Month: April 2022

  • LIFE

    ക്രിയേറ്റീവ് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

    ക്രിയേറ്റീവ് ആർട്സ് ആന്റ്  കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും  ടൈം ആൻറ് ഫൈവിന്റേയും  സംയുക്താഭിമുഖ്യത്തിലുള്ള   സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം :ജോജി. മികച്ച സംവിധായകൻ :മാർട്ടിൻ പ്രക്കാട്ട്(ചിത്രം :നായാട്ട് ). മികച്ച നടൻ :ജോജു ജോർജ് (നായാട്ട്, മധുരം ). മികച്ച നടി :നിമിഷ സജയൻ (നായാട്ട്, മാലിക് ).ദശക താരം :സുരാജ് വെഞ്ഞാറമൂട്. സ്റ്റാർ ഓഫ് ദ  ഇയർ: ബേസിൽ ജോസഫ് (മിന്നൽ മുരളി, ജാൻ.എ.മൻ ). മികച്ച ക്യാരക്ടർ നടൻ : ഗുരു സോമസുന്ദരം( മിന്നൽ മുരളി ). മികച്ച ക്യാരക്ടർ  നടി :ഗ്രേസ് ആന്റണി (കനകം കാമിനി കലഹം ). മികച്ച സപ്പോർട്ടിംഗ് നടൻ :ജാഫർ ഇടുക്കി( നായാട്ട്, ചുഴൽ  ). മികച്ച സപ്പോർട്ടിംഗ് നടി : ഉണ്ണിമായ പ്രസാദ്(ജോജി). മികച്ച തിരക്കഥ :ശ്യാം പുഷ്കരൻ (ജോജി ). മികച്ച സംഗീത സംവിധായകൻ :ഷാൻ റഹ്മാൻ ( “ഉയിരേ…”.ചിത്രം: മിന്നൽ മുരളി). മികച്ച പശ്ചാത്തല സംഗീതം :ജേക്സ്…

    Read More »
  • Business

    ആര്‍ബിഐ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം കോവിഡിന് മുമ്പുള്ള സമയക്രമത്തിലേക്ക് മാറുന്നു

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഏപ്രില്‍ 18 മുതല്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആര്‍ബിഐ അറിയിപ്പ്. കോവിഡ് 19 പടര്‍ന്നുപിടിച്ചതിനാലാണ് വ്യാപാര സമയങ്ങളില്‍ മുന്‍പ് മാറ്റം വരുത്തിയത്. കോവിഡിന് മുന്‍പ് രാവിലെ 9 മണി മുതല്‍ വ്യാപാരം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് അതി രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യ്തതോടുകൂടി വ്യാപാര സമയം മാറ്റുകയായിരുന്നു. നിലവില്‍ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്. പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം  2020 ഏപ്രില്‍ 7ന് മാറ്റം വരുത്തിയിരുന്നു. കോവിഡ്-19 ഉയര്‍ത്തുന്ന അപകട സാധ്യതകള്‍  കണക്കിലെടുത്താണ് 2020 ഏപ്രില്‍ 7 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വ്യാപാര സമയം 2020 നവംബര്‍ 9 മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങളും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള…

    Read More »
  • Business

    ആദ്യ ഇന്ത്യന്‍ നിര്‍മിത പാസഞ്ചര്‍ വിമാനം സര്‍വീസ് ആരംഭിച്ചു

    മുംബൈ: ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ പാസഞ്ചര്‍ വിമാനം ഡോര്‍ണിയര്‍ 228 സര്‍വീസ് ആരംഭിച്ചു. 17 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 നിര്‍മിച്ചത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) ആണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്‌ലാഗ് ഓഫ് ചെയ്ത വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പസിഘട്ടിലേക്കായിരുന്നു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അലയന്‍സ് എയര്‍ ആണ് സര്‍വീസ് നടത്തുന്നത്. എച്ച്എഎല്ലില്‍ നിന്ന് ഡോര്‍ണിയര്‍ വിമാനം വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് എയര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാറിലെത്തിയിരുന്നു. ഏപ്രില്‍ ഏഴിനാണ് അലയന്‍സ് എയറിന് ആദ്യ ഡോര്‍ണിയര്‍ 228 വിമാനം എച്ച്എഎല്‍ കൈമാറിയത്. വടക്ക്-കിഴക്കന്‍ ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ പുരോഗതി ലക്ഷ്യമിട്ടാണ് സര്‍വീസുകള്‍ ആരംഭിച്ചത്. 1982 മുതല്‍ രാജ്യത്തെ സായുധ സേനകളുടെ ഭാഗമാണ് ഡോര്‍ണിയര്‍ വിമാനങ്ങള്‍.  

    Read More »
  • India

    എണ്ണ വില രാജ്യാന്തര വിപണിയില്‍ വീണ്ടും 100 ഡോളറില്‍ താഴെ; എന്നിടും ഇന്ത്യയില്‍ ഇന്ധനവിലയില്‍ കുറവില്ല

    ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 4.30 ഡോളറിന്റെ കുവാണുണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ 20 ദിവസത്തിനിടെ 14 തവണയാണ് ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22ന് ശേഷം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 10 രൂപയോളമാണ് എണ്ണകമ്പനികള്‍ കൂട്ടിയത്. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. നേരത്തെ ആകെ ഇറക്കുമതിയുടെ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നത്. യു.എസ് ഉപരോധങ്ങള്‍ക്കിടെയും ഇത് വലിയ രീതിയില്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.  

    Read More »
  • Pravasi

    കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം

      കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്.നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം…

    Read More »
  • NEWS

    അളവറ്റ സ്വപ്നങ്ങളുമായി അറബി നാട്ടിൽ തൊഴിൽ തേടി പോയി, ഒടുവിൽ തീരാ ദുരിതങ്ങളുമായി തിരിച്ചെത്തി; സുനിൽ പുരുഷോത്തമൻ്റെ ജീവിതം കരളലിയിക്കുന്ന കഥ

    ഇത് ആറ്റിങ്ങൽ വക്കം സ്വദേശി സുനിൽ പുരുഷോത്തമൻ്റെ ജീവിത കഥ. ഏത് ശിലാ ഹൃദയൻ്റെയും കരളലിയിക്കുന്ന കഥ…! അളവറ്റ സ്വപ്നങ്ങളുമായാണ് സുനിൽ പുരുഷോത്തമൻ എന്ന ആ ചെറുപ്പക്കാരൻ ദുബായിൽ ജോലി അന്വേഷിച്ചു പോയത്. പല നാളത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഒരു ചെറിയ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ലഭിച്ചു. പരിമിതവരുമാനമുള്ള ആ തൊഴിൽ അയാൾ സന്തോഷത്തോടെ തുടർന്നു വരികയായിരുന്നു. പക്ഷേ വിധി അവിടെയും അയാളെ ക്രൂരമായി വേട്ടയാടി. കഴിഞ്ഞ ഡിസംബർ 12 ന് വാഹനം ഓടിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം ഗുരുതരമായി സ്ട്രോക്കിലേക്കും കോമയിലേക്കും മാറി. തുടർന്ന് മൂന്നര മാസത്തോളം സുനിൽ പുരുഷോത്തമൻ ദുബായ് റാഷിദ്‌ ഹോസ്പിറ്റലിൽ അബോധാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. ഇദ്ദേഹം ജോലി ചെയ്തിരുന്നത് ഒരു ചെറിയ കമ്പനി ആയതിനാൽ ആശുപത്രിയിലെ ഭാരിച്ച ചിലവുകൾ ഏറ്റെടുക്കാൻ അവർ സന്നദ്ധരായില്ല. ആ സാഹചര്യത്തിൽ, ആരുടെയും തുണയില്ലാതെ വെന്റിലേറ്ററിലായിരുന്ന സുനിലിനെ ജനറൽ വാർഡിലേയ്ക്കു മാറ്റി. ഒടുവിൽ ഡിസ്ചാർജ്…

    Read More »
  • NEWS

    മഴയാണ്; ആഹാരത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധയാവാം

    മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹന വൈഷമ്യങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുകയുമാണ് അഭികാമ്യം.തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം.നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ.ചെറു ചൂടോടെതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.തണുപ്പുകാലത്ത് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഏറെയായതിനാൽ ഇക്കാര്യത്തിലും ശ്രദ്ധ വേണം.അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളം പോലും വൃത്തിയുള്ളതായിരിക്കണം. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും ഇക്കാലത്ത് ശ്രദ്ധിക്കണം.     വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരശൈലിക്കും വേണം ഈ സമയത്ത് മുൻഗണന കൊടുക്കാൻ. ഗോതമ്പ്, യവം എന്നിവയും ഇഞ്ചിക്കറി, രസം, ചെറുപയര്‍ പരിപ്പിട്ട സാമ്പാര്‍ തുടങ്ങിയവയും ചേന, ചേമ്പ്, പയര്‍, തഴുതാമ, തകര, ചീര തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.അരി കൊണ്ടുള്ള പലഹാരങ്ങൾ, ഗോതമ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ,ചോളം തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം.   വിശപ്പുകൂടുന്ന കാലമാണ് മഴക്കാലം. എന്നുകരുതി എന്തും വലിച്ചുവാരി അകത്താക്കിക്കളയാം…

    Read More »
  • NEWS

    കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

    അഴീക്കോട്: മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡി നടപടി.

    Read More »
  • India

    ബാങ്ക് വായ്പാ തട്ടിപ്പിൽ  നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റിൽ

    ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍. ഈജിപ്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിച്ച് സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കറെന്നാണ് സിബിഐ പറയുന്നത്. തട്ടിപ്പില്‍ ഇയാളും പങ്കാളിയാണെന്നും അന്വേഷണ ഏജന്‍സി കരുതുന്നു. നീരവ് മോദിക്കൊപ്പം സുഭാഷ് ശങ്കറിനായും സിബിഐ നേരത്തെ ലുകൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതോടെ കേസ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

    Read More »
  • Kerala

    വയനാട് വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; നാലു വയസ്സുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

    കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷ്- ശ്രീജിഷ ദമ്പതികളുടെ മകൻ ആരവ് (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കല്‍പ്പറ്റയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു നാലംഗ കുടുംബം. ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കാർ ഡ്രൈവ് ചെയ്ത പ്രവീഷ് തൽക്ഷണം മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പെട്ട കാർ പൂർണമായും തകർന്നു.

    Read More »
Back to top button
error: