Month: April 2022
-
NEWS
ശമ്പളവിതരണം; കെഎസ്‌ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ശമ്ബളവിതരണം പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു.ഇതോടെ വിഷുവിന് മുമ്ബായി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം 80 കോടി രൂപവേണം കെഎസ്‌ആര്‍ടിസിക്ക് ഒരുമാസം ശമ്ബളം നല്‍കാന്‍.ബാക്കി തുക കെഎസ്‌ആര്‍ടിസി കണ്ടത്തേണ്ടിവരും. ശമ്ബളം വൈകുന്നതിനെതിരെ ഇടതുയൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു.അതിനു പിന്നാലെയാണ് നടപടി.ഈ മാസം ഇതുവരെ കെഎസ്‌ആര്‍ടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
Read More » -
Kerala
കെ-സ്വിഫ്റ്റ് ബസുകള്‍ ആദ്യയാത്രയില്‍ അപകടത്തില്‍പ്പെട്ട സംഭവം: ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച; ജോലിയില്‍നിന്ന് നീക്കി
തിരുവനന്തപുരം: പുതുതായി സര്‍വ്വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരേ മാനേജ്മെന്റ് നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കംചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഏപ്രില്‍ 11-ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രില്‍ 12-ന് രാവിലെ 10.25-ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കോടികള്‍ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആര്‍ടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകും. അപകടങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സര്‍വീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്ന് സംശയിക്കുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി എംഡി കത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ…
Read More » -
Tech
മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി വിവോ
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ആദ്യമായി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി. വിവോ എക്‌സ് ഫോള്‍ഡാണ് മടക്കാനും നിവര്‍ത്താനും സാധിക്കുക. മധ്യഭാഗത്ത് നിന്നും വളയുന്ന ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പോലുള്ള മുന്‍നിര ഹാര്‍ഡ്വെയറുമായാണ് എക്‌സ് ഫോള്‍ഡ് വരുന്നത്. കൂടെ ഡ്യുവല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. <span;>ചൈനയില്‍ നടന്ന മെഗാ ഇവന്റിലാണ് വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. വിവോ എക്‌സ് ഫോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് ഒരു ദോഷവും വരുത്താതെ 60 മുതല്‍ 120 ഡിഗ്രി വരെ മടക്കുകയോ തുറക്കുകയോ ചെയ്യാം. ഫോണിന്റെ സ്‌ക്രീനിന് 300,000 തവണ മടക്കലുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിവോ അവകാശപ്പെട്ടു. വിവോ എക്സ് ഫോള്‍ഡിന്റെ അകത്ത് 8.03 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 6.53 ഇഞ്ച് ആണ് കവര്‍ ഡിസ്പ്ലേ. ഇതിനായി സാംസങ്ങിന്റെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ഡിസ്പ്ലേയ്ക്ക് 4:3.55 വീക്ഷണാനുപാതവും 120Hz റിഫ്രഷ് റേറ്റുമുള്ള 2കെ റെസലൂഷന്‍ (1916×2160 പിക്‌സലുകള്‍) ഉണ്ട്. പുറംഭാഗത്തെ ഡിസ്‌പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും…
Read More » -
Kerala
സംരംഭക സഹായ പദ്ധതികൾ, വായ്‌പകൾ; തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് താങ്ങായി നോർക്ക
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ സംരംഭക സഹായ പദ്ധതിയിൽ നൽകിയത് 6010 വായ്‌പ. പ്രവാസി ഭദ്രത-പേൾ, ഭദ്രത-മൈക്രോ, ഭദ്രത-മെഗാ പദ്ധതികളിലൂടെ 5010ഉം എൻഡിപിആർഇഎം പദ്ധതിയിൽ 1000 വായ്‌പയും കഴിഞ്ഞ സാമ്പത്തികവർഷം നൽകി. ഭദ്രതപേൾ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭത്തിന് രണ്ടു ലക്ഷംവരെ പലിശരഹിത വായ്‌പ നൽകുന്ന പദ്ധതിയിൽ 3081 വായ്‌പ അനുവദിച്ചു. 44 കോടി രൂപ വിതരണം ചെയ്തു. അഞ്ചു ലക്ഷംവരെ സ്വയംതൊഴിൽ വായ്‌പ നൽകുന്ന ഭദ്രത -മൈക്രോ പദ്ധതിയിൽ 1927 വായ്‌പ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 ഉം കേരളാ ബാങ്ക് വഴി ആറു വായ്‌പയും നൽകി. 90.41 കോടി രൂപ അനുവദിച്ചു. പദ്ധതിത്തുകയുടെ 25 ശതമാനം സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയുമുണ്ട്. ഭദ്രതപേൾ വായ്‌പയ്‌ക്ക് കുടുംബശ്രീ സിഡിഎസ് വഴിയും മൈക്രോ വായ്‌പയ്‌ക്ക് കെഎസ്എഫ്ഇ, കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാം.…
Read More » -
Kerala
സ്വയം വിരമിക്കാൻ അപേക്ഷിച്ച് എം.ശിവശങ്കർ, സ്വർണക്കടത്തു കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കലിനു സാധിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വയം വിരമിക്കലിനായി നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തളളി. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിനെ സ്പോട്സ്, യുവജനകാര്യ വകുപ്പിൽ സെക്രട്ടറിയായാണു നിയമിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി ശിവശങ്കറിനു നൽകിയിരുന്നു. സർവീസിൽ തുടർന്നു കൊണ്ടു കേന്ദ്ര ഏജൻസികൾക്കെതിരെ നിയമപോരാട്ടം നടത്താൻ കഴിയില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ വി.ആർ.എസ് ആപേക്ഷ നൽകിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ, സ്വർണക്കടത്തു കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കലിനു സാധിക്കില്ലെന്നു വ്യക്തമാക്കി അപേക്ഷ സർക്കാർ തള്ളി. ഐ.എ.എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതിപത്രം ആവശ്യമാണ്. കേസുള്ളതിനാൽ ഈ അനുമതി പത്രം ശിവശങ്കറിനു ലഭിക്കില്ല. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ…
Read More » -
NEWS
കൊടകരയിൽ പാചകവാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ആളപായമില്ല
തൃശൂർ: കൊടകര കോടാലി കപ്പേള ജംഗ്ഷനിൽ ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിൽ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് തീപിടുത്തം. സംഭവത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.അതേസമയം ആളപായം ഇല്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
Read More » -
Kerala
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നാലാഴ്ചക്കകം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലാഴ്ചക്കകം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിരന്തരമായി നടത്തിയ പോരാട്ടമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ഫലപ്രാപ്തിയിലെത്തിയത്. നഷ്ടപരിഹാരവിതരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കാസര്‍കോട്ട് കണ്ടെത്തിയ 6,727 ദുരിതബാധിതരില്‍ ഇനി തുക ലഭിക്കാനുള്ളത് 2,966 പേര്‍ക്കാണ്. ഇതിന് 217 കോടി രൂപ വേണ്ടിവരുമെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. വിധി നടപ്പാക്കാത്തതിനെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കളക്ടീവ് ആണ് അഭിഭാഷകനായ പി.എസ് സുധീര്‍ വഴി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. നഷ്ടപരിഹാരം നല്‍കണമെന്ന് രണ്ട് ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തുക കൈമാറിയ ശേഷം റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ 200 കോടി രൂപ അനുവദിച്ചതുള്‍പ്പെടെയുള്ള…
Read More » -
Business
സ്വര്‍ണ നിക്ഷേപങ്ങളുടെ അപകട സാധ്യത: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സെബി
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതിയുള്ള റിസ്‌ക്-ഓ-മീറ്ററില്‍ സ്വര്‍ണവും, സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ ചരക്കുകളുടെയും നിക്ഷേപത്തിനുള്ള വിപണിയിലെ അപകട സാധ്യത വിലയിരുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വഴി ഇത്തരം ചരക്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ചരക്കുകളുടെ വാര്‍ഷിക വിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഒരു റിസ്‌ക് സ്‌കോര്‍ നല്‍കുമെന്ന് തീരുമാനിച്ചതായി സെബി പ്രസ്താവനയില്‍ പറഞ്ഞു. ചരക്കിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് സൂചികയുടെ വിലയെ അടിസ്ഥാനമാക്കി ഒരു വര്‍ഷത്തെ വിലയുടെ വ്യത്യാസങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കാക്കുകയും ഒപ്പം ഇത്തരം ചരക്കുകളുടെ റിസ്‌ക് സ്‌കോര്‍ താഴ്ന്ന നിലയില്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരെയായി നാല് തലങ്ങളായി തരംതിരിക്കുമെന്നും സെബി അറിയിച്ചു. അതായത് 10 ശതമാനത്തില്‍ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തില്‍ കൂടുതല്‍ എന്നിങ്ങനെ റിസ്‌ക് സ്‌കോറുകള്‍ ഉണ്ടായിരിക്കും മ്യുച്ചല്‍ ഫണ്ട്‌സില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിപണിയിലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും…
Read More » -
India
ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്നു; ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചേക്കും
ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ നല്‍കി വരുന്ന നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാന നഷ്ടം ഒഴിവാക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ഉള്ള വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് നിര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പ്രൊജക്ടുകള്‍ക്കുള്ള ധനസഹായമായോ, പ്രത്യേക തീരുവ ചുമത്താന്‍ അനുവാദം നല്‍കിയോ, അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വരാത്ത രീതിയിലുള്ള കടമെടുപ്പിന് അനുമതി നല്‍കുകയോയാവും സര്‍ക്കാര്‍ ചെയ്യുക. ചില സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ കുറിച്ച് ബോധ്യമുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കണോമിക്‌സ് ടൈംസിനോട് പ്രതികരിച്ചു. എന്നാല്‍, ഹിമാചല്‍പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങള്‍ക്കാവും പ്രത്യേക പാക്കേജ് ലഭിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2022 ജൂണിലാണ് ജിഎസ്ടി…
Read More » -
Business
പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ന്യൂഡല്‍ഹി: പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഫയലിംഗുകള്‍ 2014-15 വര്‍ഷത്തെ 42,763 എണ്ണത്തില്‍ നിന്നും 2021-22 വര്‍ഷത്തില്‍ 66,440 എണ്ണമായി ഉയര്‍ന്നു. ബൗദ്ധിക സ്വത്തവകാശ നിയമം (ഐപിആര്‍) സര്‍ക്കാര്‍ ശക്തിപ്പെടുത്തിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. 2014-15 ലെ 5,978 പേറ്റന്റുകള്‍ക്ക് അനുമതി നല്‍കിയിടത്തു നിന്നും 2021-22 ല്‍ 30,074 പേറ്റന്റുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. പേറ്റന്റ് പരിശോധനയ്ക്ക് 72 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 23 മാസം വരെയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നുവെന്നും മന്ത്രാലയം പറഞ്ഞു. ആകെ സമര്‍പ്പിച്ച 19,796 പേറ്റന്റ് അപേക്ഷകളില്‍ 10,706 എണ്ണം ഇന്ത്യന്‍ അപേക്ഷകളും 9,090 എണ്ണം ഇന്ത്യന്‍ ഇതര അപേക്ഷകളുമാണ്. വ്യവസായം, ആഭ്യന്തര വ്യാപാരം എന്നിവയുടെ പ്രോത്സാഹനത്തിനായി വകുപ്പും (ഡിപിഐഐടി), ഐപി ഓഫീസും നടത്തുന്ന ഏകോപിത…
Read More »