NEWS

കൊടകരയിൽ പാചകവാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ആളപായമില്ല

തൃശൂർ: കൊടകര കോടാലി കപ്പേള ജംഗ്ഷനിൽ ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിൽ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് തീപിടുത്തം. സംഭവത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.അതേസമയം ആളപായം ഇല്ല.

അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: