തിരുവനന്തപുരം: ശമ്ബളവിതരണം പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു.ഇതോടെ വിഷുവിന് മുമ്ബായി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം 80 കോടി രൂപവേണം കെഎസ്‌ആര്‍ടിസിക്ക് ഒരുമാസം ശമ്ബളം നല്‍കാന്‍.ബാക്കി തുക കെഎസ്‌ആര്‍ടിസി കണ്ടത്തേണ്ടിവരും.
ശമ്ബളം വൈകുന്നതിനെതിരെ ഇടതുയൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു.അതിനു പിന്നാലെയാണ് നടപടി.ഈ മാസം ഇതുവരെ കെഎസ്‌ആര്‍ടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.