Month: April 2022

  • NEWS

    വീടിനോട് ചേര്‍ന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു

    എറണാകുളം: വടാട്ടുപാറയില്‍ വീടിനോട് ചേര്‍ന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു.വടാട്ടുപാറ പനഞ്ചോട് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തുമ്ബ നിരപ്പേൽ ജോസിന്റെ ഒരു വയസ്സുള്ള പോത്തിനെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്.പോത്തിന്‍റെ അലര്‍ച്ചകേട്ട് വീട്ടുകാര്‍ ഉണർന്നു ചെന്നപ്പോൾ ആന പോത്തിനെ ആക്രമിക്കുന്നതാണ് കണ്ടത്.വീട്ടുകാര്‍ ബഹളം വെച്ചങ്കിലും ഫലമുണ്ടായില്ല.അര മണിക്കൂറോളം വീടിന്‍റെ പരിസരത്ത് തമ്ബടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

    Read More »
  • Crime

    കാറില്‍ എട്ട് കിലോ കഞ്ചാവ്, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി എക്‌സൈസ് സംഘം

    തിരുവനന്തപുരം: എട്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാച്ചല്ലൂര്‍ വണ്ടിത്തടം ഹോളിക്രാസ് റോഡില്‍ ജെ ആര്‍ എസ് ബില്‍ഡിംഗില്‍ സൈദലി (35) എന്ന യുവാവിനെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കോവളം ആഴാകുളത്ത് വെച്ച് എക്‌സൈസ് പിടികൂടിയത്. നെയ്യാറ്റിന്‍കര റേഞ്ച് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ എല്‍ ആര്‍ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ കുടുക്കിയത്. യുവാവ് സഞ്ചരിച്ച കാറിനെ തിരുവനന്തപുരത്തുനിന്ന് പിന്തുടര്‍ന്ന എക്‌സൈസ് വിഭാഗത്തെ തിരിച്ചറിഞ്ഞ യുവാവ് കോവളം ആഴാകുളത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും ആഴാകുളത്ത് മഫ്തിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ലോറന്‍സ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടോണി, അനീഷ്, പ്രസന്നന്‍, ഹര്‍ഷകുമാര്‍, സതീഷ്‌കുമാര്‍, ബോബിന്‍.വി.രാജ് , അഖില്‍ ,ഉമാപതി ഹരികൃഷ്ണന്‍, ലിന്റോ രാജ്. ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്…

    Read More »
  • Business

    മാരുതി സുസുക്കി വൈഎഫ്‍ജി ലോഞ്ച് ദീപാവലിയോടെ

    മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ YFG എന്ന കോഡ് നാമത്തിൽ ഒരു പുതിയ ഇടത്തരം എസ്‌യുവി തയ്യാറാക്കുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. പുതിയ മാരുതി സുസുക്കി YFG മിഡ്-സൈസ് എസ്‌യുവി വീണ്ടും പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ ഈ ഇടത്തരം വലിപ്പമുള്ള എസ്‌യുവി മിക്കവാറും ദീപാവലിയോട് അനുബന്ധിച്ച് ലോഞ്ച് ചെയ്യും. പുതിയ മോഡലിന് രണ്ട് പതിപ്പുകൾ ഉണ്ടായിരിക്കും. ഒരെണ്ണം D22 എന്ന കോഡുനാമത്തിലുള്ള ടൊയോട്ടയുടെ പതിപ്പും YFG എന്ന രഹസ്യനാമത്തിലുള്ള മാരുതിയുടെ പതിപ്പും. പുതിയ ഇടത്തരം എസ്‌യുവി ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ നിർമ്മിക്കും. മാരുതി YFG മിഡ്-സൈസ് എസ്‌യുവി ടൊയോട്ടയുടെ കുറഞ്ഞ വിലയുള്ള DNGA (ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്‌ഫോം നിലവിൽ ടൊയോട്ട റെയ്‌സ്, ഡൈഹാറ്റ്‌സു റോക്കി, പുതിയ ടൊയോട്ട അവാൻസ എന്നിവയുൾപ്പെടെ ഒന്നിലധികം ടൊയോട്ട, ഡൈഹാറ്റ്‌സു ഉൽപ്പന്നങ്ങൾക്ക് അടിവരയിടുന്നു.…

    Read More »
  • Kerala

    കെഎസ്ആർടിസിക്ക് ആശ്വാസം; വിപണിവിലയിൽ ഇന്ധനം നൽകണമെന്ന് ഹൈക്കോടതി

    കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുളള നിരക്കിൽ കെ എസ് ആർ‍ ടി സിക്ക് ഇന്ധനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെ എസ് ആർ ടി സിയിൽ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്. സാധാരണ നിരക്കിനേക്കാൾ ലീറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ എസ് ആർ ടിസിക്ക് ഡീസൽ നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്ത് കെ എസ് ആർ ടി സി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി വിലയിരുത്തി. ആശ്വാസം പകരുന്ന വിധിയാണെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • India

    തമിഴ്‌നാട്ടിലെത്തിയത് ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി, തുടര്‍ന്ന് ജയിലിലായി, എന്നിട്ടും മഹേന്ദ്രന്‍ നട്ടത് 30,000 ചെടികള്‍

    ട്രിച്ചി: ശ്രീലങ്കയിലെ ജാഫ്‌ന ഉപദ്വീപ് സ്വദേശിയാണ് ആർ. മഹേന്ദ്രൻ. കുറ്റകൃത്യങ്ങൾ ചെയ്ത വിദേശപൗരന്മാരെ പാർപ്പിക്കുന്ന ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിൽ തടവിലാണ് അദ്ദേഹം. എന്നാൽ, ജയിലിൽ കഴിയുന്ന കാലം വെറുതെ ഇരിക്കാതെ വൃക്ഷത്തൈകൾ നട്ടുവളർത്തുകയും വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു അദ്ദേഹം. ഇത് വരെ 30,000 തൈകൾ നട്ടുപിടിപ്പിക്കാനും ആറുലക്ഷം വിത്തുകൾ ശേഖരിക്കാനും അദ്ദേഹത്തിനായി. ‘തണ്ണീർ’ എന്ന സാമൂഹിക സേവന സംഘടന തിങ്കളാഴ്ച സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീലങ്കൻ അഭയാർത്ഥിയുടെ ആറ് വർഷം നീണ്ടുനിന്ന ഈ അതുല്യസേവനം ലോകമറിയുന്നത്. 1990 -ൽ ശ്രീലങ്കയിൽ വംശഹത്യ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം അദ്ദേഹം അഭയാർത്ഥിയായി തമിഴ്‌നാട്ടിലെത്തി. പിന്നീടുള്ള കാലം വെല്ലൂർ, ചെന്നൈ, ഗുമ്മിഡിപൂണ്ടി എന്നിവിടങ്ങളിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ താമസിച്ചു. കുടുംബത്തിന്റെ താങ്ങും തണലുമായ അദ്ദേഹം തുണിക്കച്ചവടം നടത്തിയാണ് കുടുംബത്തെ പോറ്റിയത്. എന്നാൽ, 2014 -ൽ കന്യാകുമാരിയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ച മഹേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന്, നാഗർകോവിൽ ബ്രാഞ്ച് ജയിലിൽ അടച്ചു.…

    Read More »
  • Crime

    ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് രക്ഷിച്ചു

    പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പോലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെ കണ്ടെത്തി. ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അപ്പച്ചന്‍ അപകട നില തരണം ചെയ്തു. കൊലപാതക കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശ

    Read More »
  • India

    തലസ്ഥാനത്തെ മസാജ് പാ‍ർലറുകളിൽ സെക്സ് വാണിഭം, 27കാരിയെ മോചിപ്പിച്ചു

    ടൂറിസ്റ്റ് കേന്ദ്രങ്ങളിളെ മസാജ് പാ‍ർലറുകൾ സെക്സ് കേന്ദ്രങ്ങളാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലുടനീളം ഇതാണ് യാഥാർത്ഥ്യം. മുംബൈയിലാണെങ്കിലും കൊച്ചിയിലാന്നെങ്കിലും ഗോവയിലാണെങ്കിലും നൈനിറ്റാളിലാണെങ്കിലും കഥ മാറുന്നില്ല. കഥാപാത്രങ്ങളെ മാറുന്നുള്ളു. കഴിഞ്ഞ ദിവസം ദില്ലി വനിതാ കമ്മീഷൻ തലസ്ഥാന നഗരിയിലെ മസാജ് പാ‍ർലറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ നിന്ന് 27 കാരിയായ യുവതിയെ മോചിപ്പിച്ചു. ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മസാജ് പാ‍ർലർ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ വച്ച് യുവതിയ്ക്ക് നേരെ ലൈംഗിക പീഡന ശ്രമമുണ്ടായെന്നും വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ വനിതാ കമ്മീഷൻ പൊലീസുമായി സംഭവസ്ഥലത്തെത്തി സ്ത്രീയെ മോചിപ്പിച്ചു. താൻ ജോലി തേടിയാണ് ​മസാജ് പാ‍ർലറിലെത്തിയതെന്ന് മോചിപ്പിക്കപ്പെട്ട യുവതി പറഞ്ഞു. ആസാദ്പൂരിലെ നീതിക ടവറിലുള്ള ​’ഗേറ്റ്‍വേ മസാജ് പാ‍ർലറി’നെതിരെയാണ് പരാതി ഉയർന്നത്. ”അവ‍ർ എനിക്ക് മയക്കുമരുന്ന് നൽകി. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. അവിടെ ന​ഗ്നരായ രണ്ട് പേർ ഉണ്ടായിരുന്നു. അവിടെ വച്ച് ആരോ…

    Read More »
  • NEWS

    റഷ്യയുമായുള്ള ബന്ധം;ജി 7 ഉച്ചകോടിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

    ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.റഷ്യ-യുക്രെയ്ന്‍ തര്‍ക്കത്തില്‍ റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് നിലപാടിൽ മാറ്റം വന്നതെന്നാണ് സൂചന. ഉച്ചകോടിയില്‍ സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുള്ള 50 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ് ഇന്ത്യ.

    Read More »
  • NEWS

    ഇനി ഫുട്ബോൾ മത്സരങ്ങൾ സൗജന്യമായി കാണാം;സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ഫിഫ

    സൂറിച്ച്: നെറ്റ്ഫ്‌ളിക്‌സ്‌, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ഫിഫ.മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം. എന്നാല്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിലേക്ക് വരുമ്ബോള്‍ സബ്‌സ്‌ക്രിപ്ഷന് നിരക്ക് പ്രഖ്യാപിക്കും. നിലവിലെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി എത്തുന്ന ഫിഫ പ്ലസ് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ പ്രമൊഷന് വേണ്ടിയും ഇത് ഉപയോഗിക്കും.     1400 മത്സരങ്ങള്‍ ഓരോ മാസവും ഫിഫ പ്ലസില്‍ എത്തും.യുട്യൂബിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ ഇതില്‍ നിന്ന് ഫിഫ പ്ലസിലേക്ക് മാറ്റും.ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ഫിഫ പ്ലസ് ഭീക്ഷണിയായി മാറുമെന്നാണ് കരുതപ്പെടുന്നത്.

    Read More »
  • Kerala

    സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം: ഡിവൈഎഫ്ഐ

      ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ്…

    Read More »
Back to top button
error: