Month: April 2022

  • അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിൻ്റെ അഭിഭാഷകൻ

    നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിൻ്റെ അഭിഭാഷകൻ. അന്വേഷണ സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗ്ഗീസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് പരാതി.അഭിഭാഷകർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നിൽ എ ഡി ജി പി ശ്രീജിത്താണെന്നും പരാതിയിലുണ്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നൽകിയ 6 പേജുള്ള പരാതിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്. അന്വേഷണ സംഘവും സംഘത്തലവനായ എ ഡി ജി പി ശ്രീജിത്തും നിയമവിരുദ്ധവും ക്രമവിരുദ്ധവും നിഗൂഢവുമായി പ്രവർത്തിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ദിലീപിൻ്റെ അഭിഭാഷകരായ അഡ്വ രാമൻപിള്ളക്കെതിരെയും തനിക്കെതിരെയും അന്വേഷണ സംഘം അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ്ശങ്കറെ ഉപയോഗിക്കുന്നു. ചില മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിപ്പിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നത് പോലും എ ഡി ജി പി ശ്രീജിത്താണ്. ഒരു ദൃശ്യ മാധ്യമത്തിൻ്റെയും ഒരു ഓൺലൈൻ…

    Read More »
  • Kerala

    സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ്

    കേരളത്തിലെ 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ 42 വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് മേയ് 17ന് നടക്കും. വിജ്ഞാപനം ഈ മാസം 20ന് പുറപ്പെടുവിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന്. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം മേയ് 17നു രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്. വോട്ടെണ്ണല്‍ പിറ്റേന്നു നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും കമ്മീഷന്‍ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക തിരുവനന്തപുരം: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്. കൊല്ലം: വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം പത്തനംതിട്ട: കോന്നി…

    Read More »
  • NEWS

    മൈസൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിൻ

    മൈസൂരു: ഉത്സവകാലം കണക്കിലെടുത്ത് മൈസൂരുവിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ ഇന്നുമുതൽ സ്‌പെഷല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.ഇന്ന് ഉച്ചയ്ക്ക് 2.15നു മൈസൂരുവില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06249) നാളെ രാവിലെ 8.10നു തിരുവനന്തപുരം സെന്‍ട്രലിലെത്തും.തിരിച്ചുള്ള ട്രെയിന്‍ (06250) തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന്‌ 17-ന് വൈകിട്ട്‌ 4.55നു പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 3.30നു മൈസൂരുവലെത്തും.മാണ്ട്യ, കേങ്ങേരി, കെ.എസ്‌.ആര്‍. ബംഗളൂരു, ബംഗളൂരു കന്റോണ്‍മെന്റ്‌, കൃഷ്‌ണരാജപുരം, ബംഗാരപേട്ട്‌, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്‌ ജങ്‌ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്‌ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്‌, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. വിഷു-ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷമാണ് ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ സർവീസ് പ്രഖ്യാപിച്ചത്.

    Read More »
  • NEWS

    വക്കം പുരുഷോത്തമൻ കേരള രാഷ്ട്രീയത്തിലെ ഭീഷ്മർ, 95ന്റെ നിറവിലും കെടാത്ത വീര്യം

    മൂന്നുതവണ മന്ത്രി, രണ്ടുതവണ സ്പീക്കർ, രണ്ടുതവണ എം.പി, പിന്നെ മിസോറാം, ആൻഡമാൻ ഗവർണർ… (ഇതിനിടയിൽ ഒരു മാസം ത്രിപുരയിലും ഗവർണർ) വക്കം പുരുഷോത്തമൻ്റെ രാഷ്ട്രീയഗരിമക്കു പകരം വയ്ക്കാൻ ചുരുക്കം നേതാക്കളേ ഇന്ന് കേരളത്തിലുള്ളു. ഇന്നലെ 95 തികഞ്ഞ കോൺഗ്രസിലെ മുതിർന്ന നേതാവായ വക്കം പുരുഷോത്തമൻ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ സദാ ശ്രദ്ധാലുവാണ്. 95 വയസ്സിന്റെ നിറവിലും കൂടുതൽ സമയം മാറ്റിവയ്ക്കുന്നത് പത്രവായനയ്ക്കും വാർത്താ ചാനലുകൾ കാണുന്നതിനും തന്നെ. കുമാരപുരം പൊതുജനം റോഡിലെ വീട്ടിൽ ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ലില്ലിക്കും കൊച്ചുമകൾ അഞ്ജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. മൂത്തമകൻ പരേതനായ ബിജുവിന്റെ മകളാണ് അഞ്ജു. ഇന്നലെ, ചൊവ്വാഴ്ച അടുത്ത ബന്ധുക്കളെല്ലാം ചേർന്ന് ഒരു ജൻമദിനാഘോഷം ഒരുക്കി. ഒമ്പത് സഹോദരങ്ങളും മക്കളും കുടുംബങ്ങളുമാണ് ആഘോഷത്തിയത്. പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് പുരുഷോത്തമൻ. ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്തസമ്മർദവുമൊന്നും ഇദ്ദേഹത്തിനടുത്തുകൂടിപോലും പോയിട്ടില്ല. ഭക്ഷണത്തിനും പ്രത്യേക നിയന്ത്രണമൊന്നുമില്ല. അളവ് കുറച്ചിട്ടുണ്ടെന്നു മാത്രം.…

    Read More »
  • NEWS

    കുറ്റവാളികളുടെ പൂര്‍ണവിവരവുമായി എക്സൈസ്

    തിരുവനന്തപുരം:എക്സൈസുകാര്‍ക്ക് സ്ഥിരം കുറ്റവാളികളുടെ പൂര്‍ണവിവരം ഇനി ഒറ്റക്ളിക്കില്‍ കമ്ബ്യൂട്ടറില്‍ അറിയാം.ഇതിനായി ഒരു തവണയെങ്കിലും പിടിക്കപ്പെട്ട പ്രതികളുടെ ചിത്രം, വിരലടയാളം, ഉള്‍പ്പെട്ടിരിക്കുന്ന കേസുകള്‍, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്.വ്യാജവാറ്റുകാർ,കഞ്ചാവ്  കച്ചവടക്കാർ,മറ്റു മയക്കുമരുന്ന് കച്ചവടക്കാർ തുടങ്ങി ഓരോ പ്രദേശങ്ങളിലെയും നാട്ടുകാരുടെ സഹായത്തോടെയാണ് ഡാറ്റാബേസ് തയാറാക്കുന്നത്.അതിനാൽ ഇതുവരെ പിടിവീഴാത്തവർക്കും ഇനി പിടിവീഴാൻ സാധ്യതയേറെയാണ്. കമ്മിഷണര്‍ അനന്തകൃഷ്‌ണന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ഇത് ആദ്യം നടപ്പാക്കുന്നത്.     ഉദ്യോഗസ്ഥന്റെ കമ്ബ്യൂട്ടറില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും.എന്‍.ഡി.പി.എസ്, അബ്കാരി കേസുകള്‍ വേര്‍തിരിച്ചറിയാനും സാധിക്കും. കഞ്ചാവ്, മദ്യം, എം.ഡി.എം.എ തുടങ്ങി ലഹരികടത്തുകേസുകള്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.

    Read More »
  • NEWS

    ഉപഹാരമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് മറിച്ചുവിറ്റു; ഇമ്രാന്‍ ഖാനെതിരെ അന്വേഷണം

    ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാന്‍ ഖാനെതിരെ അന്വേഷണവുമായി പാകിസ്താന്‍ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ സ്പെഷല്‍ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പകുതി പണം അടക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച്…

    Read More »
  • India

    ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് യെച്ചൂരി

    പ്രായപൂർത്തിയായ ആർക്കും ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ടെന്ന്‌ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അല്ലെങ്കിൽ മിശ്രവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കട്ടെ. രാജ്യത്തെ നിലവിലെ നിയമപ്രകാരം വിവാഹത്തിന്‌ മതമോ ജാതിയോ തടസമല്ല. ലവ് ജിഹാദ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്. മിശ്ര വിവാഹത്തെ ആരെങ്കിലും ലവ് ജിഹാദായി വ്യാഖ്യാനിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ലവ് ജിഹാദ്‌ വിവാദം അസംബന്ധമാണെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിൽവർ ലൈൻ കേന്ദ്ര–സംസ്ഥാന പദ്ധതിയാണെന്നും ഇത്‌ പാർട്ടി കോൺഗ്രസ്‌ അജൻഡയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ചര്‍ച്ച പരാജയം; കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ സമരം തുടരും

    തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് മാനേജ്‌മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി. അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏകപക്ഷീയമായ സമീപനം മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യോഗത്തിന് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍ പറഞ്ഞു. ഏകപക്ഷീയമായാണ് ബോര്‍ഡ് മാനേജ്‌മെന്റ് നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് സുരേഷ് കുമാര്‍ ആരോപിച്ചു. ദുരൂഹമായ നടപടികളാണ് ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ കുറേ കാലമായി ജീവനക്കാരും ഓഫീസര്‍മാരും മാനേജ്‌മെന്റും വളരെ സൗഹാര്‍ദ്ദപരമായി നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനമാണിത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തീരുമാനം ഉണ്ടയാലേ സമരം അവസാനിപ്പിക്കൂ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കി പെരുമാറുന്നതിന് പകരം സ്ഥാപിത താല്പര്യം നടപ്പാക്കാനാണ് സിഎംഡി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.…

    Read More »
  • NEWS

    തന്ത്രപരമായ പലതും പഠിക്കാനുണ്ട്; റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഇന്ത്യന്‍ സൈന്യം

    ന്യൂഡല്‍ഹി: രണ്ട് മാസമായി തുടരുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഇന്ത്യ. യുക്രൈനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധതന്ത്രങ്ങളും അതിലെ പാളിച്ചകളും, റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത്. യുദ്ധത്തിനായി റഷ്യ ചെലവാകുന്ന വിലയതുകയാണെന്നാണ് വിലയിരുത്തല്‍. റഷ്യ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം നേടിയെടുക്കാന്‍ പുടിന് കഴിഞ്ഞെങ്കിലും ചെലവ് ഭീമമായിയിരുന്നു എന്നാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍. ഇത് റഷ്യയെ ഉടനടിയല്ലെങ്കിലും പ്രതികൂലമായി ബാധിക്കും. റഷ്യന്‍ അധിനിവേശം പുടിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ച ശേഷം സൈന്യവുമായും സൈനിക നീക്കവുമായും ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയര്‍ന്നു. യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ മരിച്ചു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു, 15 കോര്‍പ്സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ പറയുന്നു. റഷ്യയുടെ…

    Read More »
  • NEWS

    സന്തോഷ് ട്രോഫി, കേരളത്തെ നയിക്കാൻ തൃശൂരിന്റെ ജിജോ ജോസഫ്; കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി രാജസ്ഥാനുമായി

    സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങൾ. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി.മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍. ജിജോ ജോസഫ്, വി. മിഥുന്‍, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, സല്‍മാന്‍ കള്ളിയത്ത്, അര്‍ജുന്‍ ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്‍, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്‌നേഷ്, ടി.കെ. ജെസിന്‍, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലുള്ളത്. ബിനോ ജോര്‍ജ് ആണ് ടീം കോച്ച്. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്. ടീം ഇങ്ങനെ ഗോൾകീപ്പർമാർ മിഥുൻ.വി, ഹജ്മൽ.എസ് പ്രതിരോധ നിര സഞ്ജു. ജി, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്,…

    Read More »
Back to top button
error: