Month: April 2022
-
NEWS
ഇന്ന് പെസഹാ വ്യാഴം; എന്താണ് പെസഹ?
ബി.സി. 1513-ൽ ഈജിപ്തിന്റെ(മിസ്രയീമിൽ) അടിമത്തത്തിൽനിന്ന് ദൈവം ഇസ്രായേല്യരെ വിടുവിച്ചതിന്റെ ഓർമ ജൂതന്മാർ ആഘോഷിച്ചിരുന്നു. അതായിരുന്നു പെസഹ.ഈ പ്രധാനപ്പെട്ട ചടങ്ങ് ഒരോ വർഷവും ജൂത മാസമായ ആബീബ് മാസത്തിന്റെ 14-ാം തീയതി ആചരിക്കാൻ ദൈവം ഇസ്രായേല്യരോട് കല്പിച്ചു. പിന്നീട് ആബീബ് മാസം നീസാൻ എന്ന് വിളിക്കപ്പെട്ടു.—പുറപ്പാട് 12:42; ലേവ്യ 23:5. പെസഹ എന്നു വിളിക്കുന്നത് എന്തുകൊണ്ട്? ഈജിപ്തിനെതിരെ ശിക്ഷ നടപ്പിലാക്കുമ്പോൾ ഇസ്രായേല്യരെ ദൈവം അതിൽനിന്ന് ഒഴിവാക്കിയ ആ സമയത്തെ കുറിക്കുന്നതാണ് “പെസഹ” എന്ന വാക്ക്. (പുറപ്പാട് 12:27; 13:15) വിനാശകരമായ ആ ബാധ വരുത്തുന്നതിനു മുമ്പ്, ദൈവം ഇസ്രായേല്യരോട് അവരുടെ വാതിലിന്റെ മേൽപ്പടിയിൽ അറുക്കപ്പെട്ട ചെമ്മരിയാടിന്റെയോ കോലാടിന്റെയോ രക്തം തളിക്കാൻ പറഞ്ഞു. (പുറപ്പാട് 12:21, 22) “പെസഹ” എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നുപോകൽ’ എന്നാണ്. രക്തം തളിച്ചിരുന്ന വീടുകളെല്ലാം ദൈവം ‘ഒഴിവാക്കി കടന്നുപോയി,’ അവിടെയുള്ള ആദ്യജാതന്മാരെ സംരക്ഷിച്ചു.—പുറപ്പാട് 12:7, 13. എങ്ങനെയായിരുന്നു പെസഹ ആചരിച്ചിരുന്നത്? ആദ്യത്തെ പെസഹ എങ്ങനെ ആചരിക്കണമെന്നു ദൈവം ഇസ്രായേല്യർക്കു നിർദേശങ്ങൾ കൊടുത്തിരുന്നു. പെസഹയുടെ ചില പ്രത്യേകതകളെക്കുറിച്ച് ബൈബിളിൽനിന്ന്…
Read More » -
NEWS
മത മൈത്രീ സന്ദേശവുമായി ചേര്‍ത്തല തങ്കി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ നാളെ വൈകിട്ട് ദീപകാഴ്ച തെളിയും
ആലപ്പുഴ: മത മൈത്രീ സന്ദേശവുമായി തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍ത്തല തങ്കി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ നാളെ വൈകിട്ട് ദീപകാഴ്ച തെളിയും.വൈകിട്ടത്തെ ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും ശേഷം വിശാലമായ പള്ളിമുറ്റത്താണ് ദീപം തെളിയിക്കുന്നത്.നാനാജാതി മതസ്ഥര്‍ ഇതില്‍ പങ്കെടുക്കും.1936-ല്‍ ഇവിടുത്തെ അല്‍ഭുത തിരുസ്വരൂപം പ്രതിഷ്ഠിക്കുമ്ബോള്‍ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ലഭ്യമായിരുന്നില്ല. ഈ സമയത്ത് നാനാജാതി മതസ്ഥരായ നാട്ടുകാര്‍ വിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ച് കാത്തിരുന്നു. അതിന്റെ അനുസ്മരണ കൂടിയാണിത്. നാളെ വൈകിട്ട് 7.30 ന് സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ദീപകാഴ്ച ഉല്‍ഘാടനം ചെയ്യും. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിന്‍, തങ്കിക്കവല മസ്ജിദ് അര്‍ഷ് പ്രസിഡന്റ് എം.എ. കരിം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ,വാര്‍ഡ് മെമ്ബര്‍ മേരിക്കുഞ്ഞ് ,ഫാ .ലിനീഷ് അറയ്ക്കല്‍, ഫാ.ജോയ്സ് ചെറിയ തയ്യിൽ, ഫാ.ജോസ് ആന്‍റണി, ഷാജി അഴീക്കല്‍, എന്നിവര്‍ നേതൃത്വം നല്‍കും.
Read More » -
India
യുപിയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ അറസ്റ്റില്‍
ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നതുള്‍പ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ അറസ്റ്റില്‍. യുപിയിലെ മഹര്‍ഷി ശ്രീ ലക്ഷമണ്‍ ദാസ് ഉദാസിന്‍ ആശ്രമ മേധാവി ബജ്‌റംഗ് മുനി ദാസാണ് അറസ്റ്റിലായത്. ഏപ്രില്‍ 2ന് ആണ് വിദ്വേഷ പ്രസംഗം നടന്നത്. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇയാളുടെ പ്രസംഗം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ രംഗത്തുവരികയും പോലീസിനോട് ഇത്തരം പ്രശ്‌നങ്ങളില്‍ കാഴ്ചക്കാരാകരുതെന്നും നടപടിയെടുക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രസംഗത്തിനും പരാമര്‍ശത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി ബജ്‌റംഗ് രംഗത്തുവന്നിരുന്നു. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം.
Read More » -
India
കുൽഗാമിൽ ഭീകരാക്രമണം; നാട്ടുകാരന് പരിക്ക്
ഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാട്ടുകാരന് പരിക്കേറ്റു. ജമ്മുകാശ്മീരിലെ കുൽഗാമിൽ ആണ് ആക്രമണമുണ്ടായത്. ഡ്രൈവറായ സതീഷ് കുമാർ സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുൽഗാമിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » -
Crime
ആലപ്പുഴയില്‍ കര്‍ഷകന്‍ വിഷം കഴിച്ചു; കൃഷിനാശം മൂലമെന്ന് സുഹൃത്തുക്കള്‍, വ്യക്തതയില്ലെന്ന് പോലീസ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വയില്‍ നെല്‍ക്കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. ബിനുവിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബിനു തോമസ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Read More » -
Kerala
കെഎസ്ഇബിയില്‍ ‘അടി’തുടരുന്നു; ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ വീണ്ടും നടപടിയുമായി മാനേജ്‌മെന്റ്. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് മാറ്റിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടാണ് സ്ഥലംമാറ്റ നടപടി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സമരത്തെത്തുടര്‍ന്ന് കടുത്ത നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ജാസ്മിന്‍ ബാനുവിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന്‍ അറിയിച്ചു. സിഐടിയു വിമര്‍ശന്‍ങ്ങള്‍ തള്ളിയ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്. സമരം തുടരുന്ന അസോസിയേഷനോട് ഒട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയര്‍മാന്‍ സ്വീകരിച്ചത്. നേരിട്ട് ചര്‍ച്ചക്ക് തയ്യാറാകാതെ ഫിനാന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയ ബി. അശോക് കൂടുതല്‍ കടുത്ത നടപടിയിലേക്ക് നീങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജാസ്മിന്‍ ബാനുവിനറെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും കര്‍ശന താക്കീതോടെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ നിന്നും ജാസ്മിനെ സീതത്തോടേക്ക് മാറ്റി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലം മാറ്റുമെന്നാണ് വിവരം.…
Read More » -
NEWS
തമിഴ്നാട്ടിൽ നാല് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു
ചെന്നൈ: വിരുദുനഗറില്‍ നാല് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു.വീട് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ജക്കമ്മാള്‍, കാശി, മുരുകന്‍, കറുപ്പുസ്വാമി എന്നിവരാണ് മിന്നലേറ്റ് തല്‍ക്ഷണം മരിച്ചത്. കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. വിരുദുനഗര്‍ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം.രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്.ഇതിനിടയിലായിരുന്നു അപകടം.
Read More » -
Kerala
അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ പൂർണമായ വിദ്യാഭ്യാസ ചുമതലകൾ ഏറ്റെടുത്ത് മോഹൻലാൽ
പാലക്കാട്: അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ. സംഘടനയുടെ പുതിയ പദ്ധതിയായ ‘വിന്റേജ്’ലൂടെയാണ് ഈ ആശയം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 20 കുട്ടികളെയാണ് ഈ വർഷം ഏറ്റെടുക്കുന്നത് അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സിൽ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വർഷത്തെ വിദ്യാഭ്യാസ ചുമതലയാണ് മോഹൻലാൽ ഏറ്റെടുക്കുക. നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച ക്യാംപുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. അവരുടെ താൽപര്യത്തിന് അനുസരിച്ച് അവരെ പഠിപ്പിക്കും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധ്യമാക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ ഉറപ്പ് നൽകുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത കുട്ടികളുടെ 15 വർഷത്തെ പഠനം അതിന്റെ ചെലവുകൾ ബന്ധപ്പെട്ട കാര്യങ്ങൾ സംഘടന നോക്കും. ഈ കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ അറിയിച്ചു. എല്ലാ വർഷവും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » -
LIFE
രൺബീർ കപൂറും ആലിയ ഭട്ടും വ്യാഴാഴ്ച വിവാഹിതരാകുന്നു
ബോളിവുഡിലെ താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വ്യാഴാഴ്ച വിവാഹിതരാകുന്നു. രൺബീർ കപൂറിന്റെ അമ്മ നീതു കപൂറാണ് ഇക്കാര്യം അറിയിച്ചത്. രൺബീർ കപൂറിന്റെ പാലി ഹിലിലെ വസതിയായ വാസ്തുവിൽ ഇന്ന് മെഹന്തിയോടെ വിവാഹ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിലാണ് രൺബീറും ആലിയയും പ്രണയത്തിലാകുന്നത്. ബ്രഹ്മാസ്ത്ര ഈ വർഷ അവസാനം പുറത്തിറങ്ങും. 2018ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാകുകയും ചെയ്തിരുന്നു.
Read More » -
Sports
പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റണ്‍സ് വിജയലക്ഷ്യം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു. ഓപ്പണറുമാരുടെ മിന്നും തുടക്കമാണ് പഞ്ചാബിനെ മികച്ച നിലയിലെത്തിയത്. ഓപ്പണറുമാരായ മയങ്ക് അഗർവാളും ശിഖർ ധവാനും അർധ സെഞ്ചുറിയുമായി തിളങ്ങി. ഇരുവരും ചേർന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. 32 പന്തിൽ 52 റണ്‍സെടുത്ത നായകൻ മയങ്ക് അഗർവാളിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ശിഖർ ധവാൻ 50 പന്തിൽ 70 റണ്‍സും നേടി. മലയാളി താരം ബേസിൽ തന്പിയാണ് ധവാനെ പവലിയൻ കയറ്റിയത്. ജോണി ബെയർസ്റ്റോ 12, ലിയാം ലിവിംഗ്സ്റ്റൻ 2, ഷാരൂഖ് ഖാൻ 15 എന്നിവർക്ക് തിളങ്ങാനായില്ല. ജിതേഷ് ശർമ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ബേസിൽ തന്പി രണ്ട് വിക്കറ്റ് നേടി.
Read More »