NEWS

ഇന്ന് പെസഹാ വ്യാഴം; എന്താണ് പെസഹ?

ബി.സി. 1513-ൽ ഈജി​പ്‌തി​ന്റെ(മിസ്രയീമിൽ) അടിമ​ത്ത​ത്തിൽനിന്ന്‌ ദൈവം ഇസ്രാ​യേ​ല്യ​രെ വിടു​വി​ച്ച​തി​ന്റെ ഓർമ ജൂതന്മാർ ആഘോ​ഷി​ച്ചി​രു​ന്നു. അതായി​രു​ന്നു പെസഹ.ഈ പ്രധാ​ന​പ്പെട്ട ചടങ്ങ്‌ ഒരോ വർഷവും ജൂത മാസമായ ആബീബ്‌ മാസത്തി​ന്റെ 14-ാം തീയതി ആചരി​ക്കാൻ ദൈവം ഇസ്രാ​യേ​ല്യ​രോട്‌ കല്‌പി​ച്ചു. പിന്നീട്‌ ആബീബ്‌ മാസം നീസാൻ എന്ന്‌ വിളി​ക്ക​പ്പെ​ട്ടു.​—പുറപ്പാട്‌ 12:42; ലേവ്യ 23:5.

പെസഹ എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഈജി​പ്‌തി​നെതിരെ ശിക്ഷ നടപ്പിലാക്കുമ്പോൾ ​ ഇസ്രാ​യേ​ല്യ​രെ ദൈവം അതിൽനിന്ന്‌ ഒഴിവാ​ക്കി​യ ആ സമയത്തെ കുറി​ക്കു​ന്ന​താണ്‌ “പെസഹ” എന്ന വാക്ക്‌. (പുറപ്പാട്‌ 12:27; 13:15) വിനാ​ശ​ക​ര​മാ​യ ആ ബാധ വരുത്തു​ന്ന​തി​നു മുമ്പ്‌, ദൈവം ഇസ്രാ​യേ​ല്യ​രോട്‌ അവരുടെ വാതി​ലി​ന്റെ മേൽപ്പ​ടി​യിൽ അറുക്ക​പ്പെട്ട ചെമ്മരി​യാ​ടി​ന്റെ​യോ കോലാ​ടി​ന്റെ​യോ രക്തം തളിക്കാൻ പറഞ്ഞു. (പുറപ്പാട്‌ 12:21, 22)  “പെസഹ” എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നു​പോ​കൽ’ എന്നാണ്‌. രക്തം തളിച്ചി​രു​ന്ന വീടു​ക​ളെ​ല്ലാം ദൈവം ‘ഒഴിവാ​ക്കി കടന്നു​പോ​യി,’ അവി​ടെ​യു​ള്ള ആദ്യജാ​ത​ന്മാ​രെ സംരക്ഷി​ച്ചു.​—പുറപ്പാട്‌ 12:7, 13.

എങ്ങനെ​യാ​യി​രു​ന്നു പെസഹ ആചരി​ച്ചി​രു​ന്നത്‌?

ആദ്യത്തെ പെസഹ  എങ്ങനെ ആചരി​ക്ക​ണ​മെ​ന്നു ദൈവം ഇസ്രാ​യേ​ല്യർക്കു നിർദേ​ശ​ങ്ങൾ കൊടു​ത്തി​രു​ന്നു. പെസഹ​യു​ടെ ചില പ്രത്യേ​ക​ത​ക​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം. അവയിൽ ചിലതാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌.

 

ബലി: ഓരോ കുടും​ബ​വും ഒരു വയസ്സു പ്രായ​മു​ള്ള ചെമ്മരി​യാ​ടി​നെ​യോ കോലാ​ടി​നെ​യോ ആബീബ്‌ (നീസാൻ) മാസം പത്താം തീയതി തിര​ഞ്ഞെ​ടു​ക്കും. എന്നിട്ട്‌, പതിനാ​ലാം തീയതി അതിനെ അറുക്കും. ആദ്യത്തെ പെസഹ ആചരണ​ത്തിൽ, ജൂതന്മാർ ആടിന്റെ രക്തം കുറ​ച്ചെ​ടുത്ത്‌ വീടിന്റെ രണ്ടു കട്ടിള​ക്കാ​ലി​ലും വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും തളിച്ചു. ആട്ടിൻകു​ട്ടി​യെ മുഴു​വ​നാ​യി ചുട്ടെ​ടുത്ത്‌ ഭക്ഷിച്ചു.​—പുറപ്പാട്‌ 12:3-9.

 

ഭക്ഷണം: ചെമ്മരി​യാ​ടി​നോ കോലാ​ടി​നോ പുറമെ, ഇസ്രാ​യേ​ല്യർ പുളി​പ്പി​ല്ലാ​ത്ത അപ്പവും കയ്‌പു​ചീ​ര​യും പെസഹാ​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാഗമാ​യി കഴിച്ചി​രു​ന്നു.​—പുറപ്പാട്‌ 12:8

 

ഉത്സവം: പെസഹ​യ്‌ക്കു ശേഷം ഏഴു ദിവസം അവർ പുളി​പ്പി​ല്ലാ​ത്ത അപ്പത്തിന്റെ ഉത്സവം ആഘോ​ഷി​ച്ചു. ആ സമയത്ത്‌ അവർ പുളി​പ്പി​ച്ച അപ്പം കഴിച്ചി​രു​ന്നി​ല്ല.​—പുറപ്പാട്‌ 12:17-20; 2 ദിനവൃ​ത്താ​ന്തം 30:21.

പഠനം: ദൈവ​മാ​യ യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾ പെസഹ ആചരണ​കാ​ലം ഉപയോ​ഗി​ച്ചു.​—പുറപ്പാട്‌ 12:25-27.
യാത്ര: പിൽക്കാ​ലത്ത്‌, ഇസ്രാ​യേ​ല്യർ പെസഹ ആചരി​ക്കാൻ യരുശ​ലേ​മി​ലേ​ക്കു യാത്ര ചെയ്യു​മാ​യി​രു​ന്നു.​—ആവർത്തനം 16:5-7; ലൂക്കോസ്‌ 2:41.
പെസഹാ എന്ന അന്ത്യ അത്താഴം:
എ.ഡി. 33 നീസാൻ 14-ാം തീയതി വ്യാഴാഴ്ച പെസഹ ആഘോ​ഷി​ച്ച​തി​നു ശേഷമായിരുന്നു യേശു വിചാരണയ്ക്ക് വിധേയനായതും പിറ്റേന്ന് വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടതും.കർത്താ​വി​ന്റെ അന്ത്യ അത്താഴമായ (ലൂക്കോസ്‌ 22:19, 20; 1 കൊരി​ന്ത്യർ 11:20) അല്ലെങ്കിൽ “പെസഹാ​ക്കു​ഞ്ഞാ​ടാ​യ ക്രിസ്‌തു”വിന്റെ ബലിയു​ടെ ഓർമ ആചരണം കൂടിയാണ് പെസഹ. ​

Back to top button
error: