KeralaNEWS

കെഎസ്ഇബിയില്‍ ‘അടി’തുടരുന്നു; ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ വീണ്ടും നടപടിയുമായി മാനേജ്‌മെന്റ്. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് മാറ്റിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടാണ് സ്ഥലംമാറ്റ നടപടി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സമരത്തെത്തുടര്‍ന്ന് കടുത്ത നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

ജാസ്മിന്‍ ബാനുവിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന്‍ അറിയിച്ചു. സിഐടിയു വിമര്‍ശന്‍ങ്ങള്‍ തള്ളിയ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്. സമരം തുടരുന്ന അസോസിയേഷനോട് ഒട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയര്‍മാന്‍ സ്വീകരിച്ചത്. നേരിട്ട് ചര്‍ച്ചക്ക് തയ്യാറാകാതെ ഫിനാന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയ ബി. അശോക് കൂടുതല്‍ കടുത്ത നടപടിയിലേക്ക് നീങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജാസ്മിന്‍ ബാനുവിനറെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും കര്‍ശന താക്കീതോടെയാണ് സ്ഥലംമാറ്റിയത്.

Signature-ad

തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ നിന്നും ജാസ്മിനെ സീതത്തോടേക്ക് മാറ്റി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലം മാറ്റുമെന്നാണ് വിവരം. പ്രതികാര നടപടി അംഗീകരിക്കില്ലെന്നുെം ചെയര്‍മാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിഐടിയു അസോസിയേഷനൊപ്പമാണെങ്കിലും , സംഘടനാ നേതാക്കളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നില്ലെന്നതിന് തെളിവാണ് വകുപ്പ് മന്ത്രിയുടേയും ചെയര്‍മാന്റെയും ഉറച്ച നിലപാട്.

 

Back to top button
error: