ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു.
ഓപ്പണറുമാരുടെ മിന്നും തുടക്കമാണ് പഞ്ചാബിനെ മികച്ച നിലയിലെത്തിയത്. ഓപ്പണറുമാരായ മയങ്ക് അഗർവാളും ശിഖർ ധവാനും അർധ സെഞ്ചുറിയുമായി തിളങ്ങി. ഇരുവരും ചേർന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്.
32 പന്തിൽ 52 റണ്‍സെടുത്ത നായകൻ മയങ്ക് അഗർവാളിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ശിഖർ ധവാൻ 50 പന്തിൽ 70 റണ്‍സും നേടി. മലയാളി താരം ബേസിൽ തന്പിയാണ് ധവാനെ പവലിയൻ കയറ്റിയത്.
ജോണി ബെയർസ്റ്റോ 12, ലിയാം ലിവിംഗ്സ്റ്റൻ 2, ഷാരൂഖ് ഖാൻ 15 എന്നിവർക്ക് തിളങ്ങാനായില്ല. ജിതേഷ് ശർമ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ബേസിൽ തന്പി രണ്ട് വിക്കറ്റ് നേടി.