Month: April 2022

  • Kerala

    വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ചു; കുട്ടിത്താരത്തെ തേടി ഒടുവില്‍ അഭിനന്ദനവുമെത്തി

    വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം വരച്ച് താരമായി മാറിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. അക്കിലിസ് എന്നാണ് ഈ മിടുക്കന്റെ പേര്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്കിലിസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നതും. കോഴിക്കോട് വട്ടോളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അക്കിലിസ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരു ചിത്രം വരയ്ക്കാന്‍ ടീച്ചര്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കാരിക്കേച്ചര്‍ അക്കിലിസ് വരച്ചു. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ മിടുക്കന്‍ കാരിക്കേച്ചര്‍ വരച്ചത്. വി ശിവന്‍കുട്ടി നേരിട്ട് ഫോണില്‍ വിളിച്ച് അക്കിലിസിനെ അഭിനന്ദിക്കുകയും ചെയ്തതോടെ സംഭവം വൈറലായി. ചിത്രങ്ങള്‍ വരയ്ക്കാറുണ്ടെങ്കിലും അക്കിലിസ് ആദ്യമായാണ് ഒരു കാരിക്കേച്ചര്‍ വരയ്ക്കുന്നത്.

    Read More »
  • NEWS

    എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് (Do Not  Disturb Mode )മോഡിന്റെ ഉപയോഗം?

    നമ്മളെല്ലാം സ്ഥിരമായി ഫോണിൽ ഉപയോഗിക്കുന്ന രണ്ടു മോഡുകളാണ് സൈലന്റ് മോഡും,എയർ പ്ലെയിൻ മോഡും.അത്യാവശ്യമായി ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോഴോ, മീറ്റിംഗിലോ , ക്ലാസിലോ ഒക്കെ ഇരിക്കുമ്പൊഴോ ഒക്കെയാണ് ഇവ നമുക്ക് ഉപയോഗപ്പെടുന്നത്.ഏതെങ്കിലും പ്രധാനപ്പെട്ട സ്ഥലത്തിരിക്കുമ്പോൾ ഫോണിൽ വരുന്ന കോളുകളും, മെസേജുകളും, മറ്റ് നോട്ടിഫിക്കേഷൻ ശബ്ദങ്ങളും നിശബ്ദമാക്കാനാണ് സൈലന്റ് മോഡ് സാധാരണയായി ഉപയോഗിക്കുന്നത്.കോളും , മെസേജും എല്ലാം വരുമെങ്കിലും ശബ്ദം പുറത്തു വരില്ല. അതേ സമയം എയർ പ്ലെയിൻ മോഡിലാണെങ്കിൽ കോളുകളോ, മെസേജുകളോ മറ്റ് നോട്ടിഫിക്കേഷനോ ഒന്നും ഫോണിലേക്ക് വരിക പോലും ചെയ്യില്ല. അതായത് സ്വിച്ച് ഓഫ് ചെയ്യുമ്പോൾ എങ്ങനെയാണോ ഫോൺ ഇരിക്കുന്നത് അതു പോലെ.എന്നാൽ നെറ്റ്‌വർക്കുമായി ബന്ധമില്ലാത്ത (ഫോൺ കോൾ, മൊബൈൽ ഡേറ്റ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം) എന്തും ചെയ്യാം. ഉദാഹരണത്തിന് വീഡിയോ റെക്കോഡിംഗ്, ഫോട്ടോ എടുക്കൽ, ഓഡിയോ റെക്കോഡിംഗ് പോലുള്ളവ. നമ്മളെ ശല്യപ്പെടുത്താതിരിക്കാനാണ് ഈ ഓപ്ഷനുകൾ നാം ഉപയോഗിക്കുന്നത്.എന്നാൽ ഇതു ശരിക്കും നമ്മളെ ശല്യപ്പെടുത്തുന്നില്ലേ ?എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം.സൈലന്റ്…

    Read More »
  • NEWS

    ശബരി റെയിൽപ്പാത; ​​ പു​​തു​​ക്കി​​യ പ​​ദ്ധ​​തി​​രേ​​ഖ ഈ ​​മാ​​സം റെ​​യി​​ല്‍​​വേ ബോ​​ര്‍​​ഡി​​ന് സ​​മ​​ര്‍​​പ്പി​​ക്കും

    എ​​രു​​മേ​​ലി: അ​​ങ്ക​​മാ​​ലി​​യി​​ല്‍​​നി​​ന്ന് എ​​രു​​മേ​​ലി​​ക്ക് 111 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ല്‍ നി​​ര്‍​​മി​​ക്കു​​ന്ന ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ പു​​തു​​ക്കി​​യ വി​​ശ​​ദ​​പ​​ദ്ധ​​തി​​രേ​​ഖ ഈ ​​മാ​​സം റെ​​യി​​ല്‍​​വേ ബോ​​ര്‍​​ഡി​​ന് സ​​മ​​ര്‍​​പ്പി​​ക്കും.നേ​​ര​​ത്തേ 70 കി​​ലോ​​മീ​​റ്റ​​ര്‍ സ​​ര്‍​​വേ ന​​ട​​പ​​ടി​​ക​​ള്‍ ന​​ട​​ത്തി​​യ​​തി​​ന്‍റെ ബാ​​ക്കി​​യു​​ള്ള 41 കി​​ലോ​​മീ​​റ്റ​​റി​​ലാ​​ണ് ചെ​​റു​​വി​​മാ​​നം ഉ​​പ​​യോ​​ഗി​​ച്ച്‌ ലി​​ഡാ​​ര്‍ സ​​ര്‍​​വേ ന​​ട​​ത്തി പ​​ഠ​​നം പൂ​​ര്‍​​ത്തി​​യാ​​ക്കി അ​​ന്തി​​മ റി​​പ്പോ​​ര്‍​​ട്ട് റയിൽവെ ബോർഡിന് സ​​മ​​ര്‍​​പ്പി​​​ക്കു​​ന്ന​​ത്. 24 വ​​ര്‍​​ഷം മു​​മ്ബ് തീ​​രു​​മാ​​നി​​ച്ച പ​​ദ്ധ​​തി ഏ​​ഴ് കി​​ലോ​​മീ​​റ്റ​​ര്‍ പ​​ണി​​ത് നി​​ര്‍​​മാ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു.പോ​​യ​​വ​​ര്‍​​ഷ​​മാ​​ണ് സം​​സ്ഥാ​​നം പാ​​ത​​യി​​ല്‍ താ​​ത്‌​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച്‌ റെ​​യി​​ല്‍​​വേ​​യെ സ​​മീ​​പി​​ച്ച​​ത്.പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ക്കു​​മ്ബോ​​ള്‍ ചെ​​ല​​വ് 517 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ നി​​ല​​വി​​ല്‍ ഏ​​ക​​ദേ​​ശം 3500 കോ​​ടി വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍.ഇതിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് വ്യവസ്ഥ.

    Read More »
  • NEWS

    ഇനി പണമടയ്ക്കാന്‍ കൈയ്യിൽ പണമോ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ആവശ്യമില്ല; കൈ മാത്രം കാണിച്ചാൽ മതി

    ലണ്ടൻ: ആളുകള്‍ ഇപ്പോള്‍ കറന്‍സിയെക്കാള്‍ കൂടുതല്‍ പണം നല്‍കുന്നത് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ്.മൊബൈല്‍ ഫോണ്‍ വാലറ്റ്, യുപിഐ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് മിക്കവരും ഇന്ന് തങ്ങളുടെ പണവിനിമയം നടത്തുന്നത്. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല.വെറും കൈ മാത്രം കാണിച്ചാൽ മതി. മനുഷ്യശരീരത്തില്‍ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.ബ്രിട്ടീഷ് സ്റ്റാര്‍ടപ് കംപനിയായ വാലറ്റ് മോര്‍ (Walletmor) ആണ് ചിപ്പിലൂടെ പേയ്മെന്റ് നടത്തുന്ന പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നിരിക്കുന്നത്.ഇതുപ്രകാരം ഷോപ്പിംഗ്, ബില്ലുകള്‍, റെസ്റ്റോറന്റുകള്‍, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ പണമടയ്ക്കാന്‍ കാര്‍ഡോ പണമോ നല്‍കേണ്ടതില്ല. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് മെഷീന് സമീപം നിങ്ങള്‍ കൈ വയ്ക്കണം, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ആ കടയുടമയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.     അതേസമയം ഇത് വളരെ സുരക്ഷിതവും എളുപ്പവുമായ പണമടയ്ക്കല്‍ മാര്‍ഗമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഈ പേയ്മെന്റ് ചിപ് ‘നിയര്‍ ഫീല്‍ഡ് കമ്യൂനികേഷന്‍ (NFC) ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നു.ഒരു അരിമണിയുടെ വലിപ്പമുള്ള ഒരു ഗ്രാമിന്റെ പേയ്‌മെന്റ്…

    Read More »
  • NEWS

    40 വയസ്സുള്ള സ്ത്രീയെ സ്വകാര്യ ഭാഗത്ത് മണ്ണെണ്ണയൊഴിച്ച് അഞ്ചംഗ സംഘം അതിക്രൂരമായി ബലാല്‍സംഗം ചെയ്തു; സംഭവം ബംഗാളിൽ

    കൊല്‍ക്കത്ത: 40 വയസ്സുള്ള സ്ത്രീയെ സ്വകാര്യ ഭാഗത്ത് മണ്ണെണ്ണയൊഴിച്ച് അഞ്ചംഗ സംഘം അതിക്രൂരമായി ബലാല്‍സംഗം ചെയ്തു. വെസ്റ്റ് ബംഗാളിലെ നംഖാന ജില്ലയിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍ പോകാനായി വെളുപ്പിന് വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് 5 പേര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിച്ച്‌ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • NEWS

    ഇസ്രായേലിൽ ചൈനയുടെ ചാരപ്പണി; പൊളിച്ചടുക്കി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം

    ടെൽ അവീവ്: ഇസ്രയേലില്‍ ചൈനയ്ക്ക് വന്‍ തിരിച്ചടി.നയതന്ത്ര സൗഹൃദം മുതലാക്കി ചൈന നടത്തിയ  ചാരപ്രവര്‍ത്തനമാണ് ഇസ്രായേൽ പൊളിച്ചടുക്കിയത്.ടെല്‍ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥരായിരുന്നു ഇതിന് പിന്നിൽ.രഹസ്യമായി ചിപ്പുകളും മൈക്കുകളും ഘടിപ്പിച്ച ചായക്കപ്പുകൾ ചൈനീസ് എംബസിയില്‍ നിന്നും യാതൊരു സൂചനകളില്ലാതെ സമ്മാനപ്പൊതികളായി വിവിധ എംബസികളിലേയ്ക്കും ഇസ്രയേലിന്റെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയ്ക്കും എത്തിക്കുകയായിരുന്നു ഇസ്രയേലിന്റെ ഗതാഗതവകുപ്പിനും ചായക്കപ്പുകള്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഷിന്‍ ബെറ്റിന്റെ നേതൃത്വത്തിൽ ഇതിനെതിരെ അന്വേഷണം നടന്നിരുന്നു.ഇതിനിടയിൽ കപ്പില്‍ നിന്നും ഒരു ഉപകരണം കണ്ടെത്തുകയും ചെയ്തു.ഇതോടെ ചൈനീസ് എംബസിയുടെ നീക്കത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കുകയായിരുന്നു.അന്വേഷണം തീരുന്നത് വരെ ചൈനീസ് എംബസി ഉദ്യോഗസ്ഥർക്ക് രാജ്യം വിട്ടുപോകുന്നതിൽ നിന്നും വിലക്കുണ്ട്. ടെല്‍ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ വിദേശകാര്യവകുപ്പിനും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സമ്മാനിച്ച ചായ കപ്പുകളിലാണ് ചാരപ്രവര്‍ത്തന സംശയം ജനിപ്പിച്ചിരിക്കുന്നത്. 2018ല്‍ ആഫ്രിക്കന്‍ എംബസിക്ക് ഇതുപോലെ ചൈന സമ്മാനിച്ച ചായകപ്പുകളില്‍ ശ്രവണ സംവിധാനമുള്ള ചിപ്പുകള്‍ ഘടിപ്പിച്ചിരുന്നുവെന്ന് ഫ്രാന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബ്രിട്ടീഷ്…

    Read More »
  • NEWS

    യൂറിക് ആസിഡ് കുറയ്ക്കാൻ സീമമല്ലി അഥവാ ബഗ്ദൂനിസ്

    യൂറിക് ആസിഡിന്റെ അളവ്കൂടി സന്ധിവേദനയാൽ കഷ്ടപ്പെടുന്നവർക്ക് പരിഹാരമായി ഇതിവിടെ കുറിക്കുന്നു.പ്രത്യേകിച്ച് പ്രവാസികൾ ശ്രദ്ധിക്കുക യൂറിക് ആസിഡ് കൂടിയാൽ കൈകാൽ മുട്ടുകൾക്കും കാലിന്റെ വിരലുകൾക്കുമൊക്കെ വല്ലാത്ത വേദന അനുഭവപ്പെടും.ആശുപത്രിയിൽ പോയാൽ ഡോക്ടർമാർ മരുന്ന് കുറിച്ച് തരും.പിന്നെ  യൂറിക്കാസിഡിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പറയും. പ്രത്യേകിച്ച് മാംസാഹാരങ്ങൾ(റെഡ്മീറ്റ്‌), മത്സ്യയിനത്തിൽ മത്തി(ചാള), ചെമ്മീൻ, സൂത(ട്യൂണ)ഇവയും, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ പരിപ്പ്, ക്വാളിഫ്ലവർ, കാബേജ്, എണ്ണയിൽ വറുത്ത സാധനങ്ങൾ, സോഡാപാനീയങ്ങൾ(പെപ്സി, കോള)അങ്ങിനെ പോകുന്നുണ്ട് ആ വലിയ നിര. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലാതെ ഇതിന് ഏറ്റവും നല്ല ചികിത്സയുണ്ട്.സീമമല്ലി (അറബിയിൽ “ബഗ്ദൂനിസ് “)  എന്നറിയപ്പെടുന്ന  ഒരുകെട്ട്‌ ഇല വൃത്തിയായി കഴുകി ഏകദേശം ഒരു ലിറ്റർ വെളളത്തിൽ നന്നായി തിളപ്പിക്കുക.പിന്നീട് ആറിയതിനുശേഷം കാലത്ത് വെറുംവയറ്റിൽ ഒരു ഗ്ലാസും രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസും കുടിക്കുക.ഏകദേശം ഒരാഴ്ചത്തെ ഉപയോഗം കൊണ്ടുതന്നെ നല്ല വിത്യാസം അനുഭവപ്പെടും.മല്ലിയില പോലെ തോന്നുമെങ്കിലും ഇത് മല്ലിയില അല്ല.നാട്ടില്‍ അത്ര സുലഭവുമല്ല…

    Read More »
  • NEWS

    വേനൽ മഴയും ഇടിമിന്നലും; ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ; ജാഗ്രത വേണ്ട കാര്യങ്ങൾ എന്തെല്ലാം?

    കടുത്ത വേനൽച്ചൂടിന് ആശ്വാസമായി കേരളത്തില്‍ പരക്കെ വേനല്‍ മഴ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇതോടൊപ്പമുണ്ടാകുന്ന ശക്തമായ ഇടിമിന്നലിൽ നിന്നും രക്ഷ നേടാനായി നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉച്ചതിരിഞ്ഞുള്ള വേനൽ മഴയിൽ 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ്.  ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനെടുത്തേക്കാം..!! ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ…?           നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ് എന്നൊക്കെ. എന്നാൽ ഇതിലൊന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം..!!           ലോകത്തിൽ പലഭാഗങ്ങളിലായി “ഓരോ സെക്കന്റിലും” രണ്ടായിരത്തിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്; ലോകത്തിലെ…

    Read More »
  • NEWS

    കെ വി തോമസിനെ മുൻനിർത്തി തൃക്കാക്കര പിടിക്കാൻ സിപിഐഎം; ലക്ഷ്യം 100 സീറ്റ്

    എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തിനു കനത്ത വേനൽമഴയിലും ചൂടു പിടിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ടി.തോമസിന്‍റെ മരണത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്നു മുന്നണികളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കാനൊരുങ്ങുകയാണ് ഇവിടെ.പരമ്ബരാഗതമായി തൃക്കാക്കര ഒരു യു.ഡി.എഫ് മണ്ഡലമാണ്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാഭിമുഖ്യമുള്ള മണ്ഡലം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം. രണ്ടു ലക്ഷത്തോളം വരുന്ന തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ ഏകദേശം 40 ശതമാനവും സുറിയാനി ക്രിസ്ത്യാനികളാണ്.പത്തു ശതമാനത്തോളം വരും ലത്തീന്‍ കത്തോലിക്കാ വിഭാഗം.താരതമ്യേന വിദ്യാസമ്ബന്നരും ഉദ്യോഗസ്ഥരുമാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും.ഇവർ എന്നും കോൺഗ്രസിനൊപ്പം ഉറച്ചു നിന്നിട്ടുള്ളവരുമാണ്.14,000 -ലേറെ വോട്ടിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് ജയിച്ചത്. ഇടുക്കിയില്‍ കത്തോലിക്കാ നേതൃത്വം പി.ടിയോടു തുറന്ന യുദ്ധം പ്രഖ്യാപിച്ച കാലമായിരുന്നിട്ടും തൃക്കാക്കരയിലെ ‘വിശ്വാസികൾ’ പി ടിയെ കൈവിട്ടില്ല.ഇത് മുതലെടുത്ത് പി.ടിയുടെ ഭാര്യ ഉമാ തോമസിനെ തന്നെ കളത്തിലിറക്കാനാണ് യു.ഡി.എഫ് തീരുമാനം. അത് കണ്ടുകൊണ്ട് തന്നെയാണ് സിപിഐഎം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി തോമസിനെ ക്ഷണിച്ചതും.എറണാകുളത്ത്, പ്രത്യേകിച്ച്…

    Read More »
  • NEWS

    വിഷു എത്തി, വിഷുപ്പക്ഷിയും..!! 

    വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്.വിഷു പക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായിരിക്കും. വിഷുക്കാലമായാല്‍ ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി.വിഷുപ്പക്ഷിയെ ചക്കയ്ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാ കിളി എന്നെല്ലാം പലരും വിളിക്കാറുണ്ട്.ഇന്ത്യൻ കുക്കു എന്ന ഇംഗ്ലീഷിൽ പേരുള്ള ഇതിന്റെ ശാസ്ത്രീയനാമം Cuculus micropterus എന്നാണ്. 30-മുതൽ 35-സെന്റീമീറ്റർ നീളവും, 150-ഗ്രാം മാത്രം ഭാരവുമുള്ള ഒരു ചെറിയ പക്ഷിയാണിത്. ചക്കക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി, വിഷുപ്പക്ഷി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു.മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണ് മാർച്ച് ഏപ്രില്‍ മാസത്തോടെ ഈ പക്ഷികൾ കേരളത്തിൽ എത്തുന്നത്.(കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയെപ്പോലെ ഇവയെ ഇന്ന് നവംബർ മാസം മുതൽ  കേരളത്തിൽ കാണാം) കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക. വിഷുപ്പക്ഷിയെ നേരിൽ കണ്ടവര്‍ ചുരുക്കമായിരിക്കും.മങ്ങിയ ചാര നിറമുള്ള , കറുത്ത പുള്ളികളുള്ള ഈ പക്ഷി ഏകദേശം പുള്ളിക്കുയിലിനെപ്പോലെ തന്നെയാണിരിക്കുന്നത്.ഇതിന്…

    Read More »
Back to top button
error: