ചെന്നൈ: വിരുദുനഗറില്‍ നാല് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു.വീട് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ജക്കമ്മാള്‍, കാശി, മുരുകന്, കറുപ്പുസ്വാമി എന്നിവരാണ് മിന്നലേറ്റ് തല്‍ക്ഷണം മരിച്ചത്.
കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. വിരുദുനഗര്‍ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം.രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്.ഇതിനിടയിലായിരുന്നു അപകടം.