Month: April 2022

  • NEWS

    കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

    കല്‍പറ്റ: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.ബംഗാള്‍ സ്വദേശി അനോവര്‍ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്നു ബസ്.

    Read More »
  • NEWS

    സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയായി പത്തനംതിട്ട; വേനൽക്കാലത്തും പ്രളയ ഭീഷണി

    പത്തനംതിട്ട: കേരളത്തിന്റെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി.2018 ലെയും 19 ലെയും പ്രളയങ്ങളും വേനല്‍ മഴയിലെ മാറ്റവും എല്ലാം ഈ അഞ്ച് വർഷങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്.എന്നാൽ പ്രകൃതിയുടെ പിടിതരാത്ത ഈ പ്രതിഭാസങ്ങള്‍ കൂടുതലായി സംഭവിക്കുന്ന നാടായി മാറിയിരിക്കുകയാണ് പത്തനംതിട്ട.മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ മഴയുടെ ശക്തിയും തോതും സമയവും വര്‍ദ്ധിച്ച്‌ വലിയ വിനാശം തീര്‍ക്കുന്നു. വേനല്‍മഴയുടെ പഴയ സ്വഭാവമല്ല ഇപ്പോള്‍. ഇടിമിന്നലും കാറ്റും അപകടം വിതച്ചാണ് അവസാനിക്കുന്നത്.ഓരാേ മഴയും മണിക്കൂറുകള്‍ പെയ്താണ് തോരുന്നത്.  വേനല്‍മഴ ജില്ലയില്‍ അതിതീവ്രമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.അവിചാരിതമായ മണ്ണിടിച്ചിലും പ്രളയത്തിനും ഇത് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിഭാഗവും പറയുന്നു.വേനല്‍മഴയിലും പ്രളയം എന്ന പ്രകൃതിയുടെ പ്രതിഭാസത്തെ അതിശയത്തോടെ നാം വരവേല്‍ക്കേണ്ടിയിരിക്കുന്നു എന്ന യീതിയിലേക്കാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. ഏപ്രിൽ 9-ന് അയിരൂരിൽ മൂന്ന് മണിക്കൂറിനുള്ളില്‍ 15 സെന്റിമീറ്റര്‍ മഴയാണ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത്.എട്ടിന് ജില്ലയില്‍ ഒന്‍പത് സെന്റിമീറ്റര്‍ മഴ പെയ്തതിനു പിന്നാലെയാണ് പിറ്റേന്നും തകര്‍ത്തു പെയ്തത്.ഏപ്രില്‍ മാസത്തില്‍ വേനല്‍മഴ ലഭ്യമാണെങ്കിലും ഇത്രയും…

    Read More »
  • India

    ഡൽഹിയിൽ 50  ശതമാനം കോവിഡ് വർധന

    ഡൽഹിയിൽ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകൾ രേഖപ്പെടുത്തി – ഇന്നലെ (202) മുതൽ ഏകദേശം 50 ശതമാനം വർധനയാണ് എണ്ണത്തിൽ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയിരിക്കുന്നത്.മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഈ വർഷം ജനുവരി 13ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,867 എന്ന റിക്കാർഡിൽ എത്തിയിരുന്നു. ജനുവരി 14ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയർന്നു. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതിനെത്തുടർന്ന് ഡൽഹി അടുത്തിടെ മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ ഒഴിവാക്കിയിരുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി ഔദ്യോഗികമായി മാസ്കുകൾ നിർബന്ധമല്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും 500 രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു. ഇതുവരെ ഡൽഹിയിൽ 18,66,881 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…

    Read More »
  • NEWS

    റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടാ​ൻ യു​ക്രെ​യ്ന് സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക

    റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടാ​ൻ യു​ക്രെ​യ്ന് 800 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ അ​ധി​ക സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തു​ന്ന യു​ദ്ധ​ത്തെ ചെ​റു​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​ൾ​പെ​ടു​ന്ന​താ​ണ് യു​എ​സി​ന്‍റെ ആ​യു​ധ സ​ഹാ​യം. ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, പീ​ര​ങ്കി സം​വി​ധാ​ന​ങ്ങ​ൾ, കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ക​വ​ചി​ത പേ​ഴ്‌​സ​ണ​ൽ കാ​രി​യ​റു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. യു​ക്രെ​യ്ന് യു​എ​സ് ന​ൽ​കു​ന്ന മൊ​ത്തം സൈ​നി​ക സ​ഹാ​യം ഇ​പ്പോ​ൾ മൂ​ന്നു ബ്രി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​ക​മാ​യെ​ന്ന് മു​തി​ർ​ന്ന യു​എ​സ് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടെ പ്രാ​രം​ഭ യു​ദ്ധ​ല​ക്ഷ്യ​ങ്ങ​ളു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത ആ​യു​ധ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യി ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ജ​ന​ത ധീ​ര​രാ​യ യു​ക്രെ​നി​യ​ൻ ജ​ന​ത​യ്‌​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്‌​കി​ക്ക് ബൈ​ഡ​ൻ ഉ​റ​പ്പു​ന​ൽ​കി. ഇ​ത് വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

    Read More »
  • India

    ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം

    ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. ആ​റ് പേ​ര്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. എ​ലൂ​രു​വി​ലെ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നൈ​ട്രി​ക് ആ​സി​ഡ് ചോ​ര്‍​ന്നാ​ണ് തീ​പി​ടി​ത്ത​ത്തിന് കാരണമായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാ​ത്രി 11.30ഓ​ടെ​യാ​ണ് വാ​ത​ക​ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഇ​ത് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം 30ഓ​ളം പേ​ര്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ആ​റു പേ​രി​ൽ നാ​ല് പേ​ർ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും നി​സാ​ര​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

    Read More »
  • Pravasi

    സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു

    സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു. 110 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 263 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,52,188 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,38,011 ഉം ​ആ​യി. പു​തു​താ​യി ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 9,062 ആ​യി. നി​ല​വി​ൽ 5,115 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 66 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98.12 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.2 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: ജി​ദ്ദ 24, റി​യാ​ദ് 22, മ​ദീ​ന 15, മ​ക്ക 14, ത്വാ​ഇ​ഫ് 8, ദ​മ്മാം 7.

    Read More »
  • NEWS

    ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം : 253 പേര്‍ മരിച്ചു

    ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ അതി ഭീകര വെള്ളപ്പൊക്കം.253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്.പ്രളയം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദുരന്തം വിതച്ചിട്ടുണ്ടെന്നും അത് ജീവനും സ്വത്തിനും വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും പ്രവിശ്യ സർക്കാർ അറിയിച്ചു. 1995 ലുണ്ടായ വെള്ളപ്പൊക്കത്തിൽ 140 പേരാണ് മരിച്ചത്. വെളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് ഡർബൻ സാക്ഷിയായത്. കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിക്കുന്നതെന്ന് പ്രവിശ്യാ ആരോഗ്യ മേധാവി പറഞ്ഞു.വെള്ളപ്പൊക്കത്തിൽ ക്ലർമോണ്ട് ടൗൺഷിപ്പിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി. ഇന്ന് ഉച്ചയോടെയാണ് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു തുടങ്ങിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധിയാളുകളെ കാണാതായെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. പ്രദേശത്ത് മതിൽ ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. കൊടുങ്കാറ്റിനെ തുടർന്ന് സബ്-സഹാറൻ ആഫ്രിക്കയിലെ…

    Read More »
  • Kerala

    കണ്ണീരുകൊണ്ടെഴുതിയ ഒരു 10 വയസുകാരിയുടെ ജീവിത കഥ.

    കൊച്ചി: ഈ ഉന്തുവണ്ടിയിലാണ് 10 വയസുകാരിയായ ഡൈനീഷ്യയുടെ ജീവിതപാഠം. പരീക്ഷ കഴിഞ്ഞ് കൂട്ടുകാ‌ർ കളിച്ചുചിരിച്ചുനടക്കുമ്പോൾ നാലാം ക്ലാസുകാരിയായ അവൾ ഉന്തുവണ്ടിയുമായി നിരത്തിലേക്കിറങ്ങും. “അങ്കിളേ, ഇന്ന് ഒരു അച്ചാറുപോലും വിറ്റില്ല…” എന്ന് സങ്കടത്തോടെ പറയുന്ന അവളുടെ മുഖത്ത് രോഗിയായ അച്ഛന്റെയും കാഴ്ചയില്ലാത്ത അമ്മയുടെയും വേദന നിറയും. കുടുംബം പോറ്റാൻ ഉന്തുവണ്ടിക്കടയിൽ അച്ചാർ വിൽക്കുകയാണ് 10 വയസു തികയാത്ത ഡൈനീഷ്യ. പള്ളുരുത്തി മേരി കോട്ടേജിൽ യേശുദാസിന്റെയും ജെസിയുടെയും ഏകമകളാണ് ഡൈനീഷ്യ യേശുദാസ്. പള്ളുരുത്തി ഇ.എസ്.ഐ റോഡിലാണ് ഒരുവർഷമായി ഈ ഉന്തുവണ്ടിക്കട. സ്വന്തമായി വീടില്ലാത്ത ഡൈനീഷ്യക്ക് ലക്ഷ്യങ്ങൾ പലതുണ്ട് “ചെറുപ്പം മുതലേ അമ്മയ്ക്ക് കണ്ണ് കാണില്ല, ചെവിയും കേൾക്കില്ല. ശസ്ത്രക്രിയ ചെയ്താൽ കാഴ്ചകിട്ടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അപ്പന് നട്ടെല്ലിൽ മൂന്ന് ദ്വാരങ്ങളുണ്ട്. അതിൽനിന്ന് പഴുപ്പ് വരും. അപ്പൻ നേരത്തെ പെയിന്റ് പണിക്ക് പോകുമായിരുന്നു. ഇപ്പോൾ അതിനാവില്ല. ലോട്ടറി വിൽക്കുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. അങ്ങനെയാണ് അച്ചാറ് വില്പന തുടങ്ങിയത്.” ഡൈനീഷ്യയുടെ പിതാവിന്റെ കൂട്ടുകാരാണ് അച്ചാർ നൽകുന്നത്. മീൻ,…

    Read More »
  • Kerala

    വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ ? അറിയേണ്ടതെല്ലാം വിശദമായി

    നാളെ വിഷുവാണ്. വിഷുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലെലേത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ്‌ വിഷുക്കണി ഒരുക്കുന്നതും അത്‌ കുടുംബാംഗങ്ങളെ കാണിക്കുന്നതും. വിഷുക്കണിക്ക് ഒരുക്കാനുള്ള ദ്രവ്യങ്ങൾ 1. നിലവിളക്ക് 2. ഓട്ടുരുളി 3. ഉണക്കലരി 4. നെല്ല് 5. നാളികേരം 6. സ്വർണ്ണ നിറമുള്ള കണിവെള്ളരി 7. ചക്ക 8. മാങ്ങ, മാമ്പഴം 9. കദളിപ്പഴം 10. വാൽക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി) 11. കൃഷ്ണവിഗ്രഹം 12. കണിക്കൊന്ന പൂവ് 13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 14. തിരി 15. കോടിമുണ്ട് 16. ഗ്രന്ഥം 17.നാണയങ്ങൾ 18.സ്വർണ്ണം 19. കുങ്കുമം 20. കണ്മഷി 21. വെറ്റില 22. അടക്ക 23. ഓട്ടുകിണ്ടി 24. വെള്ളം വിഷുക്കണി എങ്ങനെ ഒരുക്കാം ? കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് വിഷുക്കണി ഒരുക്കേണ്ടത്. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ,…

    Read More »
  • NEWS

    ‘എന്റെ കുഞ്ഞിനെ കണ്ടവരുണ്ടോ…?’ യുക്രെയിനിൽ നിന്നുള്ള ആ ഫോട്ടോ ഒരമ്മയുടെ ആത്മദു:ഖത്തിൻ്റെ പ്രതീകം

    സുനിൽ കെ ചെറിയാൻ ലോകത്തെവിടെയുമുള്ള മാതാപിതാക്കളുടെ നെഞ്ച് പിളർക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ഒരാഴ്‌ചയായി സമൂഹമാധ്യമങ്ങളിൽ ‘ഓടി’ക്കൊണ്ടിരിക്കുന്നത്. യുക്രെയിനിൽ നിന്നുള്ള ഒരു രണ്ടു വയസുകാരിയുടെ പുറത്ത് എഴുതിയിരിക്കുന്ന പേരും ജന്മദിനവും ഫോൺ നമ്പറും കാണിക്കുന്ന ഫോട്ടോയാണത്. യുദ്ധത്തിനിടയിൽ മകൾ നഷ്ടപ്പെട്ടാൽ അവളെ തിരിച്ചറിയാൻ വേണ്ടി അമ്മ തന്നെയാണ് അവളുടെ നഗ്നമായ ദേഹത്ത് അടിസ്ഥാന വിവരങ്ങൾ എഴുതിയതും ഫോട്ടോ പങ്ക് വെച്ചതും. അലക്‌സാന്ദ്ര മക്കോവിയ് എന്ന ആ അമ്മ അവരുടെ കുഞ്ഞിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ ചുരുങ്ങിയ സമയം കൊണ്ട് അത് യുക്രെയ്ൻ ദുരന്തത്തിന്റെ സംസാരിക്കുന്ന പ്രതീകമായി മാറി. പല മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളുടെ ദേഹത്ത് ‘ഐഡന്റിറ്റി’ രേഖപ്പെടുത്താൻ തുടങ്ങി. ‘നാളെ ഞങ്ങൾ ഇല്ലാതായാൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരാവരുത്, അവർക്ക് ഐഡന്റിറ്റി ഉണ്ടാവണം’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചില യുക്രെയ്ൻ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളുടെ പുറം, ‘ഐഡന്റിറ്റി കാർഡാ’ക്കി മാറ്റിയത്. കഴിഞ്ഞ മാസം കീവിൽ നിന്നും പലായനം ചെയ്യുന്നതിന് തൊട്ട് മുൻപാണ്…

    Read More »
Back to top button
error: