Month: April 2022
-
Crime
നടി സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ചിട്ടും ആ യുവാവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല
തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം നടിയോ പൊലീസോ അറഞ്ഞില്ല. ജീപ്പില്‍ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും തേടി നടക്കുന്നതിനിടെയാണ് മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഡ്രൈവിംഗ് അറിയാതിരുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനായില്ല. ഈ സമയം ഇതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് ഇവരെ സഹായിച്ചത്.
Read More » -
NEWS
പൊന്നുകുട്ടന്റെ കരച്ചിൽ പാഴായില്ല;ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസായി തന്നെ നിലനിര്‍ത്താന്‍ തീരുമാനം
ചങ്ങനാശേരി: പൊന്നുകുട്ടന്റെ കരച്ചിൽ കാണേണ്ടവർ കണ്ടു.ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് തന്നെ റൂട്ടിൽ തുടരും.നേരത്തെ സര്‍വീസ് സൂപ്പര്‍ ഡീലക്സ് ആയി ഉയര്‍ത്തുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് (KSRTC-Swift) ബസ് ഉപയോഗിച്ച് മാറ്റുവാന്‍ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ വേണ്ടെന്ന് വച്ചത്. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ പ്രത്യേകം ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ എക്സ്പ്രസ് ബസുകളില്‍ ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ ബസുകളോട് വിടപറയേണ്ടി വന്നിരുന്നു.വര്‍ഷങ്ങളായി ഈ റൂട്ടുകളില്‍ ബസ് ഓടിച്ചിരുന്നതിനാല്‍ പലര്‍ക്കും ഈ വിടപറച്ചില്‍ വൈകാരിക നിമിഷം കൂടിയായിരുന്നു.അത്തരമൊരു വിടപറച്ചിലിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായത്. കെഎസ്‌ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടന്‍ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോയായിരുന്നു അത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പാലക്കാട്, പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തര്‍സംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു.ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേര്‍ന്നുനിന്ന് പൊട്ടിക്കരയുകയായിരുന്ന പൊന്നുകുട്ടന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.പൊന്നുകുട്ടന്റെ…
Read More » -
NEWS
ബാങ്കിങ് മേഖലയിലെ തട്ടിപ്പ് അവസാനിക്കുന്നില്ല; ബാങ്ക് മാനേജർക്ക് നഷ്ടമായത് 3.4 ലക്ഷം
ബാങ്കിങ് മേഖലയിലെ സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നവരാണ് ബാങ്ക് മാനേജര്‍മാര്‍.എന്നാല്‍, മാനേജരെ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ഇരയാക്കി.ബംഗളൂരു കനകപുരയിലാണ് സംഭവം. റിട്ട. ബാങ്ക് മാനേജറായ സുജാത രാംകുമാറാണ് കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായത്. മൊബൈലില്‍ ലഭിച്ച എസ്.എം.എസിന് മറുപടി നല്‍കിയ ഇവര്‍ക്ക് നിമിഷത്തിനുള്ളിൽ 3.04 ലക്ഷം രൂപയാണ് നഷ്ടമായത്.ഇവരുടെ നെറ്റ് ബാങ്കിങ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും വീണ്ടും തുടരണമെങ്കില്‍ ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു എസ്.എം.എസ്. മൂന്ന് തവണയായാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് സുജാത പറയുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതായി സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് മനസ്സിലായത്.ലിങ്കിന്റെ വിശദാംശങ്ങളും ലിങ്ക് അയച്ച മൊബൈല്‍ ഫോണ്‍ നമ്ബറും സഹിതം അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരിക്കയാണ് ഇപ്പോൾ. കനകപുര റോഡിലെ ബ്രിഗേഡ് മെഡോസ്-പ്ലൂമേരിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇവര്‍ക്ക് അവന്യൂ റോഡിലെ ബാങ്കിലാണ് സേവിങ്സ് അക്കൗണ്ട് ഉള്ളത്. തിങ്കളാഴ്ച വൈകീട്ട് 6.14 നാണ് തട്ടിപ്പ് എസ്.എം.എസ് ലഭിച്ചതെന്ന്…
Read More » -
VIDEO
-
NEWS
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പില്‍ഗ്രിം സെന്‍റര്‍ തുറന്നു നൽകി
ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യം കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച പില്‍ഗ്രിം സെന്‍റര്‍ തുറന്നുനൽകി.മൂന്നുനിലകളുള്ള ഇതിെന്‍റ ആദ്യ നിലയാണ് തുറന്നുനല്‍കിയിരിക്കുന്നത്. ശബരിമലയില്‍ വിഷുക്കണി ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് ഒരുഭാഗം ഇപ്പോൾ തുറന്നത്.മറ്റ് രണ്ടുനിലകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അഞ്ചുകോടി ചെലവാക്കിയാണ് സെന്‍റര്‍ നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ പഴയ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്നാണ് സംവിധാനം.സ്റ്റേഷന്‍ നവീകരണ ഭാഗമായാണ് പില്‍ഗ്രിം സെന്‍റര്‍ നിര്‍മിച്ചത്.ഒരേസമയം 250 തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാം. 40 ശൗചാലയവും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും മൂന്നാം നിലയിലുമാണ് ശൗചാലയ സൗകര്യം ഉണ്ടാകുക.അടുത്ത മണ്ഡലകാലം ആകുമ്ബോഴേക്കും പൂര്‍ണമായും ഇത് തുറന്നു നൽകാൻ സാധിക്കും എന്നാണ് കരുതുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുന്ന ഏറ്റവും മികച്ച സൗകര്യമാണ് ഇവിടുത്തേത്.തീര്‍ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കോട്ടയം.നിലവിലെ കോട്ടയം…
Read More » -
NEWS
കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്;അപകടത്തില്‍ മരിച്ചയാളെ ഇടിച്ചത് മീൻ വണ്ടി
തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല ഇടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്.ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോകുകയും ചെയ്തു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ അതുവഴി സ്വിഫ്റ്റ് ബസ് വന്നിരുന്നെന്നും അത് നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതോടെയാണ് സ്വിഫ്റ്റ് ബസാണ് അപകടമുണ്ടാക്കിയതെന്ന രീതിയിൽ വാർത്ത പ്രചരിച്ചത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
Read More » -
NEWS
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റിൽ
പത്തനംതിട്ട: കാറില്‍ ചാരി നിന്നതിന് യുവാവിനെ മര്‍ദിച്ചവരെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍.കോട്ടയം ഏന്തയാര്‍ സ്വദേശി ജീമോന്‍ (40) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഡോണ്‍ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഇടപ്പള്ളി മണിമല റോഡില്‍ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം. കളമശ്ശേരി സ്വദേശി ഷാരൂഖിനെ കാറില്‍ ചാരിനിന്നു എന്നാരോപിച്ച് ഇവർ തടഞ്ഞുനിര്‍ത്തി മർദ്ദിക്കുകയായിരുന്നു.സംഭവം കണ്ട നാട്ടുകാര്‍ പൊാലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എംഎ ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ, ഇവര്‍ പൊലീസിന് എതിരെ തിരിഞ്ഞു. എസ്‌ഐയെ കയ്യേറ്റം ചെയ്യുകയും യൂണിഫോമിലെ നെയിം ബോര്‍ഡ് പൊട്ടിക്കുയും ചെയ്തു. ഇതോടെ,ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ മര്‍ദിച്ചതിനും പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
6 പോയിന്റുമായി 6 ടീമുകൾ; അക്കൗണ്ട് തുറക്കാനാവാതെ മുംബൈ
ഐപിഎലില്‍ നാല് ടീമുകള്‍ ഒഴികെയുള്ള ടീമുകള്‍ തങ്ങളുടെ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റ് പട്ടികയിലെ പോരാട്ടവും മുറുകുന്നു.6 ടീമുകളാണ് 6 പോയിന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നത്. രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ്, ലക്നൗ, ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് ആറ് പോയിന്റ് നേടി നിലയുറപ്പിച്ചിരിക്കുന്നത്.ഡല്‍ഹിയ്ക്കും സണ്‍റൈസേഴ്സിനും 4 പോയിന്റും ചെന്നൈയ്ക്ക് 2 പോയിന്റുമുള്ളപ്പോള്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാകാത്തത് മുംബൈയ്ക്കാണ്.
Read More » -
NEWS
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു
തൃശൂർ :കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു.തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്.തൃശൂര്‍ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പരാതിയുണ്ട്.ബസ് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്.
Read More » -
NEWS
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്തും മറ്റൊരു യുവാവും അറസ്റ്റിൽ
പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെണ്‍കുട്ടിക്ക് മദ്യം നല്‍കിയതിനു പിന്നാലെയായിരുന്നു പീഡനം.നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. അതേസമയം പെണ്‍കുട്ടിയെങ്ങനെ ഇവിടെയെത്തി എന്ന പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ, മുൻപ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി തന്നെ ശാരീരികമായി ഉപദ്രവിച്ചതായും അച്ഛന്റെ സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും പെൺകുട്ടി മൊഴി നല്‍കി. പൊലീസ് എത്തിയതോടെ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സഞ്ജു സ്ഥലത്തു നിന്നും മുങ്ങിയിരുന്നു.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെയും പോലീസ് പിടികൂടി.
Read More »