IndiaNEWS

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. ആ​റ് പേ​ര്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. എ​ലൂ​രു​വി​ലെ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നൈ​ട്രി​ക് ആ​സി​ഡ് ചോ​ര്‍​ന്നാ​ണ് തീ​പി​ടി​ത്ത​ത്തിന് കാരണമായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രാ​ത്രി 11.30ഓ​ടെ​യാ​ണ് വാ​ത​ക​ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഇ​ത് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം 30ഓ​ളം പേ​ര്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Signature-ad

മ​രി​ച്ച ആ​റു പേ​രി​ൽ നാ​ല് പേ​ർ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും നി​സാ​ര​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

Back to top button
error: