Month: April 2022

  • NEWS

    ഗുരുവായൂരിൽ വിഷുക്കണി ദർശനം വെളുപ്പിന് രണ്ടര മുതൽ

    ഗുരുവായൂര്‍: വിഷു കണി കണ്ട് തൊഴാനായി ഗുരുവായൂരില്‍ ഭക്തര്‍ക്ക് നാളെ (വെള്ളി) വെളുപ്പിന് രണ്ടര മുതൽ സൗകര്യം.രണ്ടര മുതല്‍ മൂന്നര വരെയാണ് വിഷുക്കണി ദര്‍ശനം. ഗുരുവായൂര്‍ മേല്‍ശാന്തി തിയന്നൂര്‍ കൃഷ്ണന്‍ നമ്ബൂതിരി അദ്ദേഹത്തിന്റെ മുറിയില്‍ വച്ചിരിക്കുന്ന കണി കണ്ടശേഷം ശ്രീകൃഷ്ണഭഗവാന്റെ ശ്രീകോവിലിനുള്ളില്‍ ഒരുക്കിവച്ചിരിക്കുന്ന കണിസാധനങ്ങളിലെ മുറി തേങ്ങായില്‍ ദീപം തെളിയിച്ചു ഭഗവാനെ കണികാണിക്കും.തൊട്ടുപിറകെ ഭക്തര്‍ക്കും ക്ഷേത്രത്തില്‍ ദർശനം അനുവദിക്കും.

    Read More »
  • NEWS

    എറണാകുളത്തുനിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളുമായി സ്വിഫ്റ്റ്

    കൊച്ചി:എറണാകുളത്തുനിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളുമായി സ്വിഫ്റ്റ്.നിലവില്‍ ബംഗളൂരുവിലേക്കുള്ള രണ്ടു സര്‍വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. വെല്‍ക്കം ഡ്രിങ്കും ലഘുഭക്ഷണവും നല്‍കിയാണ് യാത്രക്കാരെ ഡിപ്പോയിൽ വരവേല്‍ക്കുന്നത്. ഞായര്‍ ഉള്‍പ്പെടെ ദിവസവും രാത്രി എട്ടിനും ഒമ്ബതിനുമാണ് എറണാകുളം ഡിപ്പോയില്‍നിന്നുള്ള ബംഗളൂരു സര്‍വീസുകള്‍.ആദ്യസര്‍വീസുതന്നെ 40 ബര്‍ത്തിലും യാത്രികരുമായിട്ടായിരുന്നു ബസിന്റെ യാത്ര.   സാധാരണ സമയങ്ങളില്‍ 1264 രൂപയാണ് എറണാകുളം–- ബംഗളൂരു ടിക്കന്റ് നിരക്ക്. ഉത്സവകാലത്തും തിരക്കുള്ളപ്പോഴും 1551 രൂപയാകും. തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം വഴിയാണ് യാത്ര.ബംഗളൂരുവില്‍നിന്നുള്ള സര്‍വീസ് വൈകിട്ട് 4.45നും രാത്രി എട്ടിനുമാണ്. ഡ്രൈവറും കണ്ടക്ടറുമായി മാറിമാറി ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരാണ് സ്വിഫ്റ്റിലുണ്ടാകുക. രാത്രി ഏഴിന് എറണാകുളത്തുനിന്നുള്ള മറ്റൊരു ബംഗളൂരു സര്‍വീസുകൂടി സ്വിഫ്റ്റിന് കീഴിലാകും.മംഗലാപുരം, കൊല്ലൂര്‍ സര്‍വീസുകളും സ്വിഫ്റ്റിനു കീഴിലായേക്കും.   മുഴുവന്‍ ടിക്കറ്റുകളും കാലേകൂട്ടി ഓണ്‍ലൈനില്‍ ബുക്കിങ്ങായി. ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ ആപ് വഴിയും www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയുമാണ് ഓണ്‍ലൈന്‍ ബുക്കിങ്. ഡിപ്പോയിലെത്തിയും ടിക്കറ്റെടുക്കാം.     വോള്‍വോയുടെ ബി 11 ആര്‍ സീരീസ്…

    Read More »
  • Kerala

    ഇടതു മുന്നണിയില്‍ നേതൃമാറ്റം, വിജയരാഘവന്‍ സ്ഥാനമൊഴിഞ്ഞാൽ എ.കെ ബാലനോ, അതോ ഇപി ജയരാജനോ…?

    സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെഎൽ.ഡി.എഫ് നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങളുണ്ടായേക്കും. പോളിറ്റ് ബ്യൂറോയില്‍ എത്തിയ എ. വിജയരാഘവന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശനും മാറിയേക്കും. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്ത് വരുമെന്നാണ് സൂചന. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയസംഘടന റിപ്പോര്‍ട്ടില്‍ സിപിഎം പറഞ്ഞിരിന്നു. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനപ്പെട്ട നേതാക്കള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നേതൃ തലത്തിലെ ധാരണ. അത് കൊണ്ട് പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ. വിജയരാഘവന്‍റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരും. ഇതോടെ പുതിയ ഇടത് മുന്നണി കണ്‍വീനറെ തെരഞ്ഞെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ മുന്നണി കണ്‍വീനറാകുമെന്നാണ് സൂചന.

    Read More »
  • TRENDING

    ഇടുക്കിയിൽ കോടികളുടെ വികസന പദ്ധതികളുമായി ഡി.റ്റി.പി.സി

    ഇടുക്കിയിലെ ടൂറിസം മേഖലയെ  കൂടുതല്‍ വികസിപ്പിക്കാന്‍  കോടികളുടെ വികസന പദ്ധതികളുമായി ഡി.റ്റി.പി .സി. ആമപ്പാറയും രാമക്കല്‍മേടും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പതിനെട്ട് കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുക. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കാനാണ് ഡി റ്റി പി സി തയാറെടുക്കുന്നത്. കൊവിഡിനെ തുടര്‍ന്ന്  പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഡി.റ്റി.പി. സി യുടെ കീഴില്‍ വരുന്ന വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ടമെന്ന രീതിയില്‍ പതിനെട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. മൂന്നാറില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുഷ്പമേള സംഘടിപ്പിക്കാനും ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്താനുമാണ് ഡി റ്റി പി സിയുടെ ശ്രമം. ഇതോടൊപ്പം മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍ മേടിനോട് ചേര്‍ന്ന് കിടക്കുന്ന ആമപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 96 ലക്ഷം രൂപയാണ് ചെലവഴിക്കുക. പാറയിടുക്കള്‍ക്കിടയിലൂടെ സുരക്ഷിതമായ ട്രക്കിംഗ് അടക്കം ആമപ്പാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്ഥമായ അനുഭവം പകര്‍ന്ന് നല്‍കുന്ന പദ്ധതികളാണ് ഇവിടെയും…

    Read More »
  • Kerala

    കാവ്യാ മാധവനെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കും; മറ്റൊരിടം തിരഞ്ഞെടുത്തില്ലെങ്കിൽ വീട്ടിൽ തന്നെ

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കും. ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ആലുവയിലെ പത്മസരോവരം വീട്ടിലെ ചോദ്യംചെയ്യല്‍ ക്രൈംബ്രാഞ്ച് വേണ്ടെന്നുവെച്ചത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സ്ഥലത്തുവെച്ച് ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ചോദ്യംചെയ്യല്‍ പത്മസരോവരത്തില്‍വെച്ച് നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ചുനിന്നാല്‍ അവിടെവെച്ച് തന്നെ ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതിനിടെ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് തിങ്കളാഴ്ച വിചാരണ കോടതിയില്‍ സമര്‍പ്പിക്കുക. തിങ്കളാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    പട്ടികവർഗ വകുപ്പിന്റെ തൊഴിൽ പദ്ധതിയിൽ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ ഭീഷണിയെന്നും പരാതി

    മുതലമട(പാലക്കാട്): പട്ടികവര്‍ഗ വകുപ്പിന്റെ ‘വണ്‍ ഫാമിലി വണ്‍ ജോബ്’ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. ഒറ്റപ്പാലം വേട്ടക്കാരന്‍കാവ് പ്രിയം വില്ലയില്‍ വിഷ്ണുപ്രിയയാണ് (42) അറസ്റ്റിലായത്. ഇവരെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. വിഷ്ണുപ്രിയ പട്ടികവര്‍ഗ വകുപ്പിന്റെ പണം കൈപ്പറ്റി 2021 ഫെബ്രുവരി 10 മുതല്‍ മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ പകല്‍വീട്ടില്‍ ഫാഷന്‍ ഡിസൈനിങ്-എംബ്രോയ്ഡറി ക്ലാസ് നടത്തിയിരുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയില്‍ പഠിതാക്കള്‍ക്ക് ദിവസം 220 രൂപ സ്‌റ്റൈപ്പെന്‍ഡ് നല്‍കണം. 50 പഠിതാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നാലുമാസത്തെ സ്‌റ്റൈപ്പെന്‍ഡ് മാത്രമേ നല്‍കിയുള്ളു. പവര്‍ലൂം തയ്യല്‍മെഷീന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതുസംബന്ധിച്ച് പഠിതാവായ അംബേദ്കര്‍ കോളനിയിലെ ശാന്തി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ശാന്തി കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കി. ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊല്ലങ്കോട് എസ്.ഐ. കെ. ഷാഹുലും സംഘവും ഒറ്റപ്പാലത്തെത്തി വിഷ്ണുപ്രിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം…

    Read More »
  • NEWS

    റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ; കപ്പൽ തകർന്നത് സ്ഥിരീകരിച്ച് റഷ്യ

    മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ )അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലിൽ പൊടുന്നനെ  തീപിടുത്തം ഉണ്ടായെന്നും   ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സൈനികർ അടക്കം 510  പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ്  വിശദീകരണം. എന്നാൽ നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചു തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവർണർ അവകാശപ്പെട്ടത്. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ സ്നേക്ക് ഐലൻഡിലെ യുക്രൈൻ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പൽ ഉപയോഗിച്ചായിരുന്നു. മിസൈൽ അയച്ച് യുദ്ധ കപ്പൽ തകർത്തുവെന്ന യുക്രൈൻ അവകാശവാദം ശരിയാണെങ്കിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. 611 അടി  നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന  സോവിയറ്റ്‌ കാലത്തിന്റെ…

    Read More »
  • Kerala

    കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ഷോക്ക്! സമവായ ചർച്ചയ്ക്ക് വൈദ്യുതിമന്ത്രി?

    തിരുവനന്തപുരം: സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും, സംസ്ഥാനതലത്തിലുള്ള നേതാക്കളെപ്പോലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയതോടെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിരോധത്തിലായി. അതേ സമയം വൈദ്യുതി മന്ത്രിയെ ചര്‍ച്ചക്ക് നിയോഗിച്ച് പ്രശ്നപരിഹാരത്തിന് നീക്കം നടത്തുകയാണ് എൽഡിഎഫ്. ചെയര്‍മാന്‍റെ പ്രതികാര നടപടി അംഗീകരിക്കില്ലെന്നും, സമരം തുടരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹവുമായി സമരത്തിനിറങ്ങിയ ഓഫീസേഴ്സ് അസോസിയേഷന്‍, ചെയര്‍മാന്‍റെ അപ്രതീക്ഷിത നീക്കത്തിന്‍റെ ഷോക്കിലാണ്. ഇന്നും നാളെയും അവധിയായതിനാൽ സമരവും നടത്താനാകുന്നില്ല. ഒരു ദിവസം മുമ്പേ, നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ്, ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതോടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസി‍ഡന്‍റ് എം ജി സുരേഷ് കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെ  പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരം പട്ടത്തെ വൈദ്യുതിഭവനിൽ നിന്ന് പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കും സ്ഥലം മാറ്റി.…

    Read More »
  • Kerala

    സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍; ”സമരക്കാര്‍ക്ക് മഴയും വെയിലും കൊണ്ട് നില്‍ക്കാം”

    തിരുവനന്തപുരം: സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളുവെന്നായിരുന്നു ചെയര്‍മാന്‍റെ പരാമര്‍ശം. കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്‍റെ ഭാഷയാണ് മാനേജ്‍മെന്‍റിനെന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു. ഒരു ദിവസം മുമ്പേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസി‍ഡന്‍റ് എംജി സുരേഷ്കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെ  പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസമിന്‍ ബാനുവിനെ സീതത്തോട്ടിലേക്കും മാറ്റി. വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകല റിലേ സത്യഗ്രഹവുമായി സമരത്തിനിറങ്ങിയ ഓഫീസേഴസ് അസോസിയേഷന്‍ ചെയര്‍മാന്‍റെ അപ്രതീക്ഷിത നീക്കത്തിന്‍റെ ഷോക്കിലാണ്. സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ  സമരമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ കാര്യക്ഷമമായും ലാഭകരമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വേണമെന്നാണ് നയരേഖ…

    Read More »
  • Kerala

    ‘പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സിഐടിയു സമരം, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

    തിരുവനന്തപുരം: ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ സിഐടിയു. അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയുവിന്‍റെ നീക്കം. 28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരവും നടത്തും. പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും സിഎംഡിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്മെന്‍റ് വിനിയോഗിക്കുന്നില്ല. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും സിഐടിയു ആരോപിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി. ശമ്പളം…

    Read More »
Back to top button
error: