NEWS

ഗുരുവായൂരിൽ വിഷുക്കണി ദർശനം വെളുപ്പിന് രണ്ടര മുതൽ

ഗുരുവായൂര്‍: വിഷു കണി കണ്ട് തൊഴാനായി ഗുരുവായൂരില്‍ ഭക്തര്‍ക്ക് നാളെ (വെള്ളി) വെളുപ്പിന് രണ്ടര മുതൽ സൗകര്യം.രണ്ടര മുതല്‍ മൂന്നര വരെയാണ് വിഷുക്കണി ദര്‍ശനം.
ഗുരുവായൂര്‍ മേല്‍ശാന്തി തിയന്നൂര്‍ കൃഷ്ണന്‍ നമ്ബൂതിരി അദ്ദേഹത്തിന്റെ മുറിയില്‍ വച്ചിരിക്കുന്ന കണി കണ്ടശേഷം ശ്രീകൃഷ്ണഭഗവാന്റെ ശ്രീകോവിലിനുള്ളില്‍ ഒരുക്കിവച്ചിരിക്കുന്ന കണിസാധനങ്ങളിലെ മുറി തേങ്ങായില്‍ ദീപം തെളിയിച്ചു ഭഗവാനെ കണികാണിക്കും.തൊട്ടുപിറകെ ഭക്തര്‍ക്കും ക്ഷേത്രത്തില്‍ ദർശനം അനുവദിക്കും.

Back to top button
error: