NEWS

എറണാകുളത്തുനിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളുമായി സ്വിഫ്റ്റ്

കൊച്ചി:എറണാകുളത്തുനിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളുമായി സ്വിഫ്റ്റ്.നിലവില്‍ ബംഗളൂരുവിലേക്കുള്ള രണ്ടു സര്‍വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. വെല്‍ക്കം ഡ്രിങ്കും ലഘുഭക്ഷണവും നല്‍കിയാണ് യാത്രക്കാരെ ഡിപ്പോയിൽ വരവേല്‍ക്കുന്നത്.

ഞായര്‍ ഉള്‍പ്പെടെ ദിവസവും രാത്രി എട്ടിനും ഒമ്ബതിനുമാണ് എറണാകുളം ഡിപ്പോയില്‍നിന്നുള്ള ബംഗളൂരു സര്‍വീസുകള്‍.ആദ്യസര്‍വീസുതന്നെ 40 ബര്‍ത്തിലും യാത്രികരുമായിട്ടായിരുന്നു ബസിന്റെ യാത്ര.

 

Signature-ad

സാധാരണ സമയങ്ങളില്‍ 1264 രൂപയാണ് എറണാകുളം–- ബംഗളൂരു ടിക്കന്റ് നിരക്ക്. ഉത്സവകാലത്തും തിരക്കുള്ളപ്പോഴും 1551 രൂപയാകും. തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം വഴിയാണ് യാത്ര.ബംഗളൂരുവില്‍നിന്നുള്ള സര്‍വീസ് വൈകിട്ട് 4.45നും രാത്രി എട്ടിനുമാണ്. ഡ്രൈവറും കണ്ടക്ടറുമായി മാറിമാറി ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരാണ് സ്വിഫ്റ്റിലുണ്ടാകുക. രാത്രി ഏഴിന് എറണാകുളത്തുനിന്നുള്ള മറ്റൊരു ബംഗളൂരു സര്‍വീസുകൂടി സ്വിഫ്റ്റിന് കീഴിലാകും.മംഗലാപുരം, കൊല്ലൂര്‍ സര്‍വീസുകളും സ്വിഫ്റ്റിനു കീഴിലായേക്കും.

 

മുഴുവന്‍ ടിക്കറ്റുകളും കാലേകൂട്ടി ഓണ്‍ലൈനില്‍ ബുക്കിങ്ങായി. ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ ആപ് വഴിയും www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയുമാണ് ഓണ്‍ലൈന്‍ ബുക്കിങ്. ഡിപ്പോയിലെത്തിയും ടിക്കറ്റെടുക്കാം.

 

 

വോള്‍വോയുടെ ബി 11 ആര്‍ സീരീസ് ബസുകളാണ് ഗജരാജ് എന്ന പേരില്‍ സ്വിഫ്റ്റ് സര്‍വീസിലുള്ളത്. ബര്‍ത്തുകളില്‍ റീഡിങ് ലാംപ്, മൊബൈല്‍ ചാര്‍ജര്‍ സംവിധാനം, വിസ്താരമുള്ള ലഗേജ് സൗകര്യം എന്നിവയുമുണ്ട്.

Back to top button
error: