Month: April 2022

  • NEWS

    പിഴിച്ചിലിന്റെ മാരക വേർഷനുകൾ

    ഇന്ധനവിലയിലെ കൊള്ള കൂടാതെയാണ് വഴിയോരങ്ങളിൽ എല്ലാം ക്യാമറകൾ സ്ഥാപിച്ചുകൊണ്ടുള്ള മറ്റൊരു കൊള്ള.ഇപ്പോൾ ഇതാ പത്തു രൂപയുടെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയാൽ അഞ്ഞൂറ് രൂപ വേറെയും കൊടുക്കേണ്ടി വരും.(എല്ലാവരും മാസ്ക് ധരിക്കണം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്)അല്ല ഇതിനു മാത്രം പൈസ എവിടുന്നാണ് സർ നാട്ടുകാരുടെ കൈയ്യിൽ.കോവിഡ് വന്നതിനു ശേഷം ആരും ഇതുവരെ ശരിക്കൊന്ന് നടുവ് നിവർത്തിയിട്ടില്ല.എങ്ങനെയെങ്കിലും അതിജീവനത്തിന് ശ്രമിക്കുന്നവരെ കൂടുതൽ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകരുത്.കോവിഡ് കാരണം ജോലിയും കൂലിയും നഷ്ടപ്പെട്ട പലരും കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ വാഹനങ്ങളുടെ പേപ്പറുകൾ ശരിയാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടാവാം.സൗജന്യമായോ സർക്കാർ സഹായത്തോടെയോ ഇതൊക്കെ ചെയ്തു കൊടുത്തിട്ടാകാമായിരുന്നു വഴിനീളെയുള്ള ആർട്ടിഫിഷ്യൽ ക്യാമറകൾ. മുകളിൽ പറഞ്ഞതിന് കാട്ടുന്ന ശുഷ്കാന്തി ഒന്നും ജനങ്ങൾക്ക് തൊഴില് കൊടുക്കുന്നതിൽ എന്തേ ഇല്ലാത്തത്? എത്ര പേർ ഈ ഭൂമി മലയാളത്തിൽ ജോലി ഇല്ലാതെ കഴിയുന്നു എന്നതിന്റെ കണക്ക് വല്ലതും നിങ്ങളുടെ കൈയ്യിൽ ഉണ്ടോ.ഇതിന്റെ കണക്കെടുക്കാൻ ഏത് തരം ക്യാമറകൾ സ്ഥാപിച്ചാൽ പറ്റും?…

    Read More »
  • NEWS

    മുട്ടത്ത് വർക്കിയുടെ 109ാമത് ജൻമദിനം

    ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഏറ്റവുമധികം മലയാളികള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരില്‍ ഒരാള്‍ മുട്ടത്തു വര്‍ക്കിയാണ്.അദ്ദേഹത്തിന്റെ109-ാം ജന്മദിനമായിരുന്നു ഇന്നലെ. ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.   മുട്ടത്തു വര്‍ക്കി എന്ന തൂലികാ നാമത്തില്‍ എഴുതിത്തുടങ്ങിയ കെ എം. വര്‍ക്കി 81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം നൂറ്റിമുപ്പതിലധികം കൃതികളുടെ രചയിതാവാണ്. സാധാരണക്കാരായ ജനങ്ങളെ വായനയിലേക്ക് അടുപ്പിച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.     ചങ്ങനാശേരി ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.ഭാര്യ തങ്കമ്മ വർക്കി. ആറ് ആണ്മക്കളും മൂന്ന്…

    Read More »
  • NEWS

    ബസിന്റെ മുൻചക്രങ്ങളിൽ ഒന്ന് ഊരിത്തെറിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു

    പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു.ഇതോടെ മുന്‍വശം കുത്തി നിന്ന ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം.പാലായില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദര്‍ശനി ബസ്, പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരമറ്റത്തെത്തി ബസ് ടെര്‍മിനലിലേക്ക് പ്രവേശിച്ചയുടന്‍ ആക്‌സില്‍ ഒടിയുകയും വലതുവശത്തെ മുന്‍ചക്രം ഊരിപ്പോകുകയുമായിരുന്നു.ഇതോടെ മുൻപോട്ട് നിരങ്ങി നീങ്ങിയ ബസ് വശം കുത്തി നിന്നു.ബസില്‍ നാല്പതോളം യാത്രാക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു.

    Read More »
  • NEWS

    ശംഖുമുഖത്തും ഇനി ട്രെയിൻ ഓടും

    തിരുവനന്തപുരം : ശംഖുമുഖം ബീച്ചിന്റെ കാഴ്ചകൾ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്‌ “ശംഖുംമുഖം എക്സ്പ്രസ്‌’ ഓടുക. ശംഖുംമുഖത്തിന്റെ ബീച്ച്‌ പരിസരങ്ങളിലണ്‌ സര്‍വീസ്‌. ഏകദേശം ഇരുപതുപേര്‍ക്ക്‌ ഒരേസമയം സഞ്ചരിക്കാവുന്ന ട്രെയിന്‍ ടയറുകളിലാണ്‌ ഓടുന്നത്‌.ടിക്കറ്റുനിരക്ക്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. കഴിഞ്ഞദിവസം ശംഖുംമുഖം റോഡിലും നടപ്പാതയിലും നടന്ന പരീക്ഷണയോട്ടം വന്‍വിജയമായിരുന്നു.ശംഖുംമുഖം ബീച്ചിന്റെയും പാര്‍ക്കിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന തദ്ദേശീയര്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഇത്‌ ഇഷ്‌ടമാകുമെന്നുറപ്പ്‌. വേളി ടൂറിസം വില്ലേജിലെ രണ്ടു കിലോമീറ്ററുള്ള ട്രാക്കിലോടുന്ന കുട്ടിത്തീവണ്ടിയും സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌.     മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിച്ചതോടെയാണ്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ യാത്ര ചെയ്യാനാകുന്ന ചെറുട്രെയിന്‍ പരീക്ഷിക്കുന്നത്‌.അവസാനഘട്ട പണി മാത്രമാണ്‌ ബാക്കിയുള്ളതെന്നും മേയ്‌ രണ്ടാംവാരത്തോടെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്യുമെന്നും ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ പറഞ്ഞു. മുംബൈയില്‍നിന്ന്‌ എത്തിച്ചതാണ്‌ ടയറിലോടുന്ന ട്രെയിന്‍.

    Read More »
  • Kerala

    കെ.റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 20 പേര്‍ക്കെതിരെ കേസെടുത്തു

    ചാലയിലെ കെ.റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു.മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി,സുദീപ് ജയിംസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കണ്ണൂര്‍ കോര്‍പറേഷനിലെ മുപ്പത്തിരണ്ടാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അന്‍പതോളം കുറ്റികളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞത്. സർക്കാർ ജനങ്ങളുടെ ആശങ്ക കാണുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വികസനമാണ്, എങ്കിൽ പോലും അത് യാഥാര്‍ത്ഥത്തിൽ ആര്‍ക്ക് വേണ്ടിയാണെന്ന് സര്‍ക്കാര്‍ ആലോചിക്കണം. അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യം നടപ്പിലാക്കിയല്ല ഒരു വികസനവും വരേണ്ടത്.

    Read More »
  • NEWS

    സ്വീഡനും ഫിൻലൻഡിനും നാറ്റോയിലേക്കോ..

    സ്വീഡനെയും ഫിൻലൻഡിനെയും ഇരു കൈകളും നീട്ടി  സ്വീകരിക്കുമെന്ന് നാറ്റോ. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗാണ് ഇക്കാര്യം അറിയിച്ചത്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ ചേരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചാൽ നടപടികൾ വേഗം പൂർത്തിയാക്കും. ഇരു രാജ്യങ്ങളും മേയ് മധ്യത്തിൽ അപേക്ഷ നല്കുമെന്നാണു റിപ്പോർട്ടുകൾ. അപേക്ഷ പരിഗണിക്കുന്നതിനിടെ റഷ്യ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൻ വേണ്ട സംരക്ഷണം നല്കുമെന്നും സ്റ്റോളൻബെർഗ് കൂട്ടിച്ചേർത്തു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണു സ്വീഡനിലെയും ഫിൻലൻഡിലെയും ജനങ്ങൾ മനസുമാറ്റി നാറ്റോയിൽ ചേരുന്നതിനെ അനുകൂലിക്കാൻ തുടങ്ങിയത്.

    Read More »
  • NEWS

    നഗ്നപാദരായി നടക്കൂ രോഗങ്ങളെ ചെറുക്കൂ

    വീടിനുള്ളിൽ ഒരു ചെരിപ്പ്, പുറത്തു പോകുമ്പോൾ മറ്റൊരു ചെരിപ്പ്, കളിക്കാൻ പോകുമ്പോൾ ഒരു ചെരിപ്പ്, നടക്കാനൊരു ചെരിപ്പ്. സംഗതിയൊക്കെ കൊള്ളാം. പൊടിയിലും മറ്റ് അഴുക്കിൽ നിന്നും പാദങ്ങളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നു കരുതി, കാൽപാദങ്ങൾ മുഴുവൻ സമയവും ചെരിപ്പിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അത്ര നല്ല ശീലമല്ല.ദിവസത്തിൽ കുറച്ച സമയമെങ്കിലും ചെരിപ്പില്ലാതെ നടന്നു നോക്കൂ.ശീലമായാൽ അതിന്റെ ഗുണങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ്. നാച്ചുറോപ്പതി പ്രകാരം, ചെരിപ്പിന്റെ സഹായമില്ലാതെ മണ്ണിലൂടെയും ചരലിലൂടെയുമൊക്കെ നടക്കുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ആരോഗ്യത്തോടെ സൂക്ഷിക്കും.ഭൂമിയുമായുള്ള കാലുകളുടെ നേരിട്ടുള്ള സമ്പർക്കം ശരീരത്തിനാവശ്യമായ ആന്റി-ഓക്സിഡന്റുകൾ ഉത്പാദിപ്പിക്കുന്നതോടൊപ്പം മനുഷ്യശരീരത്തിലെ നാഡീവ്യൂഹങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യും. ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത് ശരീരത്തിലെ അക്യൂപങ്‌ചർ ബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നുവെന്നാണ് മെഡിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നത്.ഇതുമൂലം ശരീരത്തിലെ രക്തയോട്ടം സുഗമമാകുകയും ഒരു പരിധി വരെ പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ പൊതുവെ കാണാറുള്ള നാഡികൾക്കുണ്ടാകുന്ന വേദനകൾക്കു പരിഹാരമായി ചെരിപ്പില്ലാ നടത്തം ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്. ശരീരത്തിലെ വിവിധ നാഡികൾക്ക് കാൽപാദവുമായി തുടർച്ചയായ സമ്പർക്കമുണ്ട്. ഒന്ന് പുറത്തു…

    Read More »
  • Kerala

    കര്‍ണാടകയെ 3നെതിരെ 7 ഗോളിന് മലർത്തിയടിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

    മലപ്പുറം: അലമാല കണക്കെ ആർത്തിരമ്പിയ സഹസ്രങ്ങളെ നെഞ്ചിലേറ്റി സന്തോഷ് ട്രോഫി ഫുട്ബാൾ കലാശപ്പോരിലേക്ക് കേരളം പന്തടിച്ചുകയറി. പയ്യനാട് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മൂന്നിനെതിരെ ഏഴ് ഗോളിന് അയൽക്കാരായ കർണാടകയെ കശക്കിയാണ് ആതിഥേയർ ഫൈനൽ ടിക്കറ്റെടുത്തത്. സ്കൂള്‍ ഫുട്ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും കര്‍ണാടകക്ക് അവസരം കൊടുത്തില്ല. ആദ്യ ഗോള്‍ സ്കോര്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് കര്‍ണാടക കാഴ്ചക്കാര്‍ മാത്രമായിരുന്നു. സെമിഫൈനിലിലെ ആദ്യ 23 മിനുട്ട് വരെ ഗോള്‍ അകന്നുനില്‍ക്കുകയായിരുന്നു, പക്ഷേ കര്‍ണാടകയുടെ ആദ്യ ഗോള്‍ കേരളത്തിന്‍റെ വലയില്‍ വീണതിനെ തുടർന്ന് ഗോളടിയുടെ ഒരു പൂരമായിരുന്നു പിന്നീടങ്ങോട്ട്. കേരളത്തിന് വേണ്ടി ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികച്ച പകരക്കാൻ സ്ട്രൈക്കർ ജെസിൻ തോണിക്കര അഞ്ചു ഗോളുകൾ നേടി. 35, 42, 44, 56, 74 മിനിറ്റുകളിലായിരുന്നു ജെസിൻ്റെ ഗോൾ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഷിഗിലും 52ാം മിനിറ്റിൽ അർജുൻ ജയരാജും…

    Read More »
  • India

    നക്സൽബാധിത പ്രദേശങ്ങളിൽ 4ജി സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്രം

    നക്സൽബാധിത പ്രദേശങ്ങളിൽ 4ജി സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ 2,426 കോടി രൂപ അനുവദിച്ചതായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കുർ. ഈ പ്രദേശങ്ങളിലെ ടവറു കൾ 4ജിയിലേക്ക് മാറ്റും. സ്വദേശീയമായി നിർമിച്ച കോർ നെറ്റ്വർക്കുകളുടെയും റേഡിയോ നെറ്റ്വർക്കുകളുടെയും ടെലികോം ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ടവറുകൾ 4ജിയിലേക്ക് ഉയർത്തുക. ആന്ധ്രപ്രദേശ്(346), ബിഹാർ(16), ഛത്തീസ്ഗഢ്(971), ഝാർഖണ്ഡ്(450), മധ്യപ്രദേശ്(23), മഹാരാ ഷ്ട്ര(125), ഒഡീഷ(483), ബംഗാൾ (33), ഉത്തർപ്രദേശ് (42), തെലുങ്കാന (53) എന്നീ സംസ്ഥാനങ്ങളിലെ 2,542 മൊബൈൽ ടവറുകളാണ് 4ജിയിലേക്ക് മാറ്റുന്നത്. 4ജി ടവറുകൾ സ്ഥാപിക്കുന്നതിനു അറ്റകുറ്റ പണികൾക്കുമായി 541.80 കോടി രൂപയും വകയിരി ത്തിയിട്ടുണ്ട്.

    Read More »
  • NEWS

    ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം

    ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം. കിഴക്കൻ സിറിയയിൽ അമേരിക്കൻ പിന്തുണയുള്ള സംഘത്തിന്‍റെ മുൻ മേധാവി നടത്തിയ ഇഫ്താർ വിരുന്നിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിർക്കുകയായിരുന്നു. ദെയ്ർ ഇൽ-സോർ പ്രവിശ്യയിലെ അബു കസബ് മേഖലയിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണമു ണ്ടായത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്‍റെ വക്താവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

    Read More »
Back to top button
error: