ചാലയിലെ കെ.റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു.മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി,സുദീപ് ജയിംസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കണ്ണൂര്‍ കോര്‍പറേഷനിലെ മുപ്പത്തിരണ്ടാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അന്‍പതോളം കുറ്റികളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞത്.
സർക്കാർ ജനങ്ങളുടെ ആശങ്ക കാണുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വികസനമാണ്, എങ്കിൽ പോലും അത് യാഥാര്‍ത്ഥത്തിൽ ആര്‍ക്ക് വേണ്ടിയാണെന്ന് സര്‍ക്കാര്‍ ആലോചിക്കണം. അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യം നടപ്പിലാക്കിയല്ല ഒരു വികസനവും വരേണ്ടത്.