Month: April 2022
-
NEWS
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗരപ്രദേശങ്ങളെയും ആശുപത്രികളെയും ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം.കൽക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.അതേസമയം നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ മുതലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.
Read More » -
NEWS
കേരളത്തിൽ ക്രൈസ്തവ പാർട്ടിയുമായി ബിജെപി
തിരുവനന്തപുരം : തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും പാര്‍ലമെന്റ്ററി രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് വിജയം കൊയ്യാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം.ഇപ്പോളിതാ പുതിയൊരു തന്ത്രം കേരളത്തിൽ പയറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ കേരളത്തിൽ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാനാണ് പുതിയ നീക്കം.ക്രൈസ്തവ സമൂഹത്തിന് അടുത്തിടെ ബി ജെ പിയോടുണ്ടായിട്ടുള്ള അനുകൂല നിലപാട് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു.കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രണ്ട് മുന്‍ എം എല്‍ എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത് അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേന്ദ്രത്തിലെ പ്രമുഖ ബിജെപി നേതാവിനോടൊപ്പം കേരളത്തിലെ പ്രമുഖരും പങ്കെടുത്തിരുന്നു. തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിയുടെ നീക്കം. പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാന്‍ ശ്രമമുണ്ട്. വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ്…
Read More » -
NEWS
രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്
ദില്ലി: രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി.17,801 പേരാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്. അതിനിടെ രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. വ്യാഴാഴ്ച 1,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 4.62 ശതമാനമാണ്. രണ്ട് മരണം കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 5,250 പേരാണ് ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്നത്.
Read More » -
NEWS
കാലത്തിന്റെ കാവ്യനീതി; തീയേറ്ററുകളിൽ ‘ജനഗണമന’ മുഴങ്ങുന്നു
ഓര്‍ക്കുന്നുണ്ടോ ആ കാലം! സിനിമാ തീയേറ്ററുകളിൽ- A സർട്ടിഫിക്കറ്റ് സിനിമകള്‍ കാണും മുന്‍പു പോലും എല്ലാവരും ജനഗണമന പാടി എഴുന്നേറ്റു നില്‍ക്കണം എന്ന് നിര്‍ബന്ധ നിയമം വന്ന കാലം.അതിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ വന്ന ആ കാലം! നമ്മൾ ദേശത്തെ സ്നേഹിക്കുന്നത് സ്വന്തം തോളില്‍ എഴുതി വയ്ക്കേണ്ടി വരുന്ന ഒരു കാലത്തിന്റെ തുടക്കം ആയിരുന്നു അത്. പലരും സിനിമ തുടങ്ങി കഴിഞ്ഞാണ് അന്നൊക്കെ തീയേറ്ററുകളിൽ കയറിയിരുന്നത്! പക്ഷെ,ഇപ്പോൾ ‘ജനഗണമന’ എന്ന സിനിമ കഴിഞ്ഞപ്പോള്‍ എണീറ്റു നിന്ന് ആരും നിര്‍ബന്ധികാതെ അതൊന്നു കൂടി പാടാന്‍ തോന്നി- എന്റെ ദേശീയ ഗാനം, എന്റെ ദേശത്തിന്റെ വികാരം! ജനഗണമന!! ഇന്ത്യൻ ജനതയുടെ അവസാനിക്കാത്ത പ്രതീക്ഷകളുടെ തേരിലേറി മറ്റൊരു പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് സിനിമ -ജനഗണമന.സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ സബ മറിയത്തിന്റെ (മംമ്ത മോഹൻദാസ്) ക്രൂരമായ കൊലപാതക കേസിന്റെ അന്വേഷണമാണ് ഇവരെ ബന്ധിപ്പിക്കുന്ന ഘടകം. 2019ൽ രാജ്യം നടുങ്ങിയ ഹൈദരാബാദ് കൊലപാതക കേസിന്റെ ഘടകങ്ങൾ ചേർത്തുകൊണ്ടുള്ള സബ…
Read More » -
NEWS
അപകടം വർദ്ധിക്കുന്നു; വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക. ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക. രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക. സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക. ഒറിജിനൽ ചാര്‍ജറുകള്‍ ഉപയോഗിക്കുക. താപനില കൂടിയ സമയങ്ങളിൽ പരമാവധി നോര്‍മല്‍ മോഡില്‍ തന്നെ ഓടിക്കുക. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
Read More » -
NEWS
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ; ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് മുടങ്ങാൻ സാധ്യത
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം മൂലം ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയില്‍.കല്‍ക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ കഴിയാത്തതിനാല്‍ മെട്രോ ഉള്‍പ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ്ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. താപനിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
Read More » -
NEWS
കോഴിയെ ജീവനോടെ തൊലിയുരിച്ച് മുറിച്ച അറവുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36)വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിയെ ജീവനോടെ കെെയിലെടുത്ത് മനു തൊലിയുരിക്കുകയായിരുന്നു പാറശാല: കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.ഇറച്ചി വാങ്ങാൻ എത്തിയ യുവാവാണ് രംഗം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്.
Read More » -
NEWS
കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധരന്‍ എംപി
തിരുവനന്തപുരം : കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധരന്‍ എംപി.മോദി- പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആരും പോയതായി അറിവില്ലെന്നും മുരളീധരൻ പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More » -
NEWS
ഇന്ധന നികുതി;ഒരു പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത വിമർശനം
തിരുവനന്തപുരം: 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപ. ഇനിയും വില കൂടിയാൽ വരുമാനം വീണ്ടും കൂടും. സംസ്ഥാനത്തു പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടി.ഇതുവഴി പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനമായി സർക്കാരിന് കിട്ടുന്നുവെന്നാണ് കണക്ക്.പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇത് വേണ്ടെന്ന് വച്ചാലും ജനങ്ങൾക്ക് വലിയ പ്രയോജനം ഉണ്ടാകാൻ പോകുന്നില്ല.അതിന് കേന്ദ്രം തന്നെ കനിയണം.അതിന് പുറകെയാണ് സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം അവസാനിപ്പിക്കുന്നതും.ഇതോടെ സംസ്ഥാനത്തിന് കിട്ടേണ്ട നികുതിയും കേന്ദ്രത്തിന്റെ കൈയ്യിലായി.1800 കോടിയോളം രൂപ ഇങ്ങനെ കിട്ടാനുണ്ടെന്നാണ് അറിവ്. അതേസമയം 14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം…
Read More » -
NEWS
പകരക്കാരനായി ഇറങ്ങി ഒൻപത് മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ ജസിൻ ഇന്നലെ അടിച്ചു കൂട്ടിയത് അഞ്ച് ഗോളുകൾ!!
മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഇന്നലെ കർണാടകയുമായുള്ള സെമിഫൈനൽ മത്സരത്തിന്റെ മുപ്പതാം മിനിറ്റിലാണ് കേരളത്തിന് വേണ്ടി സബ്സ്റ്റിറ്റ്യൂട്ടായി ജസിൻ കളത്തിലിറങ്ങുന്നത്.ഇറങ്ങി ഒൻപത് മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ ജസിൻ പിന്നെയും രണ്ടു ഗോളുകൾ കൂടി കർണാടക വലയിൽ അടിച്ചു കയറ്റി കേരളത്തിനെ ഒറ്റയ്ക്ക് ഫൈനലിൽ എത്തിക്കുകയായിരുന്നു.സ്കോർ:7-3. ഇന്നലത്തെ മത്സരത്തോടെ ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ 5 ഗോളുകൾ നേടിയ എന്‍.ജെ.ജോസിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ജസിന്‍.കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിലമ്ബൂര്‍ മിനര്‍വപ്പടി സ്വദേശി ജസിനും മുന്നോട്ട് കുതിക്കുന്നതിന് പിന്നില്‍ അത്തരമൊരു വിശ്വാസം കൂടി ഉണ്ട്.കൈയിലെ ആറ് വിരലുകള്‍.കര്‍ണാടകയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഒരു ഗോള്‍ കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതോടെ ആറു ഗോളുകളുമായി കേരളത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ സബ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തി.അഞ്ചു ഗോളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്. തീർന്നില്ല. ഇരുപത്തിരണ്ടുകാരനായ ജെസിൻ സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളില്‍ നേടിയതു മൂന്നു ഗോളുകള്‍.മമ്ബാട്…
Read More »