NEWS

ബസിന്റെ മുൻചക്രങ്ങളിൽ ഒന്ന് ഊരിത്തെറിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു.ഇതോടെ മുന്‍വശം കുത്തി നിന്ന ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം.പാലായില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദര്‍ശനി ബസ്, പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരമറ്റത്തെത്തി ബസ് ടെര്‍മിനലിലേക്ക് പ്രവേശിച്ചയുടന്‍ ആക്‌സില്‍ ഒടിയുകയും വലതുവശത്തെ മുന്‍ചക്രം ഊരിപ്പോകുകയുമായിരുന്നു.ഇതോടെ മുൻപോട്ട് നിരങ്ങി നീങ്ങിയ ബസ് വശം കുത്തി നിന്നു.ബസില്‍ നാല്പതോളം യാത്രാക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു.

Back to top button
error: