Business

ഹിന്‍ഡാല്‍കോ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കുന്നു; 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് കെ.എം. ബിര്‍ള

മുംബൈ: ആഗോള വിതരണ ദൗര്‍ലഭ്യവും ശക്തമായ ഡിമാന്‍ഡ് സാധ്യതകളും കണക്കിലെടുത്ത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കാന്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ തുക പ്രധാനമായും ഇന്ത്യയിലും വടക്കേ അമേരിക്കയിലും ഉള്ള ബിസിനസുകളില്‍ നിക്ഷേപിക്കും. അടുത്ത ദശകത്തില്‍ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2027 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ അലുമിനിയം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച ചില വിപുലീകരണങ്ങള്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ യു.എസ്, ബ്രസീല്‍, ഏഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നോവെലിസ് ഇങ്ക് 4.8 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെത്തുടര്‍ന്ന് ക്ഷാമം രൂക്ഷമാകുമെന്ന ഭയത്തില്‍, വിന്‍ഡോ ഫ്രെയിമുകള്‍ മുതല്‍ ക്യാനുകളിലും ഓട്ടോ ഭാഗങ്ങള്‍ വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന അലുമിനിയം, ഈ മാസം ആദ്യം ഒരു ടണ്ണിന് 4,000 ഡോളറിന് മുകളിലുള്ള റെക്കോര്‍ഡിലേക്ക് കുതിച്ചു. മുംബൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 1.3 ദശലക്ഷം ടണ്ണില്‍ സ്ഥിരത നിലനിര്‍ത്തിയതിന് ശേഷം ഇന്ത്യയില്‍ അതിന്റെ പ്രാഥമിക അലുമിനിയം കപ്പാസിറ്റി വിപുലീകരിക്കുകയാണ്. കാരണം വിതരണ പരിമിതികള്‍ക്കും ശക്തമായ ഡിമാന്‍ഡിനും ഇടയില്‍ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Signature-ad

ഇന്ത്യയില്‍, ഹിന്‍ഡാല്‍കോ തങ്ങളുടെ ആദിത്യ മഹാന്‍ സ്മെല്‍ട്ടര്‍ 2024 മാര്‍ച്ചോടെ 50,000 ടണ്ണായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. അതേ സ്ഥലത്ത് പ്രതിവര്‍ഷം 180,000 ടണ്‍ കൂടി കൂട്ടിച്ചേര്‍ക്കാനും ഒഡീഷയില്‍ പ്രതിവര്‍ഷം 1 ദശലക്ഷം ടണ്‍ അലുമിന റിഫൈനറി സ്ഥാപിക്കാനും ആലോചിക്കുന്നതായി അവര്‍ പറഞ്ഞു. 2032 മാര്‍ച്ചോടെ ഇന്ത്യയുടെ അലുമിനിയം ഉപഭോഗം ഏകദേശം 8 ദശലക്ഷം ടണ്ണായി ഉയരുമെന്നും അതേ കാലയളവില്‍ ചെമ്പ് ഉപയോഗം ഇരട്ടിയിലേറെയാകുമെന്നും ഹിന്‍ഡാല്‍കോ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി, അതിന്റെ ചെമ്പ് ബിസിനസിനായി ഏകദേശം 286 മില്യണ്‍ ഡോളറും കല്‍ക്കരി ഖനി വികസനത്തിന് 459 മില്യണ്‍ ഡോളറും നീക്കിവച്ചിട്ടുണ്ടെന്നും അവതരണത്തില്‍ കമ്പനി പറഞ്ഞു.

 

Back to top button
error: