Month: March 2022

  • Food

    ബിരിയാണിയില്‍ ‘പെരിയവന്‍’ ഡിണ്ടിഗല്‍ തലപ്പാക്കട്ടി

    ബെംഗളൂരൂ: ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്‌നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു.എ.ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി ബിരിയാണി നമ്മുടെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു. 2017ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു. 1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ ‘തലപ്പാക്കട്ടി’യെന്ന് അറിയപ്പെട്ടത്,. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക് ‘തലപ്പാക്കട്ടി’ എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യേകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും,…

    Read More »
  • NEWS

    ‘എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാന്‍ പറ്റിയില്ല’;യൂഡിഎഫ് എംപിമാരെ ട്രോളി സോഷ്യല്‍ മീഡിയ

    ന്യൂഡൽഹി: സിൽവർ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചർച്ച നടത്തുന്ന സമയത്ത് പ്രതിഷേധ സമരത്തിനിറങ്ങി ഡൽഹി പോലീസിന്റെ അടിവാങ്ങിയ കേരളത്തിൽ നിന്നുള്ള യൂഡിഎഫ് എംപിമാരെ ട്രോളി സോഷ്യൽ മീഡിയ. പ്രധാനമായും  ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നുള്ളവര്‍ക്ക് ഡല്‍ഹി പോലീസില്‍ നിന്ന് കിട്ടിയ അടിയുടെ വീഡിയോ പങ്കുവച്ചാണ് ട്രോളുകള്‍ വരുന്നത്.   ‘എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാന്‍ പറ്റിയില്ലെന്നാണ്’ സോഷ്യല്‍ മീഡിയയിലെ പരിഹാസം. അഭിനയിക്കാന്‍ പറഞ്ഞാല്‍ നമ്മുടെ പെങ്ങളുട്ടി ജീവിച്ചു കാണിക്കുമെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ‘പ്രധാനമന്ത്രിയും ഒരു സംസ്ഥാന മുഖ്യമന്ത്രിയും കൂടികാഴ്ച നടത്തുമ്ബോള്‍, ഭരണഘടന ഫെഡറലിസം വിഭാവനം ചെയ്യുന്നരാജ്യത്ത്, അതിനെതിരെ സഭ്യമല്ലാത്ത സമരംചെയ്താല്‍ പോലീസ് ചിലപ്പോള്‍ തല്ലും അത് എംപി ആയാലും അടിക്കും, സാധാരണ ജനത്തിനേം അടിക്കും അതാണ് മുന്‍കാലങ്ങളിലും നിലവിലും നടക്കുന്നത്’-എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

    Read More »
  • NEWS

    മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് അച്ഛൻ ഷോക്കേറ്റു മരിച്ചു

    പാലക്കാട്:മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിൽ അച്ഛന്‍ ഷോക്കേറ്റുമരിച്ചു.എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.വ്യാഴാഴ്ച വീട്ടില്‍ നടക്കേണ്ട മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് കനത്ത വേനല്‍മഴയും മിന്നലോടുകൂടിയ ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു.വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി കാശുവിന് ഷോക്കേല്‍ക്കുകയായിരുന്നു .ഉടൻ കോങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
  • Kerala

    പാവയ്ക്കയുടെ കയ്പുകളയാൻ ചില കറുക്കുവഴികളിതാ

      പാവയ്ക്ക കേമാനാണ്. ധാരാളം പോഷകങ്ങളുള്ള പച്ചക്കറി. പല രോഗങ്ങൾക്കും പ്രതിവിധിയാണ് പാവയ്ക്ക. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായത് കൊണ്ടുതന്നെ, രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാവയ്ക്ക ഏറെ സഹായകമാണ്. ചർമ്മം, മുടി എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഗുണകരം. പ്രമേഹരോഗികൾക്കാണെങ്കിൽ ഷുഗർനില താഴ്ത്താൻ സഹായകം. കൊളസ്‌ട്രോൾ കുറയ്ക്കാനും ഉത്തമം. എന്തിനധികം ക്യാൻസർ സാധ്യത വരെ കുറയ്ക്കാൻ പാവയ്ക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എത്രമാത്രം ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും പലർക്കും പാവയ്ക്ക അത്ര പഥ്യമല്ല. മറ്റൊന്നും കൊണ്ടല്ല, ഇതിന്റെ കയ്പ് തന്നെയാണ് ഈ വിരക്തിക്ക് കാരണം. എന്നാൽ ഈ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. 1. പാവയ്ക്ക മുറിച്ച ശേഷം അൽപം ഉപ്പ് വിതറി 10-15 മിനിറ്റ് വരെ എടുത്തുവയ്ക്കുക. പിന്നീട് ഇതിൽ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക. 2. പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങൾ കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാൽ കയ്പ് കുറയ്ക്കാം. 3. പാവയ്ക്ക വൃത്തിയാക്കുമ്പോൾ അതിനകത്തെ വിത്തുകൾ പൂർണമായും കളയുക. ഇതും…

    Read More »
  • Kerala

    സഞ്ചാരികളേ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിങ്ങള്‍ മറക്കാതെ കാണേണ്ട അഞ്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ

      ആ​ഗോളതലത്തിൽ, പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കേരളം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വർഗം. കായലും, കടലോരങ്ങളും,മലകളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും തുടങ്ങി എണ്ണമറ്റ വിസ്മയങ്ങൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം, ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻ‌മുടി, വയനാട്‌, പൈതൽമല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും പെരിയാർ കടുവ സംരക്ഷിത പ്രദേശം, ഇരവികുളം ദേശീയോദ്യാനം എന്നീ വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും കേരളത്തിന്‍റെ മാറ്റ് കൂട്ടുന്നു. ടൂറിസ്റ്റുകൾ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കേരളത്തിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മഞ്ഞും മലകളും കാറ്റും കാടും കുളിരണിയിക്കുന്ന പൊന്മുടി പൊന്മുടിയിലേക്കുള്ള…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പിതാവിന് ശിക്ഷ

    പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ പിതാവിന് 40 വർഷം കഠിന തടവ്. 2020 ൽ കായംകുളം പോലീസ്റ്റേഷൻ അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി സ്വദേശികളായ ദമ്പതികളുടെ 14 വയസുള്ള മകളാണ് പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായത്. ശാരീരിക അസ്വസ്ഥതകൾക് ആശുപത്രിയിൽ ചികിത്സ തേടിയതിൽ നിന്നാണ് കുട്ടി ഗർഭിണിയാണെന്ന വിവരം പോലീസ്റ്റേഷനിൽ അറിയുന്നതും, കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 649 2020-ാം നമ്പരായി കേസു രജിസ്റ്റർ ചെയ്യുന്നതും. ആ സമയം പിതാവാണ് കൃത്യം ചെയ്തതെന്ന് കുട്ടി ഒളിക്കുയും മറ്റൊരു പേര് പറയുകയും ആയിരുന്നു. മാതാവും ബന്ധുക്കളും പ്രോസിക്യൂഷൻ കേസിനോടു സഹകരിക്കാത്ത സാഹചര്യമായിരുന്നെങ്കിലും മറ്റു 21 ഓളം സാക്ഷികളും ശാസ്ത്രീയ പരിശോധന ഫലം ഉൾപടെ ആസ്പദമാക്കിയാണ് ഇപ്രകാരം വിധിന്യായത്തിൽ എത്തിച്ചേരാൻ കോടതിയെ സഹായിച്ചത്.   ബലാൽസംഗത്തിനിരയാകിയതിന് 20 വർഷവും മകളായതിനാൽ 20 വർഷവും ഗർഭിണിയാക്കിയതിന് 20 വർഷവും ചേർത്ത് Pocso Act പ്രകാരം 60 വർഷം കഠിന തടവും.

    Read More »
  • Kerala

    കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 79 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4802 കൊവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • NEWS

    നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും കേരളത്തിൽ യാഥാര്‍ഥ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: സില്‍വര്‍ ലൈനിന് എതിരെ കേരളത്തില്‍ വിചിത്ര സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും കേരളത്തിൽ യാഥാര്‍ഥ്യമായിട്ടുണ്ടെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി.സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമായിരുന്നു അത്.അതേപോലെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ കെ. റെയില്‍ പദ്ധതിക്കെതിരെയും നടക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്ബോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്.കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്.കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്.പക്ഷെ ക്രെഡിറ്റ് എൽഡിഎഫിന് പോകുമെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണെന്നും അത് പരിസ്ഥിതി സൗഹൃദമാണെന്നും പിണറായി വിജയൻ പറഞ്ഞു.

    Read More »
  • NEWS

    സീസണിലെ മികച്ച താരം; കേരള ബ്ലാസ്റ്റേഴ്സ് വോട്ടിംഗ് ആരംഭിച്ചു

    കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു.കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകര്‍ക്ക് വോട്ട് ചെയ്യാം. നിലവിൽ ലൂണ ആണ് ഏറ്റവും കൂടുതല്‍ വോട്ടുമായി മുന്നില്‍ ഉള്ളത്. ലൂണ ഇതുവരെ 56 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. ആല്വാരോ വാസ്കസ് ആണ് പിറകില്‍ ഉള്ളത്. വാസ്കസ് 15% വോട്ട് നേടിയപ്പോള്‍ സഹല്‍ അബ്ദുല്‍ സമദ് 9% വോട്ടുകളുമായി മൂന്നാമതും ഉണ്ട്.

    Read More »
  • NEWS

    ദിലീപിനെ സഹായിച്ച ആ മാഡം മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരന്റെ ഭാര്യയോ?

    ദിലീപിനെ സഹായിച്ച ആ മാഡം മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരന്റെ ഭാര്യയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഇപ്പോൾ നടത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾക്ക് കൂറുമാറാന്‍ പണം നല്‍കിയത് ഇവരാണെന്നും ബൈജു പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്‍സര്‍ സുനി നേരത്തെ തന്നെ  ഈ മാഡം ഒരു തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്ന് പറഞ്ഞിരുന്നു.ഇവര്‍ സീരിയലുകളും സിനിമയും വരെ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ പലരും മറ്റ് പലരുടെയും പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു . എന്നാല്‍ അത് തെറ്റായ കാര്യമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നതെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി. തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു.ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു. ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്,…

    Read More »
Back to top button
error: