Month: March 2022
-
NEWS
ആത്മഹത്യ പ്രവണത ചിലരിൽ വളരെക്കൂടുതലാണ്.എന്താ കാരണമെന്ന് അറിയാമോ ?
ചില ആൾക്കാർക്ക് ഫീലിംഗ്സ് വളരെ കൂടുതലായിരിക്കും.സ്നേഹമാണെങ്കിലും ദേഷ്യമാണെങ്കിലും സങ്കടം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ അവരത് പ്രകടിപ്പിക്കും.അവരെ സൂക്ഷിക്കണം.കാരണം അവരുടെ മൂട് എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ പറ്റുകയില്ല.അതുപോലെ തന്നെ പിടിക്കാത്ത/ഇഷ്ടമില്ലാത്ത/സങ്കടം അനുഭവിക്കുന്ന സമയങ്ങളിൽ അവരുടെ വികാരപ്രകടനങ്ങൾ പലപ്പോഴും വളരെ ‘ഉയർന്ന’ രീതിയിലുമായിരിക്കും.ദേഷ്യമൊക്കെ ആ സമയത്ത് വല്ലാതെ കൂടുതലായിരിക്കും.അങ്ങിനെ ഉള്ള സമയത്ത് അവർ എന്താണ് ചെയ്യുക എന്താണ് പറയുക എന്നൊന്നും ഉണ്ടാവുകയില്ല.ഒന്നിനും ഒരു ക്ഷമ ഉണ്ടാവുകയില്ല.ഇത്തരം സമയങ്ങളിൽ പലപ്പോഴും ഇവർ ആത്മഹത്യക്ക് ശ്രമിക്കും.ഇവരുടെ ഉള്ളിൽ ആ സമയത്ത് ഭയങ്കര ഒറ്റപ്പെടൽ ആയിരിക്കും ഫീൽ ചെയ്യുക.വളരെ ക്ലോസ് ആയിട്ടുള്ള ആളുകളോടു പോലും ഇവർ തെറ്റും. ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത, വിഷാദം,ഒറ്റപ്പെടൽ…തുടങ്ങി വലിയ തോതിൽ അത് മനസ്സിനെ ബാധിക്കുമ്പോഴാണ് ഇത് രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക…
Read More » -
NEWS
എണ്ണ തേച്ച് കുളിച്ചാൽ പലതാണ് ഗുണം;കുളിയെപ്പറ്റി കൂടുതൽ അറിയാം
എണ്ണ തേച്ച് കുളിച്ചില്ലെങ്കിലും വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാൽ എണ്ണ തേച്ച് കുളിച്ചാൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട് താനും. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ ബോധ്യമാകും: എല്ലാ ദിവസവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ പേശികൾക്ക് ദൃഢതയും ചർമ്മത്തിന് തിളക്കവും ലഭിക്കും. ദിവസേനയുള്ള എണ്ണ തേച്ച് കുളി ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും. ശരീരത്തിന് ഉന്മേഷവും പ്രസരിപ്പും ലഭിക്കാൻ നിത്യേന രാവിലെ എണ്ണ തേച്ച് കുളിച്ചാൽ മതി. ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ നിയന്ത്രിക്കാൻ രാവിലത്തെ എണ്ണ തേച്ചുള്ള കുളി സഹായിക്കും. സുഖകരമായ ഉറക്കത്തിന് എണ്ണ തേച്ചുള്ള കുളി ഉത്തമമാണ്. അകാലനര, മുടികൊഴിച്ചില്‍, താരൻ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വിവിധ ചർമ്മ രോഗങ്ങളെ തടഞ്ഞു നിർത്താൻ എണ്ണ തേച്ച് കുളി വളരെ പ്രയോജനപ്രദമാണ്. എണ്ണ തേച്ച് 15 – 30 മിനിറ്റിനുള്ളിൽ കുളിക്കുന്നതാണ് ഉചിതം.വാത കഫ പ്രകൃതമുള്ളവർ…
Read More » -
NEWS
വൃക്കരോഗങ്ങുളടെ പ്രധാന ലക്ഷണങ്ങള്‍
പല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്പ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല. രോഗാവസ്ഥ അധികരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു. ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും, രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗം അധികരിച്ച് ഹൃദ്രോഗസാധ്യത കൂടകയും ചെയ്യന്നു. ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 75 വയസ് എത്തിയവരില്‍ 50 ശതമാനം പേര്‍ക്കും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞു വരുന്നത്് സ്വാഭാവികം മാത്രമാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറുഞ്ഞാല്‍ പഴയ രീതിയില്‍ വീണ്ടെടുക്കാന്‍ പ്രയാസവുമയിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും വേണം. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും. വൃക്കകളെ ബാധിക്കുന്ന ഒരു…
Read More » -
NEWS
നമ്മുടെ ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലെ പണം എങ്ങനെയാണ് തട്ടിയെടുക്കുന്നത് ?
ഇത് സാങ്കേതിക വിദ്യയുടെ കാലമാണ്.ബാങ്ക് ഇടപാടുകൾക്കും അതേപോലെയുള്ള മറ്റ് ദൈനംദിന കാര്യങ്ങള്‍ക്കുമെല്ലാം നാം ഇന്ന് ആശ്രയിക്കുന്നത് നമ്മുടെ സ്മാര്‍ട്ട് ഫോണിനെ തന്നെയാണ്.അതിനാല്‍ തന്നെ ഫോണുകളിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി നമ്മുടെ പണം തട്ടിയെടുക്കാനുള്ള സാദ്ധ്യതയും ചെറുതല്ല. സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്നപ്പോള്‍ തട്ടിപ്പ് നടത്താനുള്ള മാര്‍ഗങ്ങളും കൂടിയിട്ടുണ്ട്. നമ്മുടെ ഫോണിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നത് സ്ഥിരം വാര്‍ത്തയാണ്. സ്മാര്‍ട്ട് ഫോണിലൂടെ തട്ടിപ്പുകാര്‍ എതൊക്കെ വഴിയിലൂടെയാണ് അക്കൗണ്ട് കാലിയാക്കുന്നതെന്നുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഒരു പുസ്തകം റിസര്‍വ് ബാങ്ക് പുറത്തിറക്കി. സൈബര്‍ കുറ്റവാളികള്‍ എങ്ങനെയാണ് സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുന്നതെന്നും അവര്‍ ഉപയോഗിക്കുന്ന വിവധ രീതികള്‍ എന്തൊക്കെയാണെന്നുമുള്ള വിശദ വിവരങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 40 പേജുള്ള ലഘുലേഖ ആര്‍ബിഐ പുറത്തിറക്കിയത്. ബി(അ)വെയര്‍ (BE(A)WARE) എന്ന് പേരിട്ടിരിക്കുന്ന ഈ ലഘുലേഖ സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ഒരാളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പറയുന്നുണ്ട്. ഒരാളുടെ വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും…
Read More » -
NEWS
മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിൽ
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റിന് പിന്നിൽ.ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസില്‍ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കയറിയത് ക്ലിഫ് ഹൗസില്‍ തന്നെയാണെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.
Read More » -
Kerala
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കുതിപ്പ് തുടങ്ങി; ജീവിത ചിലവ് കൂടും
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം അടിവെച്ച് അടിവെച്ച് ഉയരുകയാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില ഉയരും. നാളെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഇതിന് പുറമെ പെട്രോളിന്റെയും വില ഉയര്‍ത്തുന്നുണ്ട്. ലിറ്ററിന് 87 പൈസയാണ് നാളെ ഉയര്‍ത്തുക. ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇതിപ്പോള്‍ 120 ഡോളറിന് അരികിലാണ്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ…
Read More » -
Business
ഹിസാഷി ടകൂച്ചിയെ മാരുതി സുസുകി ഇന്ത്യ സിഇഒയും എംഡിയുമായി നിയമിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ (എംഎസ്‌ഐ)യുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. നിലവിലെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവയുടെ കാലാവധി 2022 മാര്‍ച്ച് 31 നാണ് പൂര്‍ത്തിയാവുന്നത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഹിസാഷി ടകൂച്ചിയെ നിയമിക്കാന്‍ തീരുമാനമായത്. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി അയുകാവ തുടരുമെന്നും കമ്പനി അറിയിച്ചു. നേരത്തെ, 2019 ല്‍ അയുകാവയുടെ കാലാവധി കഴിഞ്ഞപ്പോള്‍ മാരുതി സുസുകി മൂന്നുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഷിന്‍സൊ നകനിഷിയുടെ പിന്‍ഗാമിയായി 2013 ഏപ്രിലിലാണ് കനിച്ചി അയുകാവ മാരുതി സുസുകിയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 1980 ലാണ് ഇദ്ദേഹം സുസുകി മോട്ടോര്‍ കോര്‍പറേഷനിന്റെ ഭാഗമായത്. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ…
Read More » -
NEWS
ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ (BYJU’S) ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സർ
ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ (BYJU’S) ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ (2022 FIFA World Cup in Qatar) ഔദ്യോഗിക സ്പോണ്‍സര്‍.ഫിഫ ലോകകപ്പിന്‍റെ (FIFA) സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയാണ് ബൈജൂസ്. ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്ബനിയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് കമ്ബനിയുടെ സ്ഥാപകനും സിഇഒയും. ലോകത്തെ വിവിധ വന്‍കിട കമ്ബനികള്‍ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്. ഇതാദ്യമായല്ല കായികരംഗത്ത് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്. ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരും ബൈജൂസായിരുന്നു.
Read More » -
Business
ഏപ്രില്‍ ഒന്ന് മുതല്‍ ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി ആസ്തികള്‍ക്ക് നികുതി
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി, എന്‍എഫ്ടി തുടങ്ങിയ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള നേട്ടത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ നികുതി ബാധകമാകും. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. ഇതോടെ ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റുമെന്റില്‍ (എഐഎസ്)പ്രതിഫലിക്കും. അതായത് ഒരോ സാമ്പത്തിക വര്‍ഷവും നടത്തുന്ന ഡിജിറ്റല്‍ കറന്‍സി ഇടപാടുകളുടെ വിവരങ്ങളും അതില്‍നിന്ന് ലഭിച്ച മൂലധനനേട്ടവും സ്റ്റേറ്റുമെന്റിലുണ്ടാകുമെന്ന് ചുരുക്കം. ഓഹരി നിക്ഷേപം, മ്യച്വല്‍ ഫണ്ട് ഇടപാട്, ലഭിച്ച ഡിവഡന്റ്, ബാങ്ക് പലിശ തുടങ്ങി 46 ധനകാര്യ ഇടപാടുകളുടെ വിവരങ്ങള്‍ നിലവില്‍ എഐഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകളുമായി താരതമ്യംചെയ്ത് യഥാസമയം നികുതി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഐടി വകുപ്പിന് ഇതോടെ കഴിയും. നികുതിയിനത്തിലെ വരുമാനച്ചോര്‍ച്ച പരമാവധി തടയുകയാണ് ലക്ഷ്യം. ഒരു ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍നിന്നുള്ള നഷ്ടം മറ്റൊരു ക്രിപ്‌റ്റോയുമായി തട്ടിക്കിഴിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി…
Read More » -
Business
ബുക്ക്‌മൈഷോ ഐ.പി.എല്‍. ടിക്കറ്റ് വിതരണാവകാശം സ്വന്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന്റെ ടിക്കറ്റ് ബുക്കിംഗിനുള്ള അവകാശം സ്വന്തമാക്കി ബുക്ക്‌മൈഷോ. എക്‌സ്‌ക്ലൂസീവ് ടിക്കറ്റിംഗ് അവകാശങ്ങള്‍ക്കൊപ്പം, ഐപിഎല്ലിന്റെ 15-ാം എഡിഷന്റെ ഗേറ്റ് എന്‍ട്രി, സ്‌പെക്ടറ്റര്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഡിയങ്ങള്‍ക്കുമുള്ള വേദി സേവനങ്ങളും അവര്‍ നിയന്ത്രിക്കും. നിലവിലെ സീസണില്‍ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലായി നാല് സ്റ്റേഡിയങ്ങളിലായി 70 മത്സരങ്ങളാണുള്ളത്. മുംബൈയിലെ വാങ്കഡെയിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ്…
Read More »