Month: March 2022

  • Kerala

    നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട

    നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 225 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മൂ​ന്ന് പേ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടി. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ്, പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി മു​നീ​ർ, മ​ല​പ്പു​റം സ്വ​ദേ​ശ് അ​ഫ്സ​ൽ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ബാ​ഗേ​ജി​ലും ശ​രീ​ര​ത്തി​ലു​മാ​യി ബി​സ്‌​ക​റ്റ് രൂ​പ​ത്തി​ലാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മ​സ്ക്ക​റ്റി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണം 95 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

    Read More »
  • LIFE

    വേര്‍‌പിരിയല്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ

    വേര്‍‌പിരിയല്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ. ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകര്‍. ഐശ്വര്യയുടെ പിതാവ് രജിനികാന്തും ഇരു കുടുംബങ്ങളും ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി ഐശ്വര്യയുടെ നീക്കം. തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ പേരില്‍ നിന്ന് ധനുഷിനെ ഐശ്വര്യ നീക്കം ചെയ്തു. ഐശ്വര്യ രജിനികാന്ത് ധനുഷ് എന്നായിരുന്നു മുന്‍പ് താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പേര്. ഇതില്‍ നിന്ന് ധനുഷിന്റെ പേര് ഒഴിവാക്കി ഐശ്വര്യ രജിനികാന്ത് എന്നാണ് പുതിയ പേര്. കഴിഞ്ഞ ജനുവരി 17നായിരുന്നു ഇരുവരും പിരിയുന്നതായി അറിയിച്ചത്. ഐശ്വര്യയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത് ധനുഷ് അഭിനന്ദനങ്ങള്‍ അറിയിച്ചത് സമൂഹമാദ്ധ്യമങ്ങളില്‍ ച‌ര്‍ച്ചയായിരുന്നു.

    Read More »
  • India

    കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരമെന്ന് മുഖ്യമന്ത്രി

    കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച, കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ റെയില്‍ മന്ത്രിയെയും കണ്ടുവെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാട് പ്രധാനമന്ത്രി പ്രകടിപ്പിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഹന സാന്ദ്രത വളരെ കൂടുതലാണ് കേരളത്തില്‍. അതിനാല്‍ തന്നെ സുസ്ഥിരമായ യാത്ര സംവിധാനം കേരളത്തെ സംബന്ധിച്ച് അനിവാര്യമാണെന്നും ദേശീയപാതകളുടെ വികസനത്തിന് 25 ശതമാനം ചെലവ് വഹിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ 25% പങ്കാളിത്തം കേരള സര്‍ക്കാരിനുണ്ടെന്നും ദേശീയ പാത വികസനം നടക്കില്ലെന്ന് പ്രചരണം ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.…

    Read More »
  • Tech

    കെടിഎം ആര്‍സി 390 ഇന്ത്യയിലേക്ക്

    ന്യൂഡല്‍ഹി: ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2022 RC390 മോട്ടോര്‍സൈക്കിള്‍ മോഡലിനുള്ള പെര്‍മിറ്റിനായി അപേക്ഷകള്‍ ബജാജ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പുതിയ 2022 കെ.ടി.എം. RC390 മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പുതുതലമുറ കെ.ടി.എം. RC390 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നതിനായി പരിഷ്‌കരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022 കെടിഎം 43.5 bhp പെര്‍ഫോമന്‍സ് ആണ് RC390 മോട്ടോര്‍സൈക്കിളിന് ഉള്ളത് എന്ന സാധ്യത വെളിപ്പെടുത്തുന്ന തരത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. 2022 കെടിഎം RC390 മോഡല്‍ ഒരു പുതിയ TFT ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. അര്‍ദ്ധചാലക തകരാര്‍ മൂലം പുതിയ കെ.ടി.എം. RC390 മോഡല്‍ വളരെ ചെറിയ സംഖ്യകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പറയപ്പെടുന്നു. ടിഎഫ്ടി ഡിസ്‌പ്ലേയുടെ കുറവുമൂലം പുതിയ കെ.ടി.എം RC390 മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ നിര്‍മ്മാണവും താല്‍ക്കാലികമായി കമ്പനി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022 കെടിഎം ആര്‍സി 390 ഇന്ത്യയില്‍ അഡ്ജസ്റ്റ്…

    Read More »
  • Crime

    ചേര്‍പ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍

    തൃശൂര്‍ ചേര്‍പ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍. മരിച്ച ബാബുവിനെ കൊന്നത് സഹോദരനായ സാബുവാണെന്ന് പൊലീസ് കണ്ടെത്തി. 15 ന് ബാബുവിന്റെ വീട്ടില്‍ അടിപിടി ഉണ്ടായ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത് മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ 15 ന് രാത്രി കൊല നടത്തിയ ശേഷം സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് 19 ബാബുവിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് തൃശൂര്‍ ചേര്‍പ്പില്‍ നിന്ന് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്

    Read More »
  • World

    ചൂട് കൂടുമ്പോള്‍ കാറിന് തീപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്; പ്രത്യേത നിര്‍ദേശവുമായി അബുദാബി പോലീസ്

    അബുദാബി: യു.എ.ഇയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതര്‍. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു. ഇത്തരം തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് സുരക്ഷയുടെ കാര്യത്തിലുള്ള അശ്രദ്ധ കൊണ്ടാണെന്നും പോലീസ് അറിയിച്ചു. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച ശേഷം വാഹനം ലോക്ക് ചെയ്ത് പോകുന്നത് തീപിടിക്കാനുള്ള ഒന്നാമത്തെ കാരണമാണ്. വാഹനത്തിന് യോജിച്ചതല്ലാത്ത ഇന്ധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തീപിടിക്കാന്‍ കാണമാവും. വാഹനങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ യോഗ്യരായ മെക്കാനിക്കുകളുടെയോ സര്‍വീസ് സെന്ററുകളുടെയോ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് പബ്ലിക് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ സലീം അല്‍ ഹബഷി പറഞ്ഞു. അംഗീകൃതമല്ലാത്ത ടെക്‌നീഷ്യന്മാര്‍ വാഹനം റിപ്പെയര്‍ ചെയ്യുമ്പോള്‍ പലപ്പോഴും മറ്റൊരു തകരാറ് വന്നുപെടുകയാവും ചെയ്യുന്നത്. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരു അഗ്‌നിശമന ഉപകരണവും വാഹനത്തില്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ തീപിടിക്കാന്‍ പ്രധാനമായും…

    Read More »
  • Kerala

    കാവ്യയോ ആ മാഡം ? കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ ആയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്. വി.ഐ.പി. ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായത്. ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.…

    Read More »
  • Kerala

    ക്ലിഫ് ഹൗസില്‍ കല്ലിട്ടെന്ന് ബി.ജെ.പി; ഇവിടെ ആരും കയറിയിട്ടില്ലെന്ന് പോലീസ്

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പോലീസ്. ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുകയാണ്. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസില്‍ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ കയറിയത് ക്ലിഫ് ഹൗസില്‍ തന്നെയാണ് കയറിയതെന്നാണ് തിരുവനന്തപുരത്തെ ബി.ജെ.പി. നേതൃത്വം അവകാശപ്പെടുന്നത്. പോലീസിന്റെ കള്ള പ്രചാരണമാണ് ഇപ്പോഴത്തേത് എന്ന് വി.വി. രാജേഷ് ആരോപിക്കുന്നു. ആറ് ബി.ജെ.പി. യുമോര്‍ച്ച പ്രവര്‍ത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് മന്ത്രി വസതിയുടെ വളപ്പിനുള്ളില്‍ കടന്നത്. മുരിക്കുംപുഴയില്‍ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ…

    Read More »
  • Tech

    റെഡ്മീ 10 ആദ്യ വില്‍പ്പന നടത്തി; അറിയാം വിലയും ഓഫറുകളും…

    ഡല്‍ഹി: റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 10 ഇന്ത്യയില്‍ ആദ്യ വില്‍പ്പന ഇന്ന് നടത്തി. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞ മാര്‍ച്ച് 17ന് അവതരിപ്പിച്ചത്. നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10 ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷനാണ് ഈ ഫോണ്‍ എന്ന് വിശേഷിപ്പിക്കാം. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഫോണും പിന്തുടരുന്നത്. പസഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. റെഡ്മി 10 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഓപ്ഷനും 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട്…

    Read More »
  • World

    യുക്രെയ്‌ന്‍ സ്വരം കടുപ്പിച്ചു, റഷ്യയിലെ പ്ലാന്റ് അടച്ചുപൂട്ടി ഫ്രഞ്ച് വാഹന ഭീമന്‍!

    മോസ്‌കോ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഫ്രഞ്ച് വാഹന ഭീമനായ റെനോ. തങ്ങളുടെ മോസ്‌കോ ഫാക്ടറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും റെനോ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയന്‍ നേതാക്കള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോജിസ്റ്റിക്സിലെ തകരാര്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം റെനോ കഴിഞ്ഞ ദിവസമാണ് മോസ്‌കോയില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ആയിരുന്നു യുക്രെയ്ന്‍ നേതാക്കളുടെ ബഹിഷ്‌കരാഹ്വാനം. അന്താരാഷ്ട്ര ഉപരോധങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് റെനോ ഗ്രൂപ്പ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും, ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് പ്രസ്താവനയില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രെയ്നെ ആക്രമിച്ചതു മുതല്‍ റഷ്യയില്‍ അതിന്റെ…

    Read More »
Back to top button
error: