NEWS

ദിലീപിനെ സഹായിച്ച ആ മാഡം മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരന്റെ ഭാര്യയോ?

ദിലീപിനെ സഹായിച്ച ആ മാഡം മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരന്റെ ഭാര്യയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഇപ്പോൾ നടത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾക്ക് കൂറുമാറാന്‍ പണം നല്‍കിയത് ഇവരാണെന്നും ബൈജു പറഞ്ഞു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്‍സര്‍ സുനി നേരത്തെ തന്നെ  ഈ മാഡം ഒരു തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്ന് പറഞ്ഞിരുന്നു.ഇവര്‍ സീരിയലുകളും സിനിമയും വരെ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ പലരും മറ്റ് പലരുടെയും പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു . എന്നാല്‍ അത് തെറ്റായ കാര്യമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നതെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു.ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു. ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച്‌ കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു. എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

 

Signature-ad

ആ സ്ത്രീ പിന്നീട് ഒറ്റയ്ക്കാണ് ഗ്രീന്‍ ടിവി നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നീട് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു. ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്.

 

എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

 

ഇത് സത്യം തന്നെയാണ്. പിന്നില്‍ നിന്ന് എല്ലാ സഹായവും ചെയ്തത് ഈ മാഡമാണ്. അതിജീവിതയ്‌ക്കെതിരെ അടക്കം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുക. പല ഗ്രൂപ്പുകളുണ്ടാക്കി അതിലെല്ലാം മോശക്കാരിയായി കാണിക്കുക എല്ലാം ഇവരുടെ തന്ത്രമായിരുന്നുവെന്നും  ബൈജു വ്യക്തമാക്കി.

Back to top button
error: