NEWS

‘എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാന്‍ പറ്റിയില്ല’;യൂഡിഎഫ് എംപിമാരെ ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡൽഹി: സിൽവർ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചർച്ച നടത്തുന്ന സമയത്ത് പ്രതിഷേധ സമരത്തിനിറങ്ങി ഡൽഹി പോലീസിന്റെ അടിവാങ്ങിയ കേരളത്തിൽ നിന്നുള്ള യൂഡിഎഫ് എംപിമാരെ ട്രോളി സോഷ്യൽ മീഡിയ.

പ്രധാനമായും  ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നുള്ളവര്‍ക്ക് ഡല്‍ഹി പോലീസില്‍ നിന്ന് കിട്ടിയ അടിയുടെ വീഡിയോ പങ്കുവച്ചാണ് ട്രോളുകള്‍ വരുന്നത്.

 

Signature-ad

‘എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാന്‍ പറ്റിയില്ലെന്നാണ്’ സോഷ്യല്‍ മീഡിയയിലെ പരിഹാസം. അഭിനയിക്കാന്‍ പറഞ്ഞാല്‍ നമ്മുടെ പെങ്ങളുട്ടി ജീവിച്ചു കാണിക്കുമെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

‘പ്രധാനമന്ത്രിയും ഒരു സംസ്ഥാന മുഖ്യമന്ത്രിയും കൂടികാഴ്ച നടത്തുമ്ബോള്‍, ഭരണഘടന ഫെഡറലിസം വിഭാവനം ചെയ്യുന്നരാജ്യത്ത്, അതിനെതിരെ സഭ്യമല്ലാത്ത സമരംചെയ്താല്‍ പോലീസ് ചിലപ്പോള്‍ തല്ലും അത് എംപി ആയാലും അടിക്കും, സാധാരണ ജനത്തിനേം അടിക്കും അതാണ് മുന്‍കാലങ്ങളിലും നിലവിലും നടക്കുന്നത്’-എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Back to top button
error: