KeralaNEWS

പാവയ്ക്കയുടെ കയ്പുകളയാൻ ചില കറുക്കുവഴികളിതാ

 

പാവയ്ക്ക കേമാനാണ്. ധാരാളം പോഷകങ്ങളുള്ള പച്ചക്കറി. പല രോഗങ്ങൾക്കും പ്രതിവിധിയാണ് പാവയ്ക്ക.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായത് കൊണ്ടുതന്നെ, രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാവയ്ക്ക ഏറെ സഹായകമാണ്.
ചർമ്മം, മുടി എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഗുണകരം. പ്രമേഹരോഗികൾക്കാണെങ്കിൽ ഷുഗർനില താഴ്ത്താൻ സഹായകം. കൊളസ്‌ട്രോൾ കുറയ്ക്കാനും ഉത്തമം. എന്തിനധികം ക്യാൻസർ സാധ്യത വരെ കുറയ്ക്കാൻ പാവയ്ക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Signature-ad

എത്രമാത്രം ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും പലർക്കും പാവയ്ക്ക അത്ര പഥ്യമല്ല. മറ്റൊന്നും കൊണ്ടല്ല, ഇതിന്റെ കയ്പ് തന്നെയാണ് ഈ വിരക്തിക്ക് കാരണം. എന്നാൽ ഈ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.

1. പാവയ്ക്ക മുറിച്ച ശേഷം അൽപം ഉപ്പ് വിതറി 10-15 മിനിറ്റ് വരെ എടുത്തുവയ്ക്കുക. പിന്നീട് ഇതിൽ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക.

2. പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങൾ കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാൽ കയ്പ് കുറയ്ക്കാം.

3. പാവയ്ക്ക വൃത്തിയാക്കുമ്പോൾ അതിനകത്തെ വിത്തുകൾ പൂർണമായും കളയുക. ഇതും കയ്പ് കുറയ്ക്കാൻ സഹായിക്കും.

4. വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത തൈരിൽ പാവയ്ക്ക ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നതും കയ്പ് കുറയ്ക്കാൻ സഹായിക്കും.

Back to top button
error: