NEWS

നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും കേരളത്തിൽ യാഥാര്‍ഥ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സില്‍വര്‍ ലൈനിന് എതിരെ കേരളത്തില്‍ വിചിത്ര സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും കേരളത്തിൽ യാഥാര്‍ഥ്യമായിട്ടുണ്ടെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി.സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമായിരുന്നു അത്.അതേപോലെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ കെ. റെയില്‍ പദ്ധതിക്കെതിരെയും നടക്കുന്നത്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്ബോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്.കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്.കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്.പക്ഷെ ക്രെഡിറ്റ് എൽഡിഎഫിന് പോകുമെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം.
സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണെന്നും അത് പരിസ്ഥിതി സൗഹൃദമാണെന്നും പിണറായി വിജയൻ പറഞ്ഞു.

Back to top button
error: