Month: March 2022

  • NEWS

    മറഡോണയോ മെസ്സിയോ അല്ല, മലയാളികളെ പന്ത് തട്ടാൻ പഠിപ്പിച്ചത് കേരള പോലീസാണ്

    മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ  കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ്…

    Read More »
  • NEWS

    ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സറായി ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍

    ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍.ഫിഫ ലോകകപ്പിന്‍റെ  സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയാണ് ബൈജൂസ്. ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്ബനിയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് കമ്ബനിയുടെ സ്ഥാപകനും സിഇഒയും. ലോകത്തെ വിവിധ വന്‍കിട കമ്ബനികള്‍ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്. ഇതാദ്യമായല്ല കായികരംഗത്ത് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്. ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരും ബൈജൂസായിരുന്നു.

    Read More »
  • NEWS

    ഒരു മുന്നറിയിപ്പാണ് ശ്രീലങ്ക

    പൊതുവെ ചെലവ് കുറഞ്ഞ ഒരു രാജ്യമായിരുന്നു ശ്രീലങ്ക.അതാണ് അവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്നതും.ഇന്നാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ശ്രീലങ്കന്‍ രൂപയിലേറെ ചെലവാക്കേണ്ടി വരുന്നു.ഡീസലും പെട്രോളും ഉയര്‍ന്ന വില നല്‍കിയാലും കിട്ടാനില്ല.ഇത് വാങ്ങാനുള്ള ക്യൂവില്‍ നിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചതും കടലാസ് ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവച്ചതും ഉള്‍പ്പെടെയുള്ള വാര്‍ത്തകളാണ് ഇപ്പോൾ ശ്രീലങ്കയിൽ നിന്നും പുറത്തുവരുന്നത്. തമിഴ് പുലികൾ തകർത്തെറിഞ്ഞ ശ്രീലങ്കയുടെ എന്നത്തേയും വരുമാനം ടൂറിസമായിരുന്നു.ചൈനയുടെയും മറ്റ് വിദേശ ശക്തികളുടെയും സഹായത്തോടെ തമിഴ് പുലികളെ കൊന്നൊടുക്കിയപ്പോൾ ശ്രീലങ്കയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുമെന്ന് കണക്ക് കൂട്ടിയെങ്കിലും അതുണ്ടായില്ല.അതിനു വേണ്ടിയായിരുന്നു ചൈനയുടെ സഹായത്തോടെ കൂറ്റന്‍ വിമാനത്താവളവും മറ്റം നിര്‍മ്മിച്ചത്. വിമാനത്താവളവും തുറമുഖവും ക്രിക്കറ്റ് സ്റ്റേഡിയവുമൊക്കെ തീര്‍ന്നപ്പോഴേക്കും കൊവിഡ് വന്നു.അതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി ശ്രീലങ്ക ടൂറിസത്തിലൂടെ വരവില്‍ കവിഞ്ഞ ചെലവിനെ നേരിടാനാകുമെന്ന് വിശ്വസിക്കുകയും അതനുസരിച്ച്‌ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത ശ്രീലങ്കയ്ക്ക് ചൈനയില്‍  നിന്നുതന്നെ ഉദ്‌ഭവിച്ച കൊവിഡ് വില്ലനായി…

    Read More »
  • NEWS

    ഖത്തർ ലോകകപ്പിന് ഇറ്റലി ഇല്ല

    ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ  അവിശ്വസനീയ അട്ടിമറിയുമായി നോര്‍ത്ത് മസഡോണിയ.യൂറോ കപ്പ് ജേതാക്കളായ  ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ്  അവര്‍ അട്ടിമറിച്ചത്.ഇതോടെ ഖത്തർ ലോകകപ്പ് എന്ന ഇറ്റലിയുടെ സ്വപ്നം പൊലിഞ്ഞു.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നത്. ഫുട്‌ബോള്‍ ചരിത്രം തന്നെ കണ്ട ഏറ്റവും വലിയ അട്ടിമറിക്ക് ആണ് ഇറ്റലിയില്‍ ഇന്നലെ ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. യോഗ്യത റൗണ്ടില്‍ ജര്‍മ്മനിയെ അട്ടിമറിച്ചു എത്തിയ നോര്‍ത്ത് മസഡോണിയയാണ് ഇറ്റലിയേയും അട്ടിമറിച്ചത്.

    Read More »
  • Kerala

    മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

    തിരുവനന്തപുരം: എഴുത്തുകാരൻ, മികച്ച പാർലമെന്റേറിയൻ, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാൻ എന്നീ നിലകളിലൊക്കെ ശ്രദ്ധയനായ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിൽ 1945ൽ ജനിച്ചു. മാർ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കഴക്കൂട്ടം നിയസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, സഹകരണരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നിൽ ബഷീർ, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ, ഓളവും തീരവും, രാജീവ് ഗാന്ധി–സുര്യതേജസ്സിന്റെ ഓർമയ്ക്ക്, വളരുന്ന ഇന്ത്യ– തളരുന്ന കേരളം എന്നിവ പ്രധാന പുസ്തകങ്ങളാണ്. ചലച്ചിത്ര…

    Read More »
  • NEWS

    റഷ്യയുടെ കപ്പല്‍ തകര്‍ത്തതായി യുക്രൈൻ

    തു​റ​മു​ഖ ന​ഗ​ര​മാ​യ ബെ​ർ​ഡി​യാ​ൻ​സ്കി​ൽ റ​ഷ്യ​യു​ടെ കൂ​റ്റ​ൻ ലാ​ൻ​ഡിം​ഗ് ക​പ്പ​ലാ​യ ഓ​ർ​സ്ക് ത​ക​ർ​ത്ത​താ​യി യു​ക്രെ​യ്ൻ നാ​വി​ക​സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. വേ​റെ ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഓ​ർ​സ്കി​ന് തീ​പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ യു​ക്രെ​യ്ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. അ​തേ​സ​മ​യം, ക​പ്പ​ലി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് റ​ഷ്യ​ൻ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 27 മു​ത​ൽ ബെ​ർ​ഡി​യാ​ൻ​സ്ക് റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം നാ​ല് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് റ​ഷ്യ തു​റ​മു​ഖ ന​ഗ​രം പി​ടി​ച്ച​ട​ക്കി​യ​ത്.

    Read More »
  • NEWS

    വി​ദ്യാ​സ​മ്പ​ന്ന​രാ​യ സ്ത്രീ​ക​ളി​ല്ലാ​ത്ത അ​ഫ്ഗാ​നി​സ്ഥാ​നെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് താ​ലി​ബാ​ൻ ശ്ര​മി​ക്കു​ന്ന​ത്: മലാല

    പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ത​ട​യാ​നാ​ണ് താ​ലി​ബാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ലാ​ല യൂ​സ​ഫ്‌​സാ​യി. പ്രൈ​മ​റി സ്‌​കൂ​ളി​ന​പ്പു​റം പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത് ത​ട​യാ​ൻ താ​ലി​ബാ​ൻ ഒ​ഴി​വു​ക​ഴി​വു​ക​ൾ നി​ര​ത്തു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ലാ​ല ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പെ​ൺ​കു​ട്ടി​ക​ളു​ടെ സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് താ​ലി​ബാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ധ​രി​ക്കേ​ണ്ട യൂ​ണി​ഫോ​മി​നെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​ത് മാ​റ്റി വ​യ്ക്കു​ക​യു​ണ്ടാ​യി. വി​ദ്യാ​സ​മ്പ​ന്ന​രാ​യ സ്ത്രീ​ക​ളി​ല്ലാ​ത്ത അ​ഫ്ഗാ​നി​സ്ഥാ​നെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് താ​ലി​ബാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ലാ​ല ആ​രോ​പി​ച്ചു. താ​ലി​ബാ​ൻ അ​ഫാ​ഗാ​നി​സ്ഥാ​ൻ പി​ടി​ച്ച​ട​ക്കി​യ​തി​നു​ശേ​ഷം ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം അ​നു​വ​ദി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്നും 1996 മു​ത​ലേ താ​ലി​ബാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് എ​തി​രാ​ണെ​ന്നും മ​ലാ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

    Read More »
  • Food

    തണ്ണിമത്തന്റെ കുരു ഇങ്ങനെ ഉപയോഗിക്കൂ.. പ്രമേഹത്തിന് ഉത്തമം!

    തണ്ണിമത്തന്‍ പൊതുവേ വെള്ളത്തിന്റെ അംശം കൂടുതലുളള ഭക്ഷണ വസ്തുവാണ്. പൊതുവേ വേനലില്‍ ഏറെ ഉപയോഗിച്ചു വരുന്ന ഭക്ഷണ വസ്തുവാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന തണ്ണിമത്തന്‍ നാം സാധാരണ ഉള്ളിലെ മാംസളമായ ഭാഗം മാത്രമാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇതിന്റെ കുരുവും തോടുമെല്ലാം ഒരു പോലെ ഗുണപ്രദമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് തണ്ണിമത്തന്‍ കുരു.ഇതിന്റെ കുരു ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന രോഗികൾക്ക് തണ്ണിമത്തൻ വിത്തുകൾ നല്ലതാണെന്ന് പറയപ്പെടുന്നു. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തന്‍ കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും. തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല…

    Read More »
  • Crime

    പ്രണയപ്പക, 19കാരിയായ കാമുകിയെ കൈ വെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തി

    വഡോദര: ഗോധ്ര സ്വദേശി തൃഷ സോളാങ്കി എന്ന 19 വയസുകാരിയെ യുവാവ് വെട്ടിക്കൊന്നു. പ്രണയത്തിൽനിന്ന് പിന്മാറി എന്നാരോപിച്ചാണ് ഈ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് ക്രൂരമായ ഈ സംഭവം. 23 കാരനായ പ്രതി കൽപേഷ് ഠാക്കൂർ പൊലീസ് പിടിയിലായി. ദേശീയപാത 48ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് കഴിഞ്ഞദിവസം രാത്രി പ്രതി കൽപേഷ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. വഴിയാത്രക്കാരിയായ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ വസ്ത്രത്തിൽനിന്ന് ആധാർ കാർഡ് കണ്ടെടുത്തു. കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് അങ്ങനെയാണ് തിരിച്ചറിഞ്ഞത്. മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിനാണ് ഗോധ്ര സ്വദേശിയായ തൃഷ വഡോദരയിലെത്തിയത്. ഇവിടെ അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. പ്രണയത്തിൽനിന്ന് പിന്മാറിയ തൃഷ മറ്റൊരാളുമായി അടുപ്പം പുലർത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നൽകിയ മൊഴി. മൂന്നുവർഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് യുവതി നാട്ടിൽ പോയി തിരിച്ചുവന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. തൃഷയുമായുള്ള ബന്ധം തുടരാൻ പലവിധത്തിൽ…

    Read More »
  • India

    വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

    ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് കൂ​ടി​ക്കാ​ഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. വ്യാ​ഴാ​ഴ്ച വാം​ഗ് യി ​ഡ​ൽ​ഹി​യി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഉ​ന്ന​ത ചൈ​നീ​സ് നേ​താ​വ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. വാം​ഗ് യി ​ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു സൂ​ച​ന​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്കി​യി​രു​ന്നി​ല്ല. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും വാം​ഗ് യി​യു​മാ​യും ച​ർ​ച്ച ന​ട​ത്തും.

    Read More »
Back to top button
error: