ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അവിശ്വസനീയ അട്ടിമറിയുമായി നോര്‍ത്ത് മസഡോണിയ.യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അവര്‍ അട്ടിമറിച്ചത്.ഇതോടെ ഖത്തർ ലോകകപ്പ് എന്ന ഇറ്റലിയുടെ സ്വപ്നം പൊലിഞ്ഞു.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നത്.
ഫുട്ബോള്‍ ചരിത്രം തന്നെ കണ്ട ഏറ്റവും വലിയ അട്ടിമറിക്ക് ആണ് ഇറ്റലിയില്‍ ഇന്നലെ ഫുട്ബോള്‍ ലോകം സാക്ഷിയായത്. യോഗ്യത റൗണ്ടില്‍ ജര്‍മ്മനിയെ അട്ടിമറിച്ചു എത്തിയ നോര്‍ത്ത് മസഡോണിയയാണ് ഇറ്റലിയേയും അട്ടിമറിച്ചത്.