Month: March 2022

  • India

    എന്‍.എസ്.ഇ. പരിശോധന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സെബി

    ന്യൂഡല്‍ഹി: ദേശീയ ഓഹരി വിപണിയുടെ (എന്‍എസ്ഇ) പ്രവര്‍ത്തനം സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2013 മുതലുള്ള പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ നല്‍കിയ അപേക്ഷയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചത്. വിപണിയുടെ ആഭ്യന്തരമായ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് പുറത്തുവിടുന്നത് വിപണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സെബി അറിയിച്ചു. ബാങ്കുകളെപ്പറ്റി റിസര്‍വ് ബാങ്ക് തയാറാക്കിയ പരിശോധന റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ടെന്ന് സുഭാഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ പരമോന്നത നിയന്ത്രണ സ്ഥാപനമാണ് ആര്‍ബിഐ എന്നിരിക്കെ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെബിയുടെ റിപ്പോര്‍ട്ടുകളും പരസ്യമാക്കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഓഹരി വിപണിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍എസ്ഇ മുന്‍ എം.ഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണക്കെതിരേ സെബി ശിക്ഷ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ ചിത്രയെയും അവര്‍ അവിഹിതമായി നിയമിച്ച ഗ്രൂപ് ഓപറേറ്റിങ്…

    Read More »
  • India

    കടബാധ്യതകള്‍ തീര്‍ക്കാന്‍ 8,815 കോടി രൂപ മുന്‍കൂറായി അടച്ച് എയര്‍ടെല്‍

    ന്യൂഡല്‍ഹി: 2015 ലെ ലേലത്തില്‍ ഏറ്റെടുത്ത സ്പെക്ട്രം സംബന്ധിച്ച ബാധ്യതകള്‍ തീര്‍ക്കാന്‍ എയര്‍ടെല്‍ 8,815 കോടി രൂപ മുന്‍കൂറായി സര്‍ക്കാരിന് അടച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. 2027, 2028 സാമ്പത്തിക വര്‍ഷങ്ങളില്‍ അടയ്ക്കേണ്ട തവണകളാണ് മുന്‍കൂറായി തിരിച്ചടച്ചതെന്ന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ, എയര്‍ടെല്‍ തങ്ങളുടെ സ്‌പെക്ട്രം ബാധ്യതകളില്‍ 24,334 കോടി രൂപ മുന്‍കൂറായി അടച്ചുതീര്‍ത്തു. 10 ശതമാനമാണ് ഈ ബാധ്യതകളുടെ പലിശനിരക്ക്. സാമ്പത്തിക ചെലവ് കുറച്ച് പലിശ ലാഭിക്കുന്നതിന് ഇപ്പോള്‍ മുന്‍കൂറായി പണമടച്ച പോലെ എല്ലാ അവസരങ്ങളും മുതലാക്കുന്നതും ഉള്‍പ്പെടെ, മൂലധന ഘടന വഴി സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്ന് എയര്‍ടെല്‍ പറഞ്ഞു.  

    Read More »
  • India

    തെരഞ്ഞെടുപ്പ് കാരണം ഇന്ധന വില പിടിച്ചുനിര്‍ത്തിയ കമ്പനികള്‍ക്ക് 19,000 കോടിയുടെ നഷ്ടമെന്ന് മൂഡീസ്

    ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്തിയതിലൂടെ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2021 നവംബര്‍ നാല് മുതല്‍ 2022 മാര്‍ച്ച് 21 വരെ കമ്പനികള്‍ എണ്ണവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലായിരുന്നു നേരത്തെ എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വര്‍ധിപ്പിക്കാതിരുന്നത്. ഇക്കാലയളവില്‍ എണ്ണവില ഉയര്‍ന്നിട്ടില്ല. നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് ഒരു ബാരലിന് 25 ഡോളര്‍ നഷ്ടത്തോടെയാണ് കമ്പനികള്‍ പെട്രോളും ഡീസലും വില്‍ക്കുന്നതെന്നും മുഡീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഷ്ടം നികത്താന്‍ വൈകാതെ കമ്പനികള്‍ എണ്ണവില വര്‍ധിപ്പിക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു. 1.1 ബില്യണ്‍ ഡോളറാണ് ഐഒസിയുടെ വരുമാന നഷ്ടം. ബിപിസില്‍, എച്ച്പിസിഎല്‍ കമ്പനികള്‍ക്ക് 550 മുതല്‍ 650 മില്യണ്‍ ഡോളര്‍ വരെയാണ് നഷ്ടം. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുകയാണെങ്കില്‍ ഈ നഷ്ടം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും മൂഡീസ് പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ വന്‍ വര്‍ധന വരുത്തിയില്ലെങ്കിലും എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്.…

    Read More »
  • India

    നാല് ദിവസത്തിനിടെ മൂന്നാം തവണ ഇന്ധന വില വര്‍ധിപ്പിച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് നാല് ദിവസത്തിനിടെ മൂന്നാം തവണ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 90 പൈസയും ഡിസലിന് 84 പൈസയും കൂട്ടിയിരുന്നു. ബുധനാഴ്ച വീണ്ടും പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചത്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം ഘട്ടംഘട്ടമായി വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍…

    Read More »
  • India

    ഭരണഘടനയില്‍ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി സി.ടി. രവി

    ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. ഭരണഘടനയില്‍ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചര്‍ച്ച ചെയ്യണം. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉള്‍കൊള്ളിച്ചിരുന്നില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്‍കൊള്ളിച്ചത്. മാറിചിന്തിക്കേണ്ട സമയമാണെന്നും സി.ടി. രവി പറഞ്ഞു. മതേതരത്വമെന്ന വാക്ക് ഭരണഘടനയില്‍ ഉപയോഗിക്കാത്തതിനാല്‍ അംബേദ്കര്‍ വര്‍ഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലടക്കം വിവാദ പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവില്‍ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. ഇനി അതിനുള്ള സമയമാണെന്നും ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഹിജാബ് ധരിക്കണോ വേണ്ടേ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷെ സ്‌കൂളുകളില്‍ യൂനിഫോം നിര്‍ബന്ധമാണെന്നും…

    Read More »
  • India

    ഇന്ത്യക്കെതിരായ പരാമര്‍ശം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം

    ഡല്‍ഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരിലാണ് വിമര്‍ശനം. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരമാര്‍ശങ്ങളെന്ന് പരാമര്‍ശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് പാകിസ്ഥാനില്‍ നടന്നത്. കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ യോഗത്തിലെ പ്രസ്താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയില്‍ ഒ.ഐ.സിയുടെയും അതിനെ കബളിപ്പിക്കുന്ന പാകിസ്ഥാന്റെയും അപ്രസക്തിയാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു. ‘വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്താവനകള്‍. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാകിസ്ഥാനില്‍ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി’. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സല്‍പ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും…

    Read More »
  • World

    ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതയേറുന്നു; വിമാനം പൊട്ടിപ്പിളര്‍ന്നത് ആകാശത്തുവച്ച് ?

    ബീജിങ്: 132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുന്നു. മലയില്‍ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. അപകടം നടന്നയിടത്തു നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഭാഗം കണ്ടെത്തിയത്. ഇത് തകര്‍ന്ന വിമാനത്തിന്റേത് തന്നെ എന്ന് അന്വേഷണ സംഘം ഉറപ്പിച്ചാല്‍, മലയിലേക്ക് കൂപ്പു കുത്തും മുമ്പ് ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിപ്പിളര്‍ന്നിരുന്നു എന്ന നിഗമനത്തിലേക്ക് എത്തേണ്ടി വരും. എന്താണ് ഈ കണ്ടെടുക്കപ്പെട്ട ഭാഗം, എപ്പോഴാണ് അത് വിമാനത്തില്‍ നിന്ന് അടര്‍ന്നു വീണത് എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. തകരും മുമ്പ് വിമാനം ശബ്ദവേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതോടൊപ്പം അപകടം നടന്ന സ്ഥലത്തുനിന്നും അകന്നുമാറി തകര്‍ന്നുവീണ വിമാനഭാഗം കൂടി കണ്ടെടുത്തതോടെ അപകട കാരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. തിങ്കളാഴ്ച ചൈനനയിലെ ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള…

    Read More »
  • NEWS

    മൊബൈലിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്നും പോയത് 40000; യുവാവ് ജീവനൊടുക്കി

    പാലക്കാട്:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.പാലക്കാട് സ്വദേശി സജിത്(22) ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സജിത് ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെടുത്തി. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്‍ക്കുമെന്ന് പേടിച്ചാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

    Read More »
  • NEWS

    കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഇത്തവണ കൊതുകിനെ തുരത്താന്‍ 12 കോടി

    കൊച്ചി:കൊതുകിനും കൊതുകുകടിക്കും പേര് കേട്ട കൊച്ചിയില്‍ ഈ കൊച്ചുപ്രാണിയെ തുരത്താന്‍ ഇത്തവണ വകയിരുത്തിയത് പന്ത്രണ്ട് കോടി രൂപയാണ്.വെള്ളവും വെള്ളക്കെട്ടും മാലിന്യങ്ങളും മാറാതെ കൊച്ചിയിലെ കൊതുകുനിര്‍മാര്‍ജനം ഫലവത്താകാൻ പോകുന്നില്ല എന്നറിഞ്ഞു കൊണ്ട് തന്നെ. ഏഴ് ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന നഗരം ദിനംപ്രതി പുറം തള്ളുന്നത് 300 ടണ്ണോളം മാലിന്യമാണ്.മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കും വേണം എങ്കിലേ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ.

    Read More »
  • NEWS

    കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റിൽ

    തൃശ്ശൂര്‍: കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലഴി സ്നേഹ നഗര്‍ സ്വദേശി ശിവപ്രസാദ് എന്ന സോമനാണ് പിടിയിലായത്.തൃശ്ശൂര്‍ ഒളരി പള്ളിയിലെ കപ്പേളയുടെ ചില്ലാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്. ഇയാള്‍ കപ്പേളക്ക് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മദ്യലഹരിയിലാണ് താന്‍ ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ കെസി ബൈജു, സിപിഒ മാരായ അഭീഷ് ആന്‍റണി, സുധീര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
Back to top button
error: