NEWS

ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സറായി ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍

ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍.ഫിഫ ലോകകപ്പിന്‍റെ  സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയാണ് ബൈജൂസ്.


ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്ബനിയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് കമ്ബനിയുടെ സ്ഥാപകനും സിഇഒയും. ലോകത്തെ വിവിധ വന്‍കിട കമ്ബനികള്‍ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്. ഇതാദ്യമായല്ല കായികരംഗത്ത് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്. ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരും ബൈജൂസായിരുന്നു.

Back to top button
error: