Month: March 2022
-
NEWS
സൊമാലിയയിൽ ബോംബ് ആക്രമണം: വനിത പാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു
സെൻട്രൽ സൊമാലിയയിൽ ചാവേർ ബോംബാക്രമണത്തിൽ വനിത പാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ പ്രതിപക്ഷ പാർലമെന്റ് അംഗമായ ആമീന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹിറാൻ മേഖലയുടെ തലസ്ഥാനമായ ബെലെഡ്വെയ്ൻ നഗരത്തിൽ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ആമിനയുടെ നേരെ ചാവേർ പാഞ്ഞടുത്ത് ആലിംഗനം ചെയ്യുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭീകര സംഘമായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Read More » -
World
യുക്രെയ്‌നില്‍ മാനുഷിക പരിഗണന വേണമെന്ന് പ്രമേയവുമായി റഷ്യ; അപഹാസ്യമെന്ന് യു.എസ്. അംബാസഡര്‍
മോസ്‌കോ: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് റഷ്യ. യുക്രെയ്‌നില്‍ മാനുഷിക പ്രതിസന്ധിയുണ്ടെന്നും ഒഴിപ്പിക്കല്‍ സുഗമമാക്കാന്‍ നടപടിയുണ്ടാകണമെന്നുമായിരുന്നു റഷ്യ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. ബെലാറൂസ്, സിറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സുരക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ ഇന്ത്യയും മറ്റു 12 രാജ്യങ്ങളും വിട്ടുനിന്നു. ചൈനയും റഷ്യയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍, കുട്ടികള്‍ സഹായം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി യുദ്ധം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും പുറത്തെത്തിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. അധിനിവേശവുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവുമില്ലാതെയായിരുന്നു റഷ്യയുടെ പ്രമേയം. ചില രാജ്യങ്ങള്‍ റഷ്യയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍പും രണ്ട് തവണ റഷ്യയുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. യുദ്ധം ആരംഭിച്ച റഷ്യ തന്നെ മാനുഷിക ഇടപെടല്‍ ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്…
Read More » -
World
ചൈന വിമാനാപകടം: മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ പരിശോധിക്കും
ബെയ്ജിങ്: 132 യാത്രക്കാരുമായി ചൈനീസ് മലനിരക്കില്‍ തകര്‍ന്നുവീണ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737800 വിമാനത്തിന്റെ കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡര്‍ വിശകലനം ചെയ്യുന്നു. അപകടം നടന്ന സ്ഥലത്തുനിന്നു മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാതാണ് വിവരം. ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ല. നിലവില്‍ കണ്ടെത്തിയ വോയ്‌സ് റെക്കോര്‍ഡറിന്റെ സ്റ്റോറേജ് യൂണിറ്റുകള്‍ക്ക് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഡീക്കോഡ് ചെയ്യുന്നതിനായി ബെയ്ജിങ് ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതിനു പുറമേ രണ്ടാമത്തെ റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അതു ലഭിച്ചാല്‍ ടേക്ക് ഓഫിനു മുന്‍പ് സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ വിമാനം എങ്ങനെ പാതിവഴിയില്‍ തകര്‍ന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്നും അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുന്‍മിങ്ങില്‍നിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം പൊട്ടിത്തകര്‍ന്ന് തീപിടിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍ 9 പേര്‍ വിമാനജോലിക്കാരായിരുന്നു. 300ല്‍ അധികം…
Read More » -
NEWS
ഉലുവയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്;ഉലുവ എങ്ങനെ കൃഷി ചെയ്യാം
ഇലക്കറികൾ പൊതുവേ ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾ എല്ലാ ദിവസവും ഉലുവയില കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തേണ്ട ഒരിനമാണ് ഉലുവയില. ഏത് ഇലക്കറികളേയും പോലെ തന്നെ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉലുവയില. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉലുവയുടെ ഇലയ്ക്കു സാധിയ്ക്കും. അല്‍പം ഉലുവയില സവാളയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉലുവയിലും ഇലയിലും ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച അകറ്റാനും ഹീമോഗ്ലോബിന്‍ കൂടാനും ഉലുവ കഴിക്കാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയും…
Read More » -
World
സാങ്കേതിക വിദ്യയിലെ യുഎസിന്റെ മേല്‍ക്കൈ നഷ്ടമായെന്ന് യു.എസ്. സെനറ്റര്‍
വാഷിങ്ടന്‍: നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ യുഎസിന്റെ മേധാവിത്തം നഷ്ടമായെന്നു യുഎസ് സെനറ്റര്‍ ജാക്ക് റീഡ്. ഹൈപര്‍സോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സാങ്കേതിക വിദ്യകളും അവയുടെ ഉപയോഗവും അനുദിനം മെച്ചപ്പെട്ടു വരികയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍, ഒരുകാലത്തു നമ്മളാണ് ഏറെ മുന്നിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഹൈപര്‍സോണിക് മേഖലയില്‍ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പുലര്‍ത്തുന്ന മേല്‍ക്കൈ പ്രകടമാണ്.’ സെനറ്റ് സായുധ സേവന വിഭാഗം അധ്യക്ഷന്‍ കൂടിയായ ജാക്ക് റീഡ് പറഞ്ഞു. ‘ന്യൂക്ലിയര്‍ വിദ്യയില്‍ ആദ്യമായാണ് സോവിയറ്റ് യൂണിയന്‍ അല്ലാതെ മറ്റൊരു രാജ്യവുമായി മത്സരിക്കേണ്ടി വരുന്നത്. ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലാണ് ഇപ്പോള്‍ മത്സരം.’ അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഒട്ടേറെ പുരോഗതി നാം കൈവരിച്ചിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.’ പ്രതിരോധ വിഭാഗം നിയുക്ത…
Read More » -
NEWS
ജെസ്നയെ കാണാതായിട്ട് നാല് വർഷം; അന്വേഷണ ഏജൻസികൾ ഇപ്പോഴും ഇരുട്ടത്ത് തന്നെ
റാന്നി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വര്‍ഷം പിന്നിട്ടു.വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയതാണ് ജെസ്‌ന.പിന്നെ ജെസ്നയെ ആരും കണ്ടിട്ടില്ല.അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നല്‍കി.പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും ജസ്ന എടുത്തിട്ടുമില്ലായിരുന്നു. വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയതായുമാണ് പൊലീസിനു ലഭിച്ച ഏക തെളിവ്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജസ്നയുടെ വാട്സാപും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബംഗളൂരു, മംഗലാപുരം,…
Read More » -
Kerala
48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ മോട്ടര്‍ തൊഴിലാളികളും
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കുചേരും. തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Read More » -
NEWS
തൃശ്ശൂരിൽ നിന്നും കാണാതായ വീട്ടമ്മയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം പോലീസ് കണ്ടെത്തി
തൃശൂരില്‍ നിന്നും കാണാതായ 38 കാരിയായ വീട്ടമ്മയെ അന്വേഷിച്ച് പോലീസ് എത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഒടുവില്‍ വീട്ടമ്മയേയും കാമുകനെയും കൊണ്ട് പോലീസ് തിരികെയെത്തിയത് കഴിഞ്ഞ ദിവസം. അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം അസമിലെ ഉള്‍നാടന്‍ ഗ്രാമത്തിൽ നിന്നാണ് മലയാളിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് പോലീസിനെ കിലോമീറ്ററുകള്‍ ഓടിച്ച ആ അന്വേഷണ കഥ പോലീസ് തന്നെ ഇപ്പോൾ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ആ കഥയിങ്ങനെ: വീട്ടമ്മയെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച നിമിഷം മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, പോകാന്‍ സാധ്യതയുള്ള ബന്ധുവീടുകള്‍ എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചിട്ടും ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാണാതാകുന്ന അന്നു മുതല്‍ അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലുമായിരുന്നു. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയെ കാണാതായ ദിവസം തന്നെ, ഇവരുടെ വീടിന്റെ സമീപത്തായി താമസിച്ച് ജോലി ചെയ്തിരുന്ന അസം സ്വദേശിയായ…
Read More » -
NEWS
കെ.റെയിൽ വന്നാൽ ആരെയൊക്കയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
കേരളത്തിന്റെ വികസന ചരിത്രത്തിൽ എന്നുമെന്നും അടയാളപ്പെടുത്താൻ പോകുന്ന, ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല.പക്ഷെ ഒരുപാട് പേരെ കുടിയൊഴിപ്പിക്കേണ്ടി വരും എന്നത് ഒരു പ്രശ്നമാണ്.എന്നാൽ കെ.റെയിൽ വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവരെയൊന്നുമല്ല എന്നതാണ് യാഥാർത്ഥ്യം. 1) വാഹന നിർമ്മാതാക്കൾ, 2) ടയർ നിർമ്മാതാക്കൾ 3 ) എണ്ണ കമ്പിനികൾ (അവരുടെ വിവിധ ഉൽപ്പന്നങ്ങൾ ) 4 സ്പെയർ പാർട്ട്സ് നിർമ്മാതാക്കൾ 5 ) ടാങ്കർ ഉടമകൾ 6) കോൺട്രാക്റന്മാർ 7 ) മരുന്നു കമ്പിനികൾ 8) ആശുപത്രികൾ എന്നിവരെയാണ് ഈ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞവർക്ക് ഭീമമായ നഷ്ടമാണ് സ്ഥിരമായി ഇത് മൂലം ഉണ്ടാകാൻ പോകുന്നത്. അപ്പോൾ അവർ ഈ പദ്ധതി ഇല്ലാതാക്കനോ, താമസിപ്പിക്കാനോ ശ്രമിക്കും (ഇന്ത്യയിലെ ടയർ നിർമ്മാതാക്കളിൽ മുന്തിയതാണ് MRF. പത്രം മുത്തശ്ശിക്ക് ഹാലിളകാതിരിക്കുമോ! കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരിക്കുമോ !! ) ഇവരെല്ലാം കൂടിയാണ് കോടികൾ ഒഴുക്കി ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കെ-റെയിൽ വിരുദ്ധ സമരങ്ങളെ…
Read More » -
NEWS
പത്താനി ചിക്കൻ ബിരിയാണി ഉണ്ടാക്കാം
വേണ്ട സാധനങ്ങൾ ബസ്മതി അരി – 1 കിലോ ചിക്കൻ – അര കിലോ സവാള – 4 മഞ്ഞൾപ്പൊടി – അര ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ മുളക്പ്പൊടി – 1 ടീസ്പൂൺ പെരുജീരകപ്പൊടി – 1 ടീസ്പൂൺ ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് – 2 ടീസ്പൂൺ ടുമാറ്റോ പ്യൂരി- 3 തക്കാളിയുടെ നീര് – 100 gm പട്ട- 1 വലിയ കഷ്ണം ഗ്രാമ്പു – 4 ബേലീഫ് – 2 ഏലക്കായ – 4 കുരുമുളക് – 8 ജീരകം – I ടീസ്പൂൺ നാരങ്ങാനീര് – 1 ടീസ്പൂൺ നെയ്യ് – 4 ടീസ്പൂൺ മല്ലിയില, പൊതീനയില- കുറച്ച് ഉപ്പ് പാകത്തിന്. തയ്യാറാക്കുന്ന വിധം കഴുകി വാരിയ ചിക്കൻ കഷ്ണങ്ങളിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,തൈര്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പെരുഞ്ചീരകപ്പൊടി, മുളക്പ്പൊടി ,നാരങ്ങാനീര്,ഉപ്പ് ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. കഴുകി വാരിയ…
Read More »