ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച വാംഗ് യി ഡൽഹിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിനുശേഷം രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഉന്നത ചൈനീസ് നേതാവ് ഇന്ത്യയിലെത്തുന്നത്.
വാംഗ് യി ഇന്ത്യയിലെത്തുന്നതു സംബന്ധിച്ച് ഒരു സൂചനയും കേന്ദ്രസർക്കാർ നല്കിയിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാംഗ് യിയുമായും ചർച്ച നടത്തും.