NEWS

കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റിൽ

തൃശ്ശൂര്‍: കപ്പേളയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലഴി സ്നേഹ നഗര്‍ സ്വദേശി ശിവപ്രസാദ് എന്ന സോമനാണ് പിടിയിലായത്.തൃശ്ശൂര്‍ ഒളരി പള്ളിയിലെ കപ്പേളയുടെ ചില്ലാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.

ഇയാള്‍ കപ്പേളക്ക് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മദ്യലഹരിയിലാണ് താന്‍ ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ കെസി ബൈജു, സിപിഒ മാരായ അഭീഷ് ആന്‍റണി, സുധീര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: