കൊച്ചി:കൊതുകിനും കൊതുകുകടിക്കും പേര് കേട്ട കൊച്ചിയില്‍ ഈ കൊച്ചുപ്രാണിയെ തുരത്താന്‍ ഇത്തവണ വകയിരുത്തിയത് പന്ത്രണ്ട് കോടി രൂപയാണ്.വെള്ളവും വെള്ളക്കെട്ടും മാലിന്യങ്ങളും മാറാതെ കൊച്ചിയിലെ കൊതുകുനിര്‍മാര്‍ജനം ഫലവത്താകാൻ പോകുന്നില്ല എന്നറിഞ്ഞു കൊണ്ട് തന്നെ.
ഏഴ് ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന നഗരം ദിനംപ്രതി പുറം തള്ളുന്നത് 300 ടണ്ണോളം മാലിന്യമാണ്.മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കും വേണം എങ്കിലേ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ.