Month: March 2022
-
NEWS
ഈ സര്‍ക്കാരിനേ അത് സാധിക്കൂ, ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല:ടി പത്മനാഭൻ
തിരുവനന്തപുരം:നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു 26 കൊല്ലം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല താനിത് പറയുന്നത്. ഇതിന്റെ ഉദ്ഘാടനദിവസം താന്‍ എന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ കാഴ്ചയാണ് അന്ന് കണ്ടത്. അപരാജിതയായ ഒരുപെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത പെണ്‍കുട്ടിയെ രഞ്ജിത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. കാണികള്‍ക്ക്…
Read More » -
Crime
ചേര്‍പ്പില്‍ അനിയന് ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍
ചേര്‍പ്പില്‍ അനിയന് ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 15-ന് രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ വീട്ടിലെത്തിയ ബാബുവിനെ സാബു മർദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. 300 മീറ്റർ അകലെയാണ് വീടിന് സമീപമുള്ള കടയാറ്റി പാടത്തെ ബണ്ടിലാണ് ബാബുവിനെ കുഴിച്ചിട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബാബുവിന്റെ അനിയൻ സാബു (25)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടടത്തിൽ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയതോടെയാണ് ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് മനസിലായത്. കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി. കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതി സാബു ചേട്ടനെ കുഴിച്ചിടുകയായിരുന്നെന്നാണ് കരുതുന്നത്. തലയില്‍ ആഴത്തില്‍ മുറിവുണ്ട്. എന്നാൽ ഇത് കുഴിച്ചിടാൻ ശരീരം വലിച്ചുകൊണ്ടുപോയപ്പോൾ കല്ലിൽ ഇടിച്ചതാവാമെന്നാണ് നിഗമനം. കൊലപാതകത്തിൽ അമ്മ പദ്മാവതിക്ക് പങ്കുണ്ടെങ്കിലും രക്തസമ്മർദത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയതിനാൽ അറസ്റ്റ്…
Read More » -
Kerala
കേരളത്തിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂർ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂർ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസർഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 14,838 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 460 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 88 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 4389 കൊവിഡ് കേസുകളിൽ, 10 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച്…
Read More » -
Movie
ഹിമാശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി
‘സൂഫി പറഞ്ഞ കഥ’, ‘യുഗപുരുഷൻ’, ‘അപൂർവരാഗം’ , ‘ഇയോബിൻ്റെ പുസ്തകം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ, തിയറ്റർ ആർട്ടിസ്റ്റും, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കായംകുളത്ത് ആരംഭിച്ചു. നവാഗത സംവിധായകരായ അജേഷ് സുധാകരൻ- മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവൻത് പാരഡൈസിൻ്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ്. ഇതിൻ്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ചെന്നൈയിൽജോളി ഡബ്ബിംഗ് സ്റ്റുഡിയോയിൽ നടന്നു. ചടങ്ങിൽ നടൻ നരേൻ മുഖ്യ അതിഥയായിരുന്നു. കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു ഗ്രാമത്തിൻ്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കന്നത്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ച ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തിമിഴിലെ പ്രശസ്ത സംവിധായകൻ…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കു-കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്തു വരെയാണ് മിന്നലിന് സാധ്യത കൂടുതൽ. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read More » -
Kerala
18 തികയും മുമ്പേ കാമുകി ഗർഭിണി, 18 തികഞ്ഞപ്പോള്‍ രഹസ്യ വിവാഹം; ഒളിവിലിരുന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ കാമുകൻ ഒടുവിൽ അകത്തായി
പത്തനംതിട്ട: അയൽക്കാരി പെൺകുട്ടിയുമായി കടുത്ത പ്രണയം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒടുവിൽ ഗർഭിണിയായി. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ മൂന്നു മാസം മാത്രമുള്ളപ്പോഴാണ് പീഡനം നടന്നത്. പിന്നാലെ ഗര്‍ഭം ധരിക്കുകയുമായിരുന്നു. ഇരയ്ക്ക് 18 തികഞ്ഞ ഉടൻ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വിവാഹം. തുടർന്ന് ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍, എറണാകുളം നേവല്‍ ബേസിന് സമീപമുള്ള കാര്‍ഗോ കമ്പനിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അഞ്ചല്‍ ഉത്രവധക്കേസ് തെളിയുന്നതിന് കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ മറ്റൊരു അന്വേഷണ ചാതുരിയാണ് ഈ കേസിലെ പ്രതി അറസ്റ്റിലാകാന്‍ കാരണം. ഏറെ നാടകീയത നിറഞ്ഞ കേസാണിത്. പ്രതിയും ഗര്‍ഭിണിയായ പെണ്‍കുട്ടിയും അയല്‍വാസികളായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന വിവരം ചൈല്‍ഡ് ലൈനിന് മുന്നിലെത്തി. ആ സമയത്ത് കുട്ടിക്ക് 18 തികയാന്‍ മൂന്നു…
Read More » -
Kerala
അമ്മയും മകനും വാടകവീട്ടിൽ ജീവനൊടുക്കി
നേമത്ത് വാടകക്കു താമസിച്ച വീടിനുള്ളിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ കോട്ടുവള്ളി കൈതാരം സരോകൃഷ്ണയിൽ സരോജം, മകൻ രാജേഷ് എന്നിവരെയാണ് തിരുവനന്തപുരം നേമത്തെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം കോർപറേഷൻ സോൺ ഓഫിസിന് സമീപം മാളികവീട് ജംങ്ഷൻ പൂരം വീട്ടിലാണ് സംഭവം നടന്നത്. മൂന്നുമാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിന് വന്നത്. സരോജവും മകൻ രാജേഷും മാത്രമായിരുന്നു വീട്ടിൽ താമസം. രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വീട്ടുടമയെ വിവരം അറിയിച്ചു. മുകളിലെ നിലയിലായിരുന്നു മൃതദേഹങ്ങൾ. റെയിൽവേ പാർസൽ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന രാജേഷ് അത് വേണ്ടെന്ന് വച്ചശേഷം ചാലയിൽ കട നടത്തിവരികയായിരുന്നു. വിവാഹം വേർപെടുത്തിയിരുന്നു. ഇരുവർക്കും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വാടകച്ചീട്ടിൽ പൂജപ്പുരയിലെ വിലാസമാണ് നൽകിയിരിക്കുന്നത്. ആറുവർഷം മുൻപ് വടക്കൻ പറവൂരിലെ വീടും മറ്റും വിറ്റതായും പിന്നെ…
Read More » -
World
വമ്പന്മാരെ വിറപ്പിച്ച സൈബറാക്രമണം: 16 കാരനടക്കം 7 പേര്‍ പിടിയില്‍
ലണ്ടന്‍: കുപ്രസിദ്ധരായ സൈബര്‍ കുറ്റവാളി സംഘം ലാപ്സസുമായി ബന്ധമുള്ള ഏഴ് പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയുണ്ടായ ചില റാന്‍സം വെയര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ലാപ്സസ് ആയിരുന്നു. സംഘത്തിന് വേണ്ടി സൈബറാക്രമണങ്ങള്‍ നടത്തിയവരെയാണ് പിടികൂടിയത്. 16 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ്, സാംസങ്, എന്‍വിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് ലാപ്സസ് നടത്തിയ സൈബറാക്രമണങ്ങളിലെ പ്രധാന കുറ്റവാളികളാണിവര്‍. ഇംഗ്ലണ്ടിലെ ഒക്സ്ഫഡിനടുത്ത് താമസിക്കുന്ന 16 വയസുകാരനെ തിരിച്ചറിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. വൈറ്റ്, ബ്രീച്ച് ബേസ് എന്ന പേരുകളിലാണ് ഇയാള്‍ ഓണ്‍ലൈനില്‍ ഇടപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പിന്തുടരാനും അന്വേഷണ സംഘത്തിന് സാധിച്ചു. ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആളുടെ മേല്‍വിലാസം കണ്ടെത്താനായത്. ഈ കുട്ടിയോട് തെറ്റിപ്പിരിഞ്ഞ എതിരാളികളായ ഹാക്കര്‍മാര്‍ അയാളുടെ മേല്‍വിലാസവും ചിത്രങ്ങളും കണ്ടെത്തി ഒരു ഹാക്കര്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിരുന്നു. ഇതുവരെയുള്ള ഹാക്കിങ് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 300…
Read More » -
India
അംഗപരിമിതര്‍ക്ക് ഐ.പി.എസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐ.പി.എസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്ത് ഇറക്കി. ഐ.പി.എസിന് പുറമെ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന, ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പോലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീം കോടതി അനുമതി നല്‍കി. സുപ്രീം കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍. സന്നദ്ധ സംഘടനായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഏത് സര്‍വീസില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാല്‍ അംഗപരിമിതര്‍ക്ക് ഏപ്രില്‍ ഒന്നിന് നാല് മണിവരെ അപേക്ഷ…
Read More »