NEWS

മൊബൈലിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്നും പോയത് 40000; യുവാവ് ജീവനൊടുക്കി

പാലക്കാട്:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.പാലക്കാട് സ്വദേശി സജിത്(22) ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സജിത് ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെടുത്തി. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്‍ക്കുമെന്ന് പേടിച്ചാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

Back to top button
error: