Month: March 2022

  • Crime

    കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവല്‍ ബാഗില്‍

    ന്യൂഡല്‍ഹി: കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറുത്ത് ട്രാവല്‍ ബാഗില്‍ അടച്ച നിലയില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിണി സെക്ടര്‍ 1 ല്‍ നിന്നുള്ള കൗമാരക്കാരനെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ട്രാവല്‍ ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ബാഗ് പരിശോധിച്ച പോലീസ് കഴുത്തറുത്ത നിലയില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • NEWS

    അമുക്കുരം അഥവാ അശ്വഗന്ധ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരം 

    അമുക്കുരം അഥവാ അശ്വഗന്ധ അതിന്റെ ആരോഗ്യ ഗുണങ്ങൾ കൊണ്ട് പേരുകേട്ട ഒരു സസ്യമാണ്. പല രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ അമുക്കുരം പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ച് പോരുന്നു.ഈ സസ്യം നമ്മുടെ ശരീരത്തിനായുള്ള പല ഗുണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സൗന്ദര്യ ഗുണങ്ങൾ ചർമ്മം: പ്രകൃതിദത്തമായ ചർമ്മ എണ്ണകൾ ഉത്പാദിപ്പിക്കാൻ അമുക്കുരം സഹായിക്കുന്നു. ചർമ്മത്തെ സമ്പുഷ്ടമാക്കുന്ന സംയുക്തങ്ങളായ ഹയാലുറോണൻ (ജലാംശം), എലാസ്റ്റിൻ (സൗമ്യത), കൊളാജൻ (ബലം) എന്നിവയുടെ ഉത്പാദനത്തിനും ഇത് സഹായകമാണ്. അമുക്കുരം പൊടിച്ചത്, തേനിലോ പാലിലോ കലർത്തി ഒരു ടോണറായി ചർമ്മത്തിൽ ഉപയോഗിക്കാം. മുടി: ആയുർവേദ ഷാംപൂകളിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് അശ്വഗന്ധ അഥവാ അമുക്കുരം. ശിരോചർമ്മത്തെ ഉത്തേജിപ്പിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും താരൻ പ്രതിരോധിക്കുന്നതിനും ഇത് ഉത്തമമാണ്. ഇത് മെലാനിൻ ഉൽപാദനവും മെച്ചപ്പെടുത്തുന്നു.  മുടിക്ക് സ്വാഭാവിക നിറം നൽകുന്ന പിഗ്മെന്റ് ആണ് മെലാനിൻ. അതുപോലെ, മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുകയും അവയ്ക്ക് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നതും അമുക്കുരത്തിന്റെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. സമ്മർദ്ദം…

    Read More »
  • NEWS

    തേനിന്റെ ഔഷധഗുണങ്ങൾ; ഹണികോള ഉണ്ടാക്കാം

    ദാഹം ശമിപ്പിക്കാനും പെട്ടെന്ന് ശരീരത്തിന് ഊർജം നൽകാനും ഉത്തമമാണ് ഹണികോള. തേൻ, ഇഞ്ചിനീര്, നാരങ്ങാ നീര് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിഥി സത്കാരത്തിലും ക്ഷീണമകറ്റാനും മറ്റുമുള്ള ഒരു ലഘുപാനീയമായി ഇതുപയോഗിക്കാം. സാധാരണ കോളകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹണി കോളയുടെ ചേരുവ ഇപ്രകാരമാണ്: തേൻ – 35 മില്ലി ലിറ്റർ ഇഞ്ചിനീര് – 5 മില്ലി ലിറ്റർ നാരങ്ങാനീര് – 15 മില്ലി ലിറ്റർ വെള്ളം – 145 മില്ലി ലിറ്റർ (ഒരു ഗ്ലാസ്–200 മില്ലി ലിറ്റർ തയാറാക്കാൻ) കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്ന തേൻ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു.ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും.വൻതേനിനേക്കാൾ ചെറുതേനിനാണ് ഔഷധഗുണം കൂടുതൽ ഉള്ളതുംവളരെയേറെ ഗുണങ്ങളും ഔഷധമൂല്യമുള്ള തേൻ എല്ലാ വീടുകളിലും കരുതിവയ്ക്കേണ്ടതാണ്.…

    Read More »
  • NEWS

    ഭൂമുഖത്തു നിന്നും എന്നേക്കുമായി തുടച്ചുമാറ്റപ്പെട്ട ചില ജീവജാലങ്ങളെ പരിചയപ്പെടാം

    ഭൂമിയിൽ  ജീവവർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞിട്ട് കോടിക്കണക്കിന് വർഷങ്ങളായി. പരിണാമത്തിന്റെ ഫലമായി ധാരാളം പുതിയ വർഗ്ഗങ്ങളും പിറവിയെടുത്തു. എന്നാൽ ഈ കാലസഞ്ചാരത്തിനിടയ്ക്ക് ധാരാളം ജീവജാലങ്ങൾ ഭൂമുഖത്തു നിന്നും എന്നേക്കുമായി തുടച്ചുമാറ്റപ്പെടുകയും ചെയ്തു. ഇതിന് ഒട്ടനവധി കാരണങ്ങളുണ്ട്. പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പല വർഗ്ഗങ്ങൾക്കും കഴിഞ്ഞില്ല. ഇതു കൂടാതെ പലപ്പോഴായി സംഭവിച്ച വൻ പ്രകൃതി ദുരന്തങ്ങളും ഈ വംശീയമായ തുടച്ചുനീക്കലിന് നിദാനമായിട്ടുണ്ട്. അങ്ങനെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെട്ട പ്രധാനപ്പെട്ട ഒരു ജീവവർഗ്ഗമാണ് ദിനോസാറുകൾ. എന്നാൽ പ്രകൃത്യാ അല്ലാത്ത കാരണങ്ങളാലും ഇതു സംഭവിച്ചിട്ടുണ്ട്. അതിന് മനുഷ്യ പ്രവർത്തനങ്ങളും പലപ്പോഴും കാരണഭൂതമായി തീർന്നിട്ടുണ്ട്. ഏതാണ്ട് മൂന്ന് നാല് നൂറ്റാണ്ടു മുൻപ് വരെ മൗറീഷ്യസിൽ കണ്ടു വന്ന ഒരു പക്ഷിയാണ് ഡോഡോ ബേർഡ് . എഡി 1500 റാം ആണ്ടു വരെ ഇവിടെ ഇതിന്റെ എണ്ണം വളരെ അധികമായിരുന്നു. ഡോഡോയുടെ ആഹാരമായിരുന്ന പഴങ്ങളും ധാന്യ വിത്തുകളും മൗറീഷ്യസിൽ ധാരാളമായുണ്ടായിരുന്നു. മാത്രമല്ല ഇതിന് ശത്രുക്കളും അവിടെ നന്നേ കുറവായിരുന്നു. എന്നാൽ…

    Read More »
  • NEWS

    ലോകത്തിന് ഇന്ത്യക്കാർ നൽകിയ സംഭാവനകൾ

    ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ എന്തൊക്കെയാണെന്ന് നോക്കാം. 1. ബട്ടണുകൾ BC 2000 ങ്ങളിൽ സിന്ധു നദീതട സംസ്കാരത്തിൽ (indus valley civilization) മോഹൻജൊ-ദാരോയിയിലാണ് ആദ്യമായി ബട്ടണുകൾ ഉപയോഗിക്കപ്പെടുന്നത്. പക്ഷെ അവിടങ്ങളിൽ വസ്ത്രധാരണത്തിനു പകരം അലങ്കാരത്തിന് വേണ്ടിയായിരുന്നു കക്ക (seashell) കൊണ്ടുള്ള ബട്ടണുകൾ ഉപയോഗിച്ചിരുന്നത്. ആദ്യമായി ബട്ടണുകൾ വസ്ത്രധാരണത്തിനായി ഉപയോഗിച്ചു തുടങ്ങിയത് 13 ആം നൂറ്റാണ്ടിൽ ജർമ്മനിയിൽ വസ്ത്രങ്ങൾ അടയ്ക്കുന്നതിനായി ബട്ടണുകൾ ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ്. 13, 14 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ വ്യാപകമായി ബട്ടണുകൾ കൊണ്ട് അടക്കുന്ന ഉടുപ്പുകൾ ധാരാളമായി പ്രചരിക്കാൻ തുടങ്ങിയതുകൊണ്ട് അവ പെട്ടെന്നു ലോകവ്യാപകമാവുകയായിരുന്നു. പക്ഷെ ബട്ടണുകൾ ആദ്യമായി പിറവികൊണ്ടത് നമ്മുടെ പിൻഗാമികളുടെ സിന്ധുനദീതട നാഗരികതയിലാണ്. 2. ഷാംപൂ ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ. ഷാമ്പു എന്ന പദം ഹിന്ദിയിലെ…

    Read More »
  • NEWS

    വെള്ളംകുടി മുട്ടരുതെങ്കിൽ ഭൂഗർഭ ജലത്തിന്റെ ലഭ്യത കൂട്ടിയേ തീരൂ

    ന്യൂഡൽഹി:രാജ്യത്തിന്റെ ശുദ്ധജലവിതരണത്തിൽ 40 ശതമാനവും ഭൂഗർഭജലമായിരുന്നു.എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഭൂഗർഭ ജലത്തിന്‍റെ ലഭ്യതയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞയിടെ പുറത്തിറങ്ങിയ ഒരു വിദഗ്ദപഠനത്തിൽ 21 ഇന്ത്യൻ പട്ടണങ്ങളിൽ ഭൂഗർഭജലത്തിന്‍റെ ലഭ്യത വളരെ കുറവാണെന്നും അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇവിടങ്ങളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നും പറയുന്നു. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവും നഗരവൽക്കരണവും വ്യവസായവൽക്കരണവും വെള്ളത്തിനുള്ള ആവശ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.രാസപദാർത്ഥങ്ങൾ, മലിനവസ്തുക്കൾ, വ്യവസായ മാലിന്യങ്ങൾ, നഗരമാലിന്യങ്ങൾ, മലിനജലം എന്നിവ തടാകങ്ങളിലേക്കും നദികൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിലേക്കും ഒഴുക്കുന്നതും  ജല സ്രോതസുകളെ ബാധിക്കുന്നു.    പ്രധാന മന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ കാമ്പയിന് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്. “എവിടെ വീണാലും, എപ്പോൾ വീണാലും, മഴ വെള്ളം ശേഖരിക്കുക”  എന്ന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ  രാജ്യമെമ്പാടും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ക്യാമ്പയി‌ൻ നടപ്പാക്കുന്നുണ്ട്.ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടിൽ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി ഇത് ഒരു ജൻ ആന്ദോളനായിട്ടാണ് നടപ്പാക്കുന്നത്. മഴവെള്ളത്തിന്റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങൾക്കും…

    Read More »
  • NEWS

    17 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

    തിരുച്ചിറപ്പള്ളി:കൗമാരക്കാരനുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് 26 കാരിയായ സ്‌കൂള്‍ അധ്യാപിക പിടിയില്‍. 11-ാം ക്ളാസ് വിദ്യാര്‍ഥിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക പിടിയിലായത്. തുറയൂരിലെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ 17 കാരനെ മാര്‍ച്ച്‌ അഞ്ചാം തിയതി മുതലാണ് കാണാതായത്. ഇതേത്തുടര്‍ന്ന്, രക്ഷിതാക്കള്‍ തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പൊലീസ് കേസെടുത്ത് സ്‌കൂളിലും മറ്റും അന്വേഷണം നടത്തിയപ്പോളാണ് അതേദിവസം തന്നെ വിദ്യാലയത്തില്‍ നിന്നും ഒരു അധ്യാപികയെയും കാണാതായെന്ന് കണ്ടെത്തിയത്.   തുടർന്ന് ഇവരുടെ മൊബൈൽ സിഗ്നൽ പിന്തുടർന്ന് ഇടമലപ്പട്ടി പുത്തൂരില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇതിനിടയിൽ തഞ്ചാവൂര്‍ പെരുവടയാര്‍ ക്ഷേത്രത്തില്‍ വച്ച്‌ അധ്യാപിക വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതായി കണ്ടെത്തി.തുടർന്നാണ് 17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. അധ്യാപികയെ തിരുച്ചിറപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

    Read More »
  • NEWS

    രണ്ടാം തവണയും ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ സാധിക്കാതെ ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

    റാഞ്ചി: മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോയ്ക്ക് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നഷ്‌ടമാകും.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മന്ത്രിക്ക് പരീക്ഷ നഷ്‌ടമായിരുന്നു. ദ്രുമി എംഎല്‍എ ആയ ജഗര്‍നാഥ് മഹ്തോ 2019 ലാണ് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. 54 കാരനായ മന്ത്രി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 2020ല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചു. എന്നാല്‍ കൊവിഡ് ബാധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷ മുടങ്ങി.     കൊവിഡും ശ്വാസകോശ സംബന്ധവുമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ അദേഹം കഴിഞ്ഞ ഒൻപതു മാസമായി വിശ്രമത്തിലായിരുന്നു.ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണയും പരീക്ഷ എഴുതേണ്ടന്ന് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

    Read More »
  • NEWS

    സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസുമായി ‘സലാം എയർ’

    സലാല: ഒമാന്റെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നു.ഏപ്രില്‍ നാല് മുതലാണ് സർവീസ് ആരംഭിക്കുന്നത്.വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി ആഴ്ചയില്‍ രണ്ട് വീതം സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളില്‍ രാവിലെ 10.25 ന് സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10 ഓടെ കോഴിക്കോട് എത്തും. 4.55 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം ഒമാന്‍ സമയം 8.05 നാണ് സലാലയില്‍ എത്തിച്ചേരുക.ഞായറാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 3.20 ന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05 നാണ് കോഴിക്കോട് എത്തുക. രാത്രി 9.50 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം രാത്രി ഒരു മണിക്കാണ് സലാലയില്‍ എത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.

    Read More »
  • Crime

    ‘യുവതിയുടെ മരണം കൊലപാതകം, ഭർതൃപിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’ പരാതിയുമായി ലബീബയുടെ മതാപിതാക്കൾ

    തിരൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപണം. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബ (24)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃപിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പൊലീസിൽപരാതി നൽകിയിക്കുന്നത്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് കൽപ്പറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാ​ഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. ജ്യേഷ്ഠൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഹർഷാദ് ലബീബയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഭർത്താവ് ഹർഷാദുമായും അവിടുത്തെ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കഴിയാതെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോയ ലബീബയെ രണ്ട് ദിവസം മുമ്പാണ് ഭർതൃ പിതാവ് മുസ്തഫ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഭർതൃഗൃഹത്തിലെ പീഡനങ്ങളെ തുടർന്ന് യുവതി ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മുസ്തഫ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴും യുവതി കൂടെ പോകാൻ വിസമ്മതിച്ചു. മകൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്നു പറഞ്ഞ് അനുനയിപ്പിച്ചാണ്…

    Read More »
Back to top button
error: