ന്യൂഡൽഹി:രാജ്യത്തിന്റെ ശുദ് ധജലവിതരണത്തിൽ 40 ശതമാനവും ഭൂഗർഭജലമായിരുന്നു.എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഭൂഗർഭ ജലത്തിന്റെ ലഭ്യതയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞയിടെ പുറത്തിറങ്ങിയ ഒരു വിദഗ്ദപഠനത്തിൽ 21 ഇന്ത്യൻ പട്ടണങ്ങളിൽ ഭൂഗർഭജലത്തിന്റെ ലഭ്യത വളരെ കുറവാണെന്നും അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇവിടങ്ങളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നും പറയുന്നു.
അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവും നഗരവൽക്കരണവും വ്യവസായവൽക്കരണവും വെള്ളത്തിനുള്ള ആവശ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.രാ സപദാർത്ഥങ്ങൾ, മലിനവസ്തുക്കൾ, വ്യവസായ മാലിന്യങ്ങൾ, നഗരമാലിന്യങ്ങൾ, മലിനജലം എന്നിവ തടാകങ്ങളിലേക്കും നദികൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിലേക്കും ഒഴുക്കുന്നതും ജല സ്രോതസുകളെ ബാധിക്കുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ കാമ്പയിന് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്.
“എവിടെ വീണാലും, എപ്പോൾ വീണാലും, മഴ വെള്ളം ശേഖരിക്കുക” എന്ന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ക്യാമ്പയിൻ നടപ്പാക്കുന്നുണ്ട്.ജനപങ്കാളിത് തത്തിലൂടെ താഴേത്തട്ടിൽ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി ഇത് ഒരു ജൻ ആന്ദോളനായിട്ടാണ് നടപ്പാക്കുന്നത്. മഴവെള്ളത്തിന്റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങൾക്കും മണ്ണിന്റെ ഘടനയ്ക്കും അനുയോജ്യമായ മഴവെള്ള സംഭരണ ശൈലി സ്വീകരിക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഇതുകൊണ്ടുദ്ദേ ശിക്കുന്നത്.എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇതിനായി ഗ്രാമസഭകൾ നടത്തണമെന്നും ജലസംരക്ഷണത്തിനായി ഗ്രാമസഭകൾ ‘ജൽ ശപഥ’മെടുക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഴവെള്ളം സംഭരിക്കുന്നതിന് ഇന്ന് പലവിധ മാർഗ്ഗങ്ങളുണ്ട്.പക്ഷെ ഏതു കാര്യത്തിലും എന്നപോലെ ഈ കാര്യത്തിലും ജനപങ്കാളിത്തം കൂടിയേതീരൂ.അങ്ങനെ വന്നാൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി പോലും കടലിലേക്ക് ഒഴുക്കി വിടാതെ നമുക്ക് സംരക്ഷിക്കുവാൻ സാധിക്കും.
മഴവഴി ലഭ്യമാകുന്ന ജലം പെയ്തു വീഴുന്നിടത്തു തന്നെ ശേഖരിക്കുന്നതിനുള്ള നടപടികളാണ് നമുക്ക് വേണ്ടത്.കയ്യാലകളും പുൽവരമ്പുകളും ചെറുതും വലുതുമായ മഴക്കുഴികളും നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറക്കി വിടാൻ സാധിക്കും.തട്ടുതിരിക്കൽ,ചാലു കൾ,ചകിരിക്കുഴി,തെങ്ങിനു തടം,ആവരണ വിള,പുൽച്ചെടികൾ…തുടങ്ങിയവയി ലൂടെയും മഴവെള്ളം മണ്ണിലേക്കിറക്കാൻ കഴിയും.ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കാൻ സൗകര്യമൊരുക്കാം.നമ്മുടെ പുരമുകളിൽ വീണ് ഒഴുകിപ്പോകുന്ന മഴവെള്ളം പാത്തികളിലൂടെ ശേഖരിച്ചു മണ്ണിലേക്ക് താഴ്ത്തുകയോ,അല്ലെങ്കിൽ ഒരു ഫിൽറ്റർ വഴി നേരിട്ടു കിണറുകളിലേക്ക് ഇറക്കി ഭൂജലത്തിലെത്തിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാകൂ എന്നോർക്കണം.