Month: March 2022
-
NEWS
ശ്രീകുമാരൻ തമ്പിയുടെ മൗനം ഉത്തരം മുട്ടിയവന്റെ ധർമ്മ സങ്കടം-ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ലോകമറിയാത്ത ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി പ്രവീൺ ഇറവങ്കരയുടെ ‘നല്ല നടപ്പ് ‘ഞായറാഴ്ച ന്യൂസ് ദെന്നിൽ
ആത്മകഥയിലൂടെ ജ്യേഷ്ഠ പത്നിയെ അപമാനിച്ച ശ്രീകുമാരൻ തമ്പിയെ കഴിഞ്ഞ നല്ല നടപ്പിലൂടെ അതിരൂക്ഷം വിമർശിച്ച പ്രവീൺ ഇറവങ്കരയുടെ ലേഖനം വൈറലായിരുന്നു. കേരളം മുഴുവൻ പ്രതികരിച്ചെങ്കിലും ശ്രീകുമാരൻ തമ്പി മാത്രം നിശബ്ദത പാലിച്ചു. അത് ബുദ്ധിപരമായ മൗനം അല്ല,മറിച്ച് ഉത്തരം മുട്ടിയവന്റെ ധർമ്മ സങ്കടമാണെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുന്നു ഈ ലക്കം പ്രവീൺ ഇറവങ്കര. ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ഇതുവരെ ലോകമറിയാത്ത ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി നാളെ നല്ല നടപ്പ് മൂന്നാംകണ്ണ് തുറക്കുന്നു. എല്ലാത്തിനും കാരണം മഞ്ജു വാര്യർ,സ്വപ്ന സുരേഷിനൊരു പ്രണയ ലേഖനം തുടങ്ങിയ ശ്രദ്ധേയമായ വൈറൽ രചനകളിലൂടെ ജനമനസ്സുകളിൽ ഇടം പിടിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ അഗ്നി പാറുന്ന തൂലികയിൽ നിന്ന് ഇതാ മറ്റൊരു സത്യ ദർശനം…
Read More » -
India
സിവിൽ സർവീസ് പാസായ ശാരീരിക പരിമിതിയുള്ളവർക്കും ഐപിഎസിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി
സിവിൽ സർവീസ് പാസായ ശാരീരിക പരിമിതിയുള്ളവർക്കും ഐപിഎസിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. ഇതനുസരിച്ച് ഐപിഎസിനു പുറമേ ഇന്ത്യൻ റെയിൽവേയ്സ് പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ്, ഡൽഹി ഡാമൻ ഡിയു, ദാദ്ര നഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്, ലക്ഷദ്വീപ് പോലീസ് സർവീസ് എന്നിവയിലേക്കും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയുടെ ഹർജിയിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇടക്കാല വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനം ഉൾപ്പെടെയുള്ള മറ്റു നടപടികൾ ഉണ്ടാകുക. സിവിൽ സർവീസ് പരീക്ഷ പാസായവർക്ക് ഏത് സർവീസ് തെരഞ്ഞെടുക്കാനാണ് താത്പര്യം എന്നു വ്യക്തമാക്കി അപേക്ഷ നൽകേണ്ട അവസാന തീയതി വ്യാഴാഴ്ച കഴിഞ്ഞിരുന്നു. എന്നാൽ, അംഗപരിമിതി ഉള്ളവർക്ക് ഏപ്രിൽ ഒന്നു വരെ സുപ്രീംകോടതി സമയം നീട്ടി നൽകി. യുപിഎസ്സി സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയർ വഴിയോ ആണ്…
Read More » -
NEWS
എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു മരിച്ചു
മല്ലപ്പള്ളി: സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ ഇറങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു മരിച്ചു.തിരുവനന്തപുരം അതിയന്നൂര്‍ നെല്ലിമൂട് കാഞ്ഞിരം നിന്ന കണ്ണാരവിള വൈശാഖത്തില്‍ വിന്‍സെന്റിന്റെയും ബിനിയുടെയും മകന്‍ വൈശാഖ് വിന്‍സെന്റാ (18) ണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ്ങ് കോളേജ് ഇലക്‌ട്രിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തടയണയില്‍ ഇറങ്ങവേയായിരുന്നു അപകടം.
Read More » -
India
എണ്ണക്കമ്പനികൾ പെട്ടി നിറക്കുന്നു, പൊതുജനങ്ങളുടെ കീശ കീറും
ഇന്ധന വില ഇന്നും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 107.76 രൂപയും ഡീസലിന് 94.91 രൂപയുമായി. 22, 23 തീയതികളിലായി പെട്രോള്‍ ലിറ്ററിന് 1.63 രൂപയും ഡീസ ലിന് 1.61 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. അഞ്ച് ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 3.36 രൂപയും ഡീസലിന് 3.26 രൂപയുമാണ് വർധിപ്പിച്ചത്.
Read More » -
NEWS
സൈനിക നടപടിയുടെ ആദ്യ ഘട്ടം അവസാനിച്ചതായി റഷ്യ
റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയെ പൂർണമായും മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രൈനിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായാണ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്. അതേസമയം സമാധാന ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ. ഇതുവരെ നടന്ന ചർച്ചകളിൽ പുരോഗതിയില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അധിനിവേശ ശക്തികൾക്ക് രാജ്യം ശക്തമായ പ്രഹരമേകിഎന്ന സെലൻസ്കിയും പ്രതികരിച്ചു.
Read More » -
Kerala
”സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി” അപേക്ഷയുമായി ഒമ്പത് വയസുകാരൻ പൊലീസ് സ്റ്റേഷനിൽ
ഇടുക്കി: ”സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.” ഒമ്പത് വയസുകാരനായ ബാലൻ ഈ അപേക്ഷയുമായി എത്തിയപ്പോൾ സബ് ഇൻസ്പക്ടർക്കും പൊലീസുകാർക്കും കൗതുകം. അവർ കൂട്ടിയോട് കാര്യങ്ങൾ തിരക്കി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ്, റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ലൈസൻസ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത കടലാസിൽ സ്വന്തം കൈപ്പടയിലാണ് പൊലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കം വായിച്ച എസ്.ഐ ബിനോയ് ഏബ്രഹാം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൗതുകകരമായ ഒരു കഥയുടെ ചുരുളഴിഞ്ഞത്. ദേവനാഥിന് മൂന്ന് മാസം മുൻപ് വിദേശനിർമിതവും ഗിയറുള്ളതുമായ സൈക്കിൾ സമ്മാനിച്ചത് അബുദാബിയിൽ നിന്നെത്തിയ അമ്മാവന്മാരാണ്. അന്ന് സൈക്കിളിൽ കയറാൻ കുട്ടിക്ക് കാൽ എത്തുമായിരുന്നില്ല. വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു. സ്കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയാലോ എന്നായി ദേവനാഥിന്…
Read More » -
Kerala
ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേില്‍ കേസെടുത്തു സിബിഐ
കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേടില്‍ സിബിഐ കേസെടുത്തു. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കേസ്. അഴിമതി ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമതിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്റ്റാമ്പുകള്‍ വിറ്റതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. കേസില്‍ നേരെത്തെ 4 പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടി തലശ്ശേരി ബാര്‍ മുന്‍ ഭാരവാഹി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെല്‍ഫെയര്‍ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്.
Read More » -
Kerala
സില്‍വര്‍ലൈന്‍: സമരങ്ങളെ നേരിടാന്‍ ദേശീയതല പ്രചാരണത്തിന് സിപിഎം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സമരങ്ങളെ നേരിടാന്‍ ദേശീയതലത്തില്‍ പ്രചാരണത്തിനൊരുങ്ങി സിപിഎം. സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തില്‍ പാര്‍ട്ടി പ്രചാരണം നടത്തും. സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് പുറത്തും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ വിഷയം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. ഇതോടെ ദേശീയ തലത്തിലും സില്‍വര്‍ലൈന്‍ ഉയര്‍ന്നു വന്നു. ഇതിനാലാണ് ദേശീയ തലത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ സിപിഎം തീരുമാനിച്ചത്. സംഘടനാതലത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ദേശീയ തലത്തില്‍ വലിയ പ്രചാരണങ്ങള്‍ നടത്താനാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ എല്ലാ ബഹുജന സംഘടനകളേയും ഒത്തിണക്കിക്കൊണ്ട് വലിയൊരു പ്രചാരണ പരിപാടികളിലേക്ക് പാര്‍ട്ടി പോകുമെന്നാണ് വിവരം. പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. സംഘടനാ തലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്.
Read More » -
Kerala
ബി.ജെ.പിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന നേതാക്കളെ വിലക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല ? വിമര്‍ശനവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തങ്ങളുടെ നേതാക്കളെ വിലക്കിയ കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല എന്നും റിയാസ് രൂക്ഷവിമര്‍ശനമുന്നയിച്ചു. സിപിഎം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുത്തിട്ടുമുണ്ടെന്ന് മുഹമ്മദ് റിയാസ് ഓര്‍മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗീയശക്തികള്‍ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ ഇന്ത്യ ഈ…
Read More » -
Kerala
തൊഴിലാളിയുടെ അപകട മരണം: കിറ്റക്സ് എംഡി സാബുവിന് എതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: തൊഴിലാളിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന കിറ്റക്സ് എംഡി സാബു എം.ജേക്കബിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ കിറ്റക്സിന്റെ ഫാക്ടറി നടത്തിപ്പിന്റെ ചുമതല തനിക്ക് അല്ലായിരുന്നുവെന്ന സാബുവിന്റെ വാദം പരിശോധിക്കേണ്ടത് വിചാരണ കോടതി ആണെന്ന് ജസ്റ്റിസ്മാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2014 മെയ് 24-ന് കിറ്റക്സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി.ജെ.അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകടമരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് എംഡി സുപ്രീം കോടതിയെ സമീപിച്ചത്. മാനേജിങ് ഡയറക്റുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാല്‍ സാബുവിന് എതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു.…
Read More »