തേൻ – 35 മില്ലി ലിറ്റർ
ഇഞ്ചിനീര് – 5 മില്ലി ലിറ്റർ
നാരങ്ങാനീര് – 15 മില്ലി ലിറ്റർ
വെള്ളം – 145 മില്ലി ലിറ്റർ
(ഒരു ഗ്ലാസ്–200 മില്ലി ലിറ്റർ തയാറാക്കാൻ)
കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്ന തേൻ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു.ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും.വൻതേനിനേക്കാൾ ചെറുതേനിനാണ് ഔഷധഗുണം കൂടുതൽ ഉള്ളതുംവളരെയേറെ ഗുണങ്ങളും ഔഷധമൂല്യമുള്ള തേൻ എല്ലാ വീടുകളിലും കരുതിവയ്ക്കേണ്ടതാണ്. ഗുണമേന്മാ മുദ്രയായ അഗ്മാർക്ക് ഉള്ള തേനോ അല്ലെങ്കിൽ തേനീച്ച കർഷകരിൽ നിന്നോ തേൻ വാങ്ങാവുന്നതാണ്.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിച്ചാൽ ശരീരഭാരം നിയന്ത്രണവിധേയമാക്കാവുന്നതേയു