NEWS

17 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

തിരുച്ചിറപ്പള്ളി:കൗമാരക്കാരനുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് 26 കാരിയായ സ്‌കൂള്‍ അധ്യാപിക പിടിയില്‍. 11-ാം ക്ളാസ് വിദ്യാര്‍ഥിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക പിടിയിലായത്.

തുറയൂരിലെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ 17 കാരനെ മാര്‍ച്ച്‌ അഞ്ചാം തിയതി മുതലാണ് കാണാതായത്. ഇതേത്തുടര്‍ന്ന്, രക്ഷിതാക്കള്‍ തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പൊലീസ് കേസെടുത്ത് സ്‌കൂളിലും മറ്റും അന്വേഷണം നടത്തിയപ്പോളാണ് അതേദിവസം തന്നെ വിദ്യാലയത്തില്‍ നിന്നും ഒരു അധ്യാപികയെയും കാണാതായെന്ന് കണ്ടെത്തിയത്.

 

Signature-ad

തുടർന്ന് ഇവരുടെ മൊബൈൽ സിഗ്നൽ പിന്തുടർന്ന് ഇടമലപ്പട്ടി പുത്തൂരില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇതിനിടയിൽ തഞ്ചാവൂര്‍ പെരുവടയാര്‍ ക്ഷേത്രത്തില്‍ വച്ച്‌ അധ്യാപിക വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതായി കണ്ടെത്തി.തുടർന്നാണ് 17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. അധ്യാപികയെ തിരുച്ചിറപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Back to top button
error: