Month: March 2022
-
NEWS
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി.കൊല്ലപ്പെട്ട യെമനി യുവാവിന്റെ കുടുംബത്തിന് ദയാധനം നല്‍കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബവും സേവ് നിമിഷപ്രിയ കര്‍മസമിതിയും പാണക്കാട്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലുമാണ് പാണക്കാട്ടെത്തിയത്. സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് കുടുംബവും കര്‍മസമിതി പ്രവര്‍ത്തകരും സഹായമഭ്യര്‍ത്ഥിച്ചു.
Read More » -
World
യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചു, കിഴക്കന്‍ യുക്രെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: റഷ്യ; ശക്തമായ തിരിച്ചടി നല്‍കാനായെന്ന് സെലന്‍സ്‌കി
മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്‌ന്റെ സൈനിക ശേഷി കാര്യമായി കുറയ്ക്കാനായെന്നാണ് അവകാശവാദം. യുക്രെയ്ന്‍ വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാല്‍ റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം. ലുഹാന്‍സ്‌ക് ഡോണ്‍ബാസ് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് റഷ്യന്‍ ലക്ഷ്യം ലുഹാന്‍ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോണ്‍ബാസ്‌കിന്റെ 54 ശതമാനം പ്രദേശവും ഇവര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. ക്രിമിയയില്‍ നിന്ന് ഡോണ്‍ബാസ്‌ക് ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ ലക്ഷ്യം. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ…
Read More » -
NEWS
ഒരു നിമിഷം ഇതൊന്ന് വായിച്ചാൽ ഒരുപക്ഷേ നിമിഷപ്രിയ രക്ഷപെട്ടെന്നിരിക്കും
യമനിൻ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള “സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ” ന്റെ പൊതു അപേക്ഷയാണിത്. താഴെ പറയുന്ന വസ്തുതകൾ കണക്കിലെടുത്തു ഞങ്ങളുടെ ശ്രമങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സംഭവങ്ങളുടെ ഗതിവിഗതികൾ 1) 2012 ൽ യെമെനിൽ നേഴ്സ് ആയി ജോലി ലഭിക്കുകയും അതിനു ശേഷം ഭർത്താവും അവിടെ ജനിച്ച മോളുമായി യമൻ തലസ്ഥാനത്തു നിന്നും വിദൂരമായ അവികസിതമായ ഒരു സ്ഥലത്തു ജോലി ചെയ്യുകയും അതിനെ തുടർന്ന് സ്വദേശിയായ യെമെനിയുമായി കൂടി ചേർന്ന് സ്വന്തമായ ഒരു ക്ലിനിക് തുടങ്ങാനുള്ള സാഹചര്യം ഒത്തു വരികയും ചെയ്തതോടെ ആണ് നിമിഷയുടെ ജീവിതത്തിലെ ദുരനുഭവങ്ങളുടെ തുടക്കം. നിർഭാഗ്യകരമായ സാഹചര്യങ്ങളുടെ കുത്തൊഴുക്കിൽ നിമിഷയും ഭർത്താവും കൂടി അര കോടിയിലധികം രൂപ ചിലവാക്കി ഉണ്ടാക്കിയ ക്ലിനിക്കും അനുബന്ധ സജ്ജീകരണങ്ങളും അതിൽ നിന്നുള്ള വരുമാനവും പാർട്ണറും സ്പോന്സറും ആയ യെമെനി തട്ടി എടുക്കുന്നു എന്ന…
Read More » -
Kerala
ബിപിസിഎല്‍ മാനേജ്മെന്റ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്; ദേശീയ പണിമുടക്കില്‍ പങ്കെടുക്കും: സിഐടിയു
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടുക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എറണാകുളം ബിപിസിഎല്ലിലെ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്മെന്റ് പണിമുടക്കിനെതിരായ ഉത്തരവ് നേടിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിഐടിയു പ്രതിനിധി അജി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞത്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി തടഞ്ഞത്. പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, ഹര്‍ജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി.…
Read More » -
India
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാം. തോറ്റാൽ ഇന്ത്യ ടൂർണമെൻറിൽ നിന്നും പുറത്താകും. നിലവിലെ ഫൈനലിസ്റ്റുകളായ മിതാലി രാജിന്റെ സംഘത്തിന് അഗ്നി പരീക്ഷയാണ് ഞായറാഴ്ചത്തെ മത്സരം. ഹാഗ്‌ലി ഓവലിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ.ഇതിനകം ടൂർണമെന്റിന്റെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സമ്മർദ്ദം ഏതുമില്ല. പക്ഷെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ സമ്മർദ്ദത്തിലാണ്. കളിച്ച 6 മത്സരങ്ങളിൽ നിന്നും 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.പോയിൻറ് പട്ടികയിൽ വിൻഡീസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ദക്ഷിണാഫിക്കയ്ക്കെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യയെ സെമിയിലെത്തിക്കില്ല. മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ അഭാവവും മധ്യനിര ബാറ്റർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്. ക്യാപ്ടൻ മിതാലി രാജ് ബാറ്റിംഗിൽ ഫോമിലല്ല. ഷെഫാലി വെർമയ്ക്കും സ്മൃതി മന്ദാനയ്ക്കും ഹർമൻ പ്രീത് കൌറിനും ബാറ്റിംഗിൽ സ്ഥിരത പുലർത്താനാകുന്നില്ല. പൂജ വസ്ട്രാർക്കറും സ്നേഹ് റാണയും പുറത്തെടുക്കുന്ന…
Read More » -
Kerala
ഇടുക്കി പൊന്മുടിയിലെ ഭൂമി: നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ കെ.എസ്.ഇ.ബി. ഹാജരാക്കിയില്ല
ഇടുക്കി: പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്ന് ഹൈഡല്‍ ടൂറിസത്തിന് പാട്ടത്തിന് നല്‍കിയ ഭൂമി സംബന്ധിച്ച രേഖകള്‍ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി. ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 21 ഏക്കര്‍ സ്ഥലമാണ് ഹൈഡല്‍ ടൂറിസം പദ്ധതിക്കായി രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയത്. ഇതില്‍ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ നോട്ടീസ് നല്‍കി. കെ.എസ്.ഇ.ബിയുടെ കല്ലാര്‍കുട്ടിയിലെ ജനറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനുമാണ് നോട്ടീസ് നല്‍കിയത്. പതിനഞ്ചു ദിവസത്തികം ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി. രേഖകളൊന്നും കൈമാറിയില്ല. പദ്ധതി നടപ്പാക്കാന്‍ കേരള ഹൈഡല്‍…
Read More » -
Business
മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്‌സിസ് ബാങ്ക്. 2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആക്സിസ് ബാങ്കിന്റെ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സെബി പരിശോധിച്ചു. ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്‌സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അക്കാലത്ത് പ്രസ്തുത കമ്പനികള്‍ ഇഷ്യൂ ചെയ്ത 9 ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് ആക്സിസ് ബാങ്ക് സെക്യൂരിറ്റികള്‍ വാങ്ങിയിരുന്നു. എന്നാല്‍, ഈ ഇടപാടുകളുടെ വിവരങ്ങള്‍, മര്‍ച്ചന്റ് ബാങ്കേഴ്സ് നിയന്ത്രണങ്ങളനുസരിച്ച്, സെബിയെ അറിയിക്കുന്നതില്‍ ആക്സിസ് ബാങ്ക് പരാജയപ്പെട്ടു. ഇതിനാലാണ്, മാര്‍ക്കറ്റ് റെ?ഗുലേറ്ററായ സെബി ഇപ്പോള്‍ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, മര്‍ച്ചന്റ് ബാങ്കര്‍മാര്‍ അവര്‍ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് സെക്യൂരിറ്റികള്‍…
Read More » -
Business
റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ല; 2008 ആവര്‍ത്തിക്കുമോ ?
മുംബൈ: രാജ്യത്ത് പല ഭാഗങ്ങളിലും റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ലെന്നു റിപ്പോര്‍ട്ട്. കോവിഡിനെത്തുടര്‍ന്നു മാസങ്ങള്‍ക്കു ശേഷം തുറന്ന പെട്രോള്‍ പമ്പുകളില്‍ പലതും അടച്ചിടേണ്ട അവസ്ഥയിലാണ് ഉടമകള്‍. 2008 ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് റിലയന്‍സ് പമ്പുടമകളില്‍ ഏറെയും. 2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യാന്തര എണ്ണവില 150 ഡോളറിലെത്തിയതോടെ രാജ്യത്തെ റീട്ടെയില്‍ ഇന്ധന പമ്പുകള്‍ അടച്ചിടാന്‍ റിലയന്‍സ് തീരമാനിച്ചിരുന്നു. നിലവില്‍ മൂന്നു ദിവസത്തോളമായി തന്റെ പമ്പില്‍ പെട്രോളും, ഡീസലുമില്ലെന്ന് ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഒരു പമ്പുടമ വ്യക്തമാക്കിയതായി ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സിന്റെ പ്രാദേശിക മാനേജര്‍മാരെ വിവരം അറിയിച്ചിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണു പമ്പുടമകള്‍ വ്യക്തമാക്കുന്നത്. 2008ല്‍ രാജ്യാന്തര എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ പ്രാദേശിക ഇന്ധനവില പിടിച്ചു നിര്‍ത്താനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നു. എന്നാല്‍ സബ്‌സിഡി നിരക്കില്‍ ഇന്ധനം വില്‍ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്, അന്ന് റിലയന്‍സ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുകയായിരുന്നു. റിലയന്‍സിന്റെ 1,400 ഓളം പമ്പുകളാണ് ഇങ്ങനെ അടഞ്ഞുകിടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ധനവില…
Read More » -
NEWS
സ്വകാര്യജീവിതത്തിന് തടസ്സം; ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ
ഊട്ടി: സ്വകാര്യജീവിതത്തിന് തടസ്സമായതിനാല്‍ ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ഊട്ടി വണ്ണാര്‍പ്പേട്ട സ്വദേശിനി ഗീതയാണ് (40) അറസ്റ്റിലായത്.ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ മകന്‍ നിധീഷിനെ ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിലായിരുന്നു സംഭവം. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലിസ് ഇവരറിയാതെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുരുക്കിയത്. സാഹചര്യത്തെളിവുകള്‍ പ്രതികൂലമായതോടെ ഗീതയെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം വായയില്‍ കുരുങ്ങിയുള്ള സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.
Read More » -
NEWS
പ്രേക്ഷകരുടെ മനസ്സിൽ ഒരു തരിസുഖമുള്ള നോവായി അനിയത്തിപ്രാവ് പറന്നിറങ്ങിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ
പ്രണയം മാത്രമല്ല, വലിയൊരു കടം വീട്ടലുമായിരുന്നു ആ സീനിമ.ഫാസിലിനെ സിനിമയില്‍ കൊണ്ടു വന്നത് ബോബന്‍ കുഞ്ചാക്കോയാണ്. കുഞ്ചാക്കോബോബനെ സിനിമയില്‍ കൊണ്ടു വന്ന് ഫാസില്‍ ആ കടം വീട്ടി. അല്ലെങ്കില്‍ കാലം അങ്ങിനെയൊരു നിയോഗം കാത്തുവെച്ചു. ബേബിശാലിനിയെ അവതരിപ്പിച്ച ഫാസിലു തന്നെ അവളെ നായികയാക്കി അവതരിപ്പിച്ചു എന്നതും മറ്റൊരു കൗതുകം. ഈ ചിത്രത്തോടെ യുവാക്കളുടെ പ്രിയപ്പെട്ട ബൈക്കായി സ്പ്ളെന്‍ഡര് മാറിയെന്നതും മറ്റൊരു സത്യം.മനസ്സിലായില്ലേ…അനിയത്തിപ്രാവ് എന്ന സിനിമയെപ്പറ്റിയാണ് പറയുന്നത്.1997 മാര്‍ച്ച് 26 ന് ആയിരുന്നു അനിയത്തിപ്രാവിന്റെ റിലീസിങ്.ഇന്നേക്ക് 25 വർഷങ്ങൾ! ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായിരിക്കെ പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബന്റെയും കന്നി ചിത്രമായിരുന്നു ഇത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ…
Read More »