Month: March 2022
-
India
5ജി സ്പെക്ട്രം ലേലം ഉടന്‍; നാല് കമ്പനികള്‍ക്ക് ട്രയല്‍ നടത്തുന്നതിന് സ്‌പെക്ട്രം അനുവദിച്ചു: ദേവുസിന്‍ ചൗഹാന്‍
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം ഉടന്‍ നടത്തുമെന്നും, 5ജി സേവനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിച്ച അദ്ദേഹം നാല് കമ്പനികള്‍ക്ക് ട്രയല്‍ നടത്തുന്നതിന് സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ടെന്നും ട്രയലുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. സമാന്തരമായി, വരാനിരിക്കുന്ന ലേലവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കാന്‍ ടെലികോം റെഗുലേറ്ററായ ട്രായിയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഈ വര്‍ഷത്തോടെ 4 ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം രാജ്യ സഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വിപ്ലവമാണ് ഉണ്ടായതെന്നും നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ ഡാറ്റ ഉപഭോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ മികച്ച പരാതി പരിഹാര സംവിധാനവും നിലനില്‍ക്കുന്നതായും ടെലികോം പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020-21ല്‍ രാജ്യത്തെ…
Read More » -
Kerala
കേരളത്തിലെ ഭാവി തലമുറക്ക് കെ- റെയിൽ അനിവാര്യമാണെന്ന് ബെന്യാമിൻ
കേരളത്തിലെ ഭാവി തലമുറക്ക് കെ- റെയിൽ അനിവാര്യമാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. കൃത്യമായ നഷ്ടപരിഹാരം നൽകിയായിരിക്കണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വികസന പദ്ധതികളെ ചില കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ പോയാല്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്നും ബെന്യാമിന്‍ പറഞ്ഞു. നിരന്തരം യാത്ര ചെയ്യുന്നയാളെന്ന നിലയില്‍ റോഡുകളുടെയും റെയില്‍വെ സംവിധാനങ്ങളുടെയും അവസ്ഥ തനിക്കറിയാമെന്നും സമയത്തിന് വില കല്‍പ്പിക്കപ്പെടുന്നതിനാല്‍ ഭാവി തലമുറയ്ക്ക് കെ- റെയില്‍ നിശ്ചയമായും ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിൻവലിക്കാൻ ബസുടമകൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധിപ്പിക്കുമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്ന വിമർശനത്തിന് വാക്ക് പാലിച്ച് തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്. നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സർക്കാർ ചർച്ചയ്ക്ക് പോലും താത്പര്യം കാണിക്കുന്നില്ലെന്നും നേരത്തെ ബസുടമകൾ വിമർശനം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച മുതൽ തുടങ്ങിയ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Read More » -
NEWS
ചിക്കൻ പെപ്പർ ഫ്രൈ (കുടമ്പുളി ചേർത്ത്)
1.ചിക്കൻ കഷണങ്ങളാക്കിയത് – ഒരു കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂൺ കുരുമുളകുപൊടി – അര വലിയ സ്പൂൺ ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ആറ് അല്ലി (ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കുഴമ്പു പരുവത്തിൽ അരച്ചെടുക്കണം) ഉപ്പ് – പാകത്തിന് 3.എണ്ണ – രണ്ടു വലിയ സ്പൂൺ 4.സവാള കനംകുറച്ചരിഞ്ഞത് – രണ്ടെണ്ണം 5.വെള്ളം – ആവശ്യത്തിന് 6.കുടംപുളി – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙രണ്ടാമത്തെ ചേരുവകൾ യോജിപ്പിക്കുക. ∙ഇത് ചിക്കൻ കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക. ∙പത്രത്തിൽ എണ്ണ ചൂടാകുമ്പോൾ സവാളയിട്ട്, ഗോൾഡൻ ബ്രൗൺ നിറമാകും വരെ വഴറ്റുക. ∙ഇതിൽ മസാല പുരട്ടിവച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളിട്ട് 15 മിനിറ്റ് ചെറുതീയിൽ മൂപ്പിക്കുക. ചിക്കൻ വേവാൻ വേണ്ടി ഇതിൽ അല്പം വെള്ളം ഒഴിക്കുക. ∙വെന്തു കഴിയുമ്പോൾ കുടമ്പുളിയിടുക. ∙ചേരുവ വെള്ളം തോർന്ന് കറുത്ത നിറത്തിൽ, ആകുന്നതുവരെ…
Read More » -
NEWS
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു.വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് വര്‍മ്മ ഇലക്‌ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി വീടിനോട് ചേർന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.തീ പടരുന്നത് കണ്ട സമീപവാസികള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചുവെങ്കിലും തീ നിയന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീട്ടിനുള്ളിലേക്ക് കടന്നപ്പോഴേക്കും വര്‍മയും മകളും മരിച്ചിരുന്നു.
Read More » -
NEWS
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി.തെലങ്കാന ജോഗുലാമ്ബ ഗഡ്‌വാള്‍ ജില്ലയിലെ ശേരിപ്പള്ളി ഗ്രാമത്തില്‍ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മകന്‍ മഹേഷ് പൊലീസ് പിടിയിലായി. ചൊവ്വാഴ്‌ചയാണ് സംഭവം. മൊബെല്‍ ഫോണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മകന്‍ ഉലക്ക കൊണ്ട് മാതാവ് ലക്ഷ്‌മിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവ് വെങ്കിടേശ്വരലുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൊല്ലപ്പെട്ട ലക്ഷ്‌മിയാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇന്‍റര്‍മീഡിയേറ്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൂലിപ്പണി ചെയ്‌തുവരുകയായിരുന്നു മഹേഷ്.
Read More » -
India
മൂന്ന് പാക്കിസ്ഥാൻ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു
മൂന്ന് പാക്കിസ്ഥാൻ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. മൂന്ന് തടവുകാരോടൊപ്പം ഒരു കുട്ടിയെയും കേന്ദ്രസർക്കാർ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചു. സമീറ, അഹമ്മദ് രാജ, മുർത്തജ അജ്ഗർ എന്നിവരെയാണ് മോചിപ്പിച്ചത്. സമീറയുടെ കുട്ടിയാണ് ഇവർക്കൊപ്പം ഉള്ളത്.അട്ടാരി വാഗാ അതിർത്തിയിലൂടെയാണ് ഇവരെ പാക്കിസ്ഥാനിലേക്ക് അയചച്ചത്. സമീറ ഗർഭിണിയായിരിക്കെ ബംഗളൂരുവിൽനിന്നാണ് പിടിയിലായത്. മൂന്നര വർഷത്തേക്ക് സമീറയെ ശിക്ഷിച്ചിരുന്നു. ശിക്ഷാ നടപടികൾ പൂർത്തിയായശേഷമാണ് ഇവരെ വിട്ടയത്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 426 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4,051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 141 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള മൂന്ന് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍…
Read More » -
Kerala
പ്രമുഖ നരവംശ ശാസ്ത്രജ്ഞനോട് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞത് ”ഇനി മിണ്ടിയാല്‍ അകത്താക്കും”
തിരുവനന്തപുരം: പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ച നടപടി ദുരൂഹമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മുപ്പതു വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അത്ഭുതകരമാണ്. എമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായാണ് അദ്ദേഹത്തോട് പെരുമാറിയത്. മടക്കി അയക്കുന്നതിന്റെ കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ മറുപടി പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. എം.എ. ബേബിയുടെ വാക്കുകള്‍: ”ഫിലിപ്പോ ഒസെല്ലായെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചത് വളരെ ദുരൂഹമായിരിക്കുന്നു. കേരളത്തെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ പണ്ഡിതരില്‍ പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയത്. വന്ന വിമാനത്തില്‍ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷന്‍…
Read More » -
Kerala
മാറ്റി നിര്‍ത്തിയില്ല, ചേര്‍ത്തുനിര്‍ത്തി… നേതൃനിരയിലേക്ക്; ഡി.വൈ.എഫ്.ഐ. നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍
കോട്ടയം: ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ പ്രാതിനിധ്യം. ഡിവൈഎഫ്‌ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കാണ് ചങ്ങനാശേരി സ്വദേശിനി ലയ മരിയ ജെയ്‌സന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ ലയ മരിയ ജയ്‌സനെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് 30കാരിയായ ലയ. ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 2019ല്‍ ഡിവൈഎഫ്‌ഐ അംഗത്വം എടുത്തു. ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിര്‍വ്വഹിക്കുമെന്നും ലയ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക്…
Read More »