NEWS

ഒരു നിമിഷം ഇതൊന്ന് വായിച്ചാൽ ഒരുപക്ഷേ നിമിഷപ്രിയ രക്ഷപെട്ടെന്നിരിക്കും

മനിൻ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള “സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ” ന്റെ  പൊതു അപേക്ഷയാണിത്.
താഴെ പറയുന്ന വസ്തുതകൾ കണക്കിലെടുത്തു ഞങ്ങളുടെ ശ്രമങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സംഭവങ്ങളുടെ ഗതിവിഗതികൾ
1) 2012 ൽ യെമെനിൽ നേഴ്സ് ആയി ജോലി ലഭിക്കുകയും  അതിനു ശേഷം ഭർത്താവും അവിടെ ജനിച്ച മോളുമായി യമൻ തലസ്ഥാനത്തു നിന്നും വിദൂരമായ അവികസിതമായ ഒരു സ്ഥലത്തു ജോലി ചെയ്യുകയും അതിനെ തുടർന്ന്  സ്വദേശിയായ യെമെനിയുമായി കൂടി ചേർന്ന് സ്വന്തമായ ഒരു ക്ലിനിക് തുടങ്ങാനുള്ള സാഹചര്യം ഒത്തു വരികയും ചെയ്തതോടെ ആണ് നിമിഷയുടെ ജീവിതത്തിലെ ദുരനുഭവങ്ങളുടെ തുടക്കം.
നിർഭാഗ്യകരമായ സാഹചര്യങ്ങളുടെ കുത്തൊഴുക്കിൽ നിമിഷയും ഭർത്താവും കൂടി അര കോടിയിലധികം രൂപ  ചിലവാക്കി ഉണ്ടാക്കിയ ക്ലിനിക്കും അനുബന്ധ സജ്ജീകരണങ്ങളും അതിൽ നിന്നുള്ള വരുമാനവും പാർട്ണറും സ്പോന്സറും ആയ യെമെനി തട്ടി എടുക്കുന്നു എന്ന പരാതി നിമിഷ ഔദ്ദ്യോഗികമായി അധികാരികളുടെ മുന്നിൽ ഉന്നയിക്കുന്നതോടെ തുടങ്ങിയ പീഡനങ്ങളും ആസ്വാരസ്യങ്ങളും പല  തവണ യമൻ പോലീസിൽ പരാതികളായി എത്തിയിട്ടുള്ളതാണ്. 2015 ൽ യമൻ – സൗദി അറേബിയ യുദ്ധം തുടങ്ങിയതോടെ ആ സമയത്തു യെമെനിലെ ക്ലിനിക്കിന് വേണ്ടി പൈസ സംഭരിക്കാൻ  നാട്ടിൽ ആയിരുന്ന ഭർത്താവ് ടോമിക്കും കുഞ്ഞിനും തിരികെ യെമെനിലേക്കു നിമിഷയുടെ അരികിലേക്ക് പോകാൻ കഴിയാതിരുന്നതോടെ നിമിഷ അവിടെ ഒറ്റപ്പെടുകയും കൊടിയ യാതനകൾ അനുഭവിക്കുകയും ചെയ്യേണ്ടി വന്നു എന്നതാണ് വസ്തുത. പിന്നീട് 2017 ൽ എങ്ങനെയെങ്കിലും നാട്ടിലേക്കു എല്ലാം ഉപേക്ഷിച്ചു പോരാൻ വേണ്ടി തന്റെ പാസ്പോര്ട്ട് യെമെനിയിൽ നിന്നും എടുക്കാൻ മറ്റു പലരുടെയും ഉപദേശപ്രകാരം ആ യെമെനിയെ ഉറക്കാനായി മയക്കു മരുന്ന് കുത്തി വച്ചപ്പോൾ ഭാഗ്യക്കേട് കൊണ്ട് അദ്ദേഹം മരിച്ചു പോവുകയാണുണ്ടായത് . യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനാലും, അവിടെ എല്ലാ മനുഷ്യരുടെ കയ്യിൽ ആയുധങ്ങൾ  ഉള്ളതിനാലും  വളരെ പെട്ടന്ന് അവിടെ നിന്നും രക്ഷപെട്ടു യമൻ അതിർത്തി കടക്കുവാനായി ഒരു മാസക്കാലത്തോളം യുദ്ധ ഭൂമിയിലൂടെ പോലീസിന്റെയും മരണപ്പെട്ട ആ യുവാവിന്റെ ആളുകളുടെയും കണ്ണ് വെട്ടിച്ചു നിമിഷ പ്രാണനും കൊണ്ട് ഓടുകയായിരുന്നു . മറ്റൊരു മേഖലയിൽ നിമിഷയോടൊപ്പം കൂടെ ഉണ്ടായിരുന്ന മറ്റൊരു യെമെനി പെൺകുട്ടിയും.
ഒരു മാസക്കാലത്തിനു ശേഷം മറ്റൊരു യമൻ അതിർത്തി ഗ്രാമത്തിൽ വച്ച് നിമിഷ പിടിക്കപ്പെടുകയും പിന്നീട് യെമെനിലെ ഒരു ഭീകര വിചാരണ കോടതിയുടെ മരണ വാറന്റിന് വിധേയ ആകുകയും ആണുണ്ടായത് . ഈ കാലഘട്ടങ്ങളിൽ നിമിഷക്ക് പുറം ലോകവുമായി ബന്ധപെടാനോ, ലീഗൽ സഹായം ആവശ്യപ്പെടാനോ കഴിഞ്ഞിരുന്നില്ല. നിയമ സഹായം ലഭിക്കാതെ , ഭാഷാ പ്രശനം മൂലം തനിക്കു പറയാനുള്ളത് കോടതിയിൽ പോലും ബോധിപ്പിക്കാൻ പറ്റാതെ വധശിക്ഷ യിലേക്ക് തള്ളിവിടാൻ വിധിക്കപ്പെട്ട,  പ്രവാസ സാമൂഹ്യ നീതി വ്യവസ്ഥ യുടെ “രക്ത സാക്ഷി”ആവാൻ മുദ്രണം ചെയ്തു ജയിലിൽ കഴിയേണ്ടി വരുന്ന നിമിഷയുടെ അവസ്ഥ ഏതൊരു പ്രവാസിയുടെയും നേരെ തുറിച്ചു നോക്കുന്നതാണ്. കൃത്യ സമയത്തു നിയമ സഹായമോ  ഇടപെടലോ ഉണ്ടായെങ്കിൽ ഈ “വധശിക്ഷ ” വിധി നിമിഷക്ക് വരുമായിരുന്നില്ല. ഈ വസ്തുതകൾ നിമിഷപ്രിയയെ ജയിലിൽ നേരിൽ പോയി കണ്ടു മണിക്കൂറുകളോളം സംസാരിച്ച അന്താരാഷ്ട്ര  ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനം വഴി  ഇന്ത്യൻ എംബസി നിയോഗിച്ച യമനിലെ വക്കീലിനും മറ്റു യെമെനികളായ ഉദ്യഗസ്ഥർക്കും ബോധ്യപ്പെട്ടതാണ്.
പ്രവാസി എന്നാൽ ആധുനിക നഗരങ്ങളിൽ താമസിച്ചു ധാരാളം പണം കൊയ്തു ധനവാന്മാരാണെന്ന ധാരണ കൂടി നാം തിരുത്തേണ്ടി ഇരിക്കുന്നു. ഇന്നും വെറും 10000 രൂപക്ക് ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആണ് യമൻ പോലുള്ള രാജ്യങ്ങളിൽ ധാരാളമായി ഉള്ളത്.
നിലവിലെ അവസ്ഥ
2) പ്രാഥമിക കോടതിയിൽ “കുറ്റം സമ്മതിച്ചു” എന്ന ഒറ്റ കാരണത്താൽ മാത്രവും മുൻപ് സൂചിപ്പിച്ച മുകളിലെ വസ്തുതകൾ തെളിവുകൾ സഹിതം അപ്പീൽ കോടതിയെ ബോധ്യ് പ്പെടുത്താൻ കഴിയാത്തതും വീണ്ടും നിമിഷപ്രിയക്കു മേൽ “വധശിക്ഷ” എന്ന വിധി വരുവാനും ഇടയാക്കി.
(3) മുൻകാലങ്ങളിൽ വന്ന പത്ര പ്രസ്താവനകളും വസ്തുത വിരുദ്ധമായ കൂടി കലർന്ന പ്രചരണങ്ങളും യമനിലെ പ്രസ്തുത മരണവും തുടർന്നുള്ള ആരോപിക്കപ്പെട്ട മൃതദ്ദേഹ ത്തോടുള്ള നിന്ദയും ജനങളുടെ പൊതു ബോധത്തിൽ, മനസ്സിൽ നിമിഷപ്രിയയെ കുറിച്ച്  മോശമായ ചിത്രം ഉണ്ടാക്കാൻ അവസ്സരം നൽകി. അതിനെ പ്രതിരോധിക്കാനോ യഥാർത്ഥ സംമ്പവങ്ങൾ പുറത്തു പറയാനോ നിമിഷക്ക് അവസരം ലഭിച്ചില്ല.
(4) “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപെടരുത്” എന്ന ലോകത്തിലെ നിയമ വ്യവസ്ഥയുടെ കാതലായ, അടിസ്ഥാന പ്രമാണത്തിന്റെ ലംഘനമാണ്  നിമിഷപ്രിയയുടെ വിധി പ്രസ്താവനയിലൂടെ ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. കുറ്റം ചെയ്തു എന്ന കേവലം നിയമപരമായ കണ്ടെത്തലല്ല എതിരായ സാഹചര്യങ്ങളുടെ അകെതുകയുടെ യാഥാർഥ്യങ്ങൾ കോടതിക്ക് മുന്നിൽ പോലും പറയാൻ നിമിഷക്ക് പറ്റിയില്ല എന്നതാണ് വസ്തുത.
(5) ഈ ദുരവസ്ഥയിൽ നിന്നും നിമിഷപ്രിയയെ രക്ഷിക്കാനാണ് അപ്പീൽ കോടതിയുടെ വിധി പ്രസ്താവനയിൽ സൂചിപ്പിച്ച “ഷെരിയ നിയമ”പ്രകാരമുള്ള “ദയാ ധനം (ബ്ലഡ് മണി )” എന്ന ഓപ്ഷൻ അന്താരാഷ്ട്ര ആക്ഷൻ കൌൺസിൽ ഇപ്പോൾ പൊതുജന മധ്യത്തിൽ വെയ്ക്കുന്നത്.
(6) 7 വയസ്സുള്ള പെൺകുഞ്ഞിന് അമ്മയെ ലഭിക്കാൻ, സ്വന്തം കിടപ്പാടം കേസ്സിനായി വിറ്റു, മറ്റു മാർഗങ്ങൾ ഇല്ലാതെ വീട്ടു ജോലിചെയ്തു ജീവിക്കുന്ന വൃദ്ധ മാതാവിന് സ്വന്തം മകളെ ലഭിക്കാൻ, കേസ്സിനായി ഓടിനടന്നു, സ്ഥിരം ജോലി നഷ്ട്ടപ്പെട്ടു ഇപ്പോൾ താത്ക്കാലികമായി ഓട്ടോ റിക്ഷ ഓടിച്ചു ജീവിക്കുന്ന ഭർത്താവിന് യമനിലെ ജയിലിൽ വധ ശിക്ഷ കാത്തു കിടക്കുന്ന ഭാര്യയെ ലഭിക്കുവാൻ.
(7 ) അതിലേറെ,  മരണപ്പെട്ട യെമെനി യുവാവിന്റെ കുടുംബത്തിന്, അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഭാര്യക്ക് ,മക്കൾക്ക്, അമ്മക്ക്, അച്ഛന്, സഹോദരങ്ങൾക്ക് വേണ്ടി നമുക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന സാമ്പത്തിക സഹായം, നിമിഷയുടെ പേരിൽ നമ്മുടെ രാജ്യത്തിൻറെ പേരിൽ  വളരെ താഴ്മയോടെ ദയാ വായ്പോടെ അവർക്കു എത്തിച്ചു കൊടുക്കാനാണ് ആക്ഷൻ കൌൺസിൽ ശ്രമിക്കുന്നത്.
(8 ) അതും , യെമെനിലെ നിലവിലുള്ള നിയമങ്ങൾക്കു വിധേയമായി, (“ശരിയാ” നിയമം ) അനുസരിച്ചു വിക്ടിമിന്റെ ഫാമിലിയോട് അപേക്ഷിച്ചു അവ്രുടെ പൂർണ സമ്മതത്തോടെ നമ്മുടെ നിമിഷയെ രക്ഷപെടുത്താനാണീ ആക്ഷൻ കൗണ്സിലിന്റെ അഹോരാത്ര പരിശ്രമം.
അഭ്യർത്ഥന
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിച്ചു അന്താരാഷ്ട്ര ആക്ഷൻ കൗൺസിലിന്റ നേതൃത്വത്തിൽ നടക്കുന്ന “ബ്ലഡ് മണി സ്വരൂപണ”  ക്യാമ്പയിനിൽ സാധ്യമാകും വിധം സഹകരിക്കണമെന്ന് എല്ലാ നല്ലവരായ മനുഷ്യ മനസ്സുകളോടും അപേക്ഷിക്കുന്നു.
സേവ് നിമിഷ പ്രിയ അന്താരാഷ്ട്ര ആക്ഷൻ കൌൺസിൽ സ്ഥലം MLA യുടെ രക്ഷാകര്ത്വത്തിൽ രൂപീകരിച്ച  ജോയിന്റ്  ബാങ്ക് അക്കൗണ്ടിന്റെ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു. ഇതിലേക്ക് പണം നൽകാനും, മറ്റുള്ളവരെ കൊണ്ട്  നൽകിപ്പിക്കാനും അവരവരാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സേവ് നിമിഷ പ്രിയ അന്താരാഷ്ട്ര ആക്ഷൻ കൌൺസിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നതു ലോക കേരളാ സഭയിലെ സ്വയം തയ്യാറായി വന്ന അംഗങ്ങളും, സ്ഥലം MP, MLA, തുടങ്ങി എല്ലാ വിധത്തിലുള്ള സാമൂഹ്യ – മത – സാംസ്കാരിക നേതാക്കളും അടങ്ങിയ ഒരു നേതൃ നിരയാണ്. കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും പ്രവാസികളും സന്മനസ്സുള്ള ഒരേ ചിന്തയുള്ളവരും നേതൃത്വം നൽകുന്നു,
യെമെനിലെ Special Judicial Court വിധി വന്നത്  8/3/2022 നു ആണ്. നമുക്ക് മുന്നിൽ മാക്സിമം ഒന്നര മാസമാണുള്ളതെന്നു കൂടി ഓർമ്മിപ്പിക്കട്ടെ.
ഈ റിക്വസ്റ്റ് എല്ലാ മേഖലയിലും എത്തിക്കുന്നതിന് താങ്കളുടെ അറിവിലും സ്വാധീനത്തിലും പരിചയത്തിലും ഉള്ള എല്ലാവര്ക്കും, എല്ലാ വിധ മാധ്യമങ്ങള്ക്കും, ഗ്രുപ്പുകൾക്കും എത്തിച്ചു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
BANK ACCOUNT DETAILS:
ACCOUNT NAME: SAVE NIMISHAPRIYA
INTERNATIONAL ACTION COUNCIL
ACCOUNT NUMBER: 00000040847370877
BANK: STATE BANK OF INDIA
IFSC CODE: SBIN0000893
MICR CODE: 678002002

Back to top button
error: