NEWS

സ്വകാര്യജീവിതത്തിന് തടസ്സം; ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

ട്ടി: സ്വകാര്യജീവിതത്തിന് തടസ്സമായതിനാല്‍ ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ഊട്ടി വണ്ണാര്‍പ്പേട്ട സ്വദേശിനി ഗീതയാണ് (40) അറസ്റ്റിലായത്.ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ മകന്‍ നിധീഷിനെ ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിലായിരുന്നു സംഭവം.
അസ്വാഭാവികമരണത്തിന് കേസെടുത്ത പോലിസ് ഇവരറിയാതെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുരുക്കിയത്. സാഹചര്യത്തെളിവുകള്‍ പ്രതികൂലമായതോടെ ഗീതയെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം വായയില്‍ കുരുങ്ങിയുള്ള സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.

Back to top button
error: