Month: March 2022
-
Kerala
സുവർണയും വിട പറഞ്ഞു, കൂട്ട ആത്മഹത്യാക്കു ശ്രമിച്ച കുടുംബത്തിലെ 4-മത്തെ വ്യക്തിയും മരിച്ചു
വൈക്കം: സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യക്കു തുനിഞ്ഞ കുടുംബത്തിലെ നാലാമത്തെ വ്യക്തിയും മരിച്ചു. ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണയാണു (24) കോട്ടയം മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രി മരിച്ചത്. നവംബർ 8നു രാത്രി രാജൻ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കാലായിൽ സുകുമാരനും ഭാര്യയും മക്കളും ഉൾപ്പെടെ 4 പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവർ അന്നേ മരിച്ചു. അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് സുവർണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി മൂത്ത മകൾ സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 10ന് നടന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് നവംബർ 8 ന് ആത്മഹത്യക്കു തുനിഞ്ഞത്. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സുവര്‍ണ, രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന് സന്തോഷിന്റെ…
Read More » -
India
പശ്ചിമബംഗാളിൽ പണിമുടക്കില്ല, കേരളം നിശ്ചലം. പണിമുടക്കുന്ന മേഖലകളും ഇളവുകൾ ഉള്ളവയും ഏതൊക്കെ…?
കൊച്ചി: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ കേന്ദ്ര നികുതി കുറയ്ക്കുക, വിലക്കയറ്റം തടയുക, കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടം നേരിട്ടവര്‍ക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നും നാളെയും തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ ബി.എം.എസ് ഒഴികെ ഇരുപതോളം സംഘടനകൾ പങ്കെടുക്കും. പണിമുടക്കില്‍ നിശ്ചലമാവുന്ന മേഖലകള്‍ @ ബസ് , ടാക്സി സർവീസുകൾ. @ ഹോട്ടലുകൾ , വ്യാപാര സ്ഥാപനങ്ങൾ. @ ബാങ്ക് സേവനങ്ങൾ. @ സർക്കാർ ഓഫീസുകൾ. @ റേഷൻ കടകൾ. പണിമുടക്കിൽ ഇളവുളള മേഖലകൾ @ ആശുപത്രി സേവനങ്ങൾ. @ പാൽ , പത്രം. @ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. @ ആംബുലൻസ്. @ മെഡിക്കൽ സ്റ്റോർ. @ വിദേശ ടൂറിസ്റ്റുകളുടെ യാത്ര. @ ഫയർ റെസ്ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ. ബാങ്ക്കൾ പ്രവർത്തിക്കുമോ…? വിവിധ…
Read More » -
Kerala
സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയനവർഷവും അഞ്ചു വയസായി തുടരും
സംസ്ഥാന സിലബസിനു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയനവർഷവും അഞ്ചു വയസായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസനയ പ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലാണ്. എന്നാൽ, സംസ്ഥാനത്ത് ഇതു നടപ്പാക്കുന്നതിനു പ്രായോഗിക പ്രശ്നങ്ങളുണ്ട്. പുതിയ അധ്യയനവർഷവും അഞ്ചുവയസിൽ തുടർന്നശേഷം പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള രീതിയിൽ അഞ്ചു വയസ് പൂർത്തിയാകുന്ന കുട്ടികൾക്കു പ്രവേശനം നൽകുന്ന രീതി ഈ വർഷവും തുടരുമെന്നും മന്ത്രി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകളിലെ പ്രവേശനപ്രായം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഇത് തീർപ്പാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറു വയസാക്കാനുള്ള തീരുമാനം ബന്ധപ്പെട്ട കേന്ദ്രസമിതിയുടേതാണെന്നും സംസ്ഥാന സർക്കാരിന് ഇതുമായി ബന്ധപ്പെട്ടു തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും ഡയറക്ടർ…
Read More » -
NEWS
രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു
കോവിഡിനെത്തുടർന്ന് രണ്ടു വർഷമായി നിർത്തിവച്ചിരുന്ന രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കോവിഡിനു മുന്‍പ് പ്രതിവാരം നാലായിരത്തിലധികം സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് കോവിഡ് കാലം തുടങ്ങിയത് മുതൽ രണ്ടായിരം സർവീസുകളായി ചുരുങ്ങി. ഇതോടെ ടിക്കറ്റ് വില വർധിക്കുകയും ചെയ്തു. രാജ്യാന്തര സർവീസുകൾ പഴയപടിയാകുന്പോൾ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. വിമാനയാത്രികരും വിമാനത്താവളങ്ങളും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം ഉറപ്പാക്കാൻ ഇനിമുതൽ സീറ്റുകൾ ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങൾക്കുള്ളിൽ എയർ ഹോസ്റ്റസുമാർ, ക്യാബിൻ ക്രൂ എന്നിവർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുന്നത് തുടരണം. ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലേക്ക് പ്രതിവാരം 170 സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണം കൊച്ചിയിൽ നിന്നും ഏഴെണ്ണം തിരുവനന്തപുരത്ത് നിന്നുമാണ്. മുംബൈ- 35, ന്യൂഡൽഹി- 28, ബംഗളൂരു- 24, ചെന്നൈ- 21, ഹൈദരാബാദ്- 21, കോൽക്കത്ത- 11, അഹമ്മദാബാദ്- 9 എന്നിങ്ങനെയാണ് മറ്റ്…
Read More » -
Crime
ആംബുലൻസ് ഡ്രൈവർമാർ തമ്മില്‍ സംഘർഷം: ഒരാള്‍ക്ക് കുത്തേറ്റു
പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന് സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ് കുപ്പികൊണ്ടു കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിംഗ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Read More » -
NEWS
പണമില്ല: പെൻഷൻ പ്രായം ഉയർത്തി ചൈനീസ് ഭരണകൂടം
ചൈനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വൈകിപ്പിക്കാൻ തീരുമാനിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി). കർക്കശമായ ഒറ്റക്കുട്ടിനയം വരുത്തിവെച്ച ദൂരവ്യാപക പരിണിതഫലത്തെ തുടർന്നാണ് പുതിയ തീരുമാനം. ഒറ്റക്കുട്ടി നയത്തെ തുടർന്ന് രാജ്യത്ത് മുതിർന്നവരുടെ എണ്ണമാണ് യുവാക്കളേക്കാൾ കൂടുതൽ. അതിനാൽ സർക്കാർ സർവിസിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നതോടെ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഭീമമായ സാമ്പത്തിക ബാധ്യതയാണ് വേണ്ടിവരുന്നത്. വിരമിക്കൽ വൈകിപ്പിക്കുന്നതു സംബന്ധിച്ച പരിഷ്കരിച്ച നയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാർച്ച് ഒന്നുമുതൽ നടപ്പാക്കും. ഒറ്റക്കുട്ടി നയം പ്രകൃതിദത്തമായുള്ള ജനസംഖ്യ നിയമത്തെ അട്ടിമറിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിൽ മാത്രമല്ല, ചൈനയിലെ തൊഴിലാളികളുടെ എണ്ണത്തെയും ബാധിച്ചു.
Read More » -
World
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ കൂട്ടി
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയര്‍ച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ശനിയാഴ്ച മുതല്‍ 303 രൂപയായി വര്‍ധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂര്‍ത്തിയാകും മുന്നേയാണ് ഈ പുതിയ വര്‍ധന. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയില്‍ പവര്‍കട്ട് ഞായറാഴ്ചയും തുടരും. അതിനിടെ മന്ത്രിതല സമ്മേളനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് കൊളംബോയില്‍ എത്തും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ചൈനയും രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലെക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഘട്ടം ഘട്ടമായി കടക്കെണിയില്‍ നിന്ന് പുറത്തു കടക്കാന്‍ ലോകബാങ്കിന്റെ ആശ്രയിക്കാനുള്ള തീരുമാനം അടുത്തിടെയാണ് പ്രസിഡന്റ്…
Read More » -
India
‘യുജി പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷയുടെ സ്കോര്‍ പരിഗണിക്കണം’; സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യുജിസിയുടെ കത്ത്
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലേക്കുള്ള യുജി പ്രവേശനത്തിന് പുതിയ പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി) സ്കോര്‍ അടിസ്ഥാനമാക്കണമെന്ന് യുജിസിയുടെ നിര്‍ദേശം. രാജ്യത്തെ എല്ലാ കേന്ദ്രസര്‍വകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായി പൊതുപരീക്ഷ നടത്തുമെന്ന യുജിസിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. രാജ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെ എല്ലാ സര്വകലാശാലങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കാണ് യുജിസി കത്ത് നല്‍കിയത്. യുജിസി ചെയര്മാന് ജഗദേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിസിമാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അവരുടെ യുജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി സിയുഇടി സ്കോറുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശിച്ചു. സിയുഇടി നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം പരീക്ഷ എഴുതേണ്ട നില വരില്ലെന്നും യുജിസി വ്യക്തമാക്കുന്നു. ‘ഒന്നിലധികം പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. വ്യത്യസ്ത തീയതികളില്‍, ചിലപ്പോള്‍ ഒരേ തീയതിയില്‍. ഈ സാഹചര്യം ഇനി ഇല്ലാതാവും. വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരം ലഭിക്കുന്ന നിലയുണ്ടാവും. പൊതു പരീക്ഷയിലൂടെ വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള…
Read More » -
NEWS
കേരളമാണോ ഉത്തർപ്രദേശാണോ കടത്തിൽ മുന്നിൽ
കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ചർച്ചയാണ് കേരളമാണോ യുപിയാണോ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനമെന്ന്.അതിനു കാരണം കടത്തിന്റെ കണക്കിൽ യുപി ഒന്നാം സ്ഥാനത്തും കേരളം ഒൻപതാം സ്ഥാനത്തും വന്നതായുള്ള ചില വാർത്തകളായിരുന്നു.അത് ശരിയാണോയെന്ന് നമുക്കൊന്ന് നോക്കാം. ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം കിട്ടണമെങ്കില്‍ ഓരോ രാജ്യത്തിന്റെയും വരുമാനം(( GDP) നിര്‍ണയിച്ചശേഷം അതിനെ ആ രാജ്യത്തെ ജനങ്ങളുടെ സംഖ്യ കൊണ്ട് ഹരിച്ചാല്‍ മതി. അപ്പോള്‍ ഒരാളുടെ സാമ്ബത്തികശേഷിയും ആ രാജ്യത്തെ ജീവിതനിലവാരവും കിട്ടും..(( Per capita GDP ) അങ്ങനെ ഒരു സൂചിക ഉണ്ടാക്കിയാല്‍ ആ പട്ടിക ഇങ്ങനെ വരും. 1.ലക്സംബര്‍ഗ് 2.സിംഗപ്പൂര്‍ 3.അയര്‍ലന്‍ഡ് 4.ഖത്തര്‍ 5.സ്വിറ്റ്സര്‍ലണ്ട് 6.നോര്‍വേ 7.അമേരിക്ക ചൈന 77, ഇന്ത്യ 128. ഇനി ഇതുപോലെ ഇന്ത്യന്‍ സ്റ്റേറ്റുകള്‍ എടുക്കാം ഇവിടെ കുറേ കൂടി നല്ല ഒരു സൂചകം എന്നു പറയുന്നത് ആളോഹരി കടം എടുക്കുക എന്നുള്ളതാണ്… ഉത്തര്‍പ്രദേശിലെ കടം 6.89 ലക്ഷം കോടിയാണ്.ജനസംഖ്യ 20 കോടി അപ്പോ ആളോഹരി…
Read More » -
NEWS
റാന്നിയില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലു പേർ അറസ്റ്റിൽ
റാന്നി: കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ച നാലു പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചാലാപ്പള്ളി പുല്ലോക്കല്‍ തടത്തില്‍ വീട്ടില്‍ സുന്ദരന്‍ മകന് സുബിന് (27), പഴവങ്ങാടി മോതിരവയല്‍ കക്കുഴിയില്‍ വീട്ടില്‍ ബ്ലെസ്സന്‍ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്ബില് നോഹിന് സജു (26), മന്ദമരുതി താമ്രത്ത് വീട്ടില്‍ ബെന്‍ ബിജു എബ്രഹാം (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More »